വയനാട് കാണാൻ പോകുന്ന സഞ്ചാരികളോട്

monkey, mom, care, forest, nature, wayanad
Spread the love

1. നാമ മാത്രമായ വസ്ത്രം ധരിച്ച്/ വിചിത്രമായ ആഭരണങ്ങൾ ധരിച്ച് സിനിമയിൽ ഒക്കെ ഉള്ള ആദിവാസികൾ എന്നൊരു കൂട്ടർ ഇവിടെ ഇല്ല, അഥവാ ഉണ്ടെങ്കിൽ തന്നെ അവർ ഒരു കാഴ്ച വസ്തു അല്ല. ഇത്തരം ആശയങ്ങൾക്ക് നിങ്ങൾ സിനിമ തന്നെ കാണണം.
2. മറ്റ് ജില്ലകളെ അപേക്ഷിച്ച് താരതമ്യേന നല്ല റോഡുകളാണ് വയനാട്ടിൽ ,അത് കൊണ്ട് നിങ്ങൾക്ക് ചിരപരിചിതമായ റോഡുകളിൽ ഓടിക്കുന്ന അമിത വേഗത ഇവിടെ കാണിക്കരുത്. അപ്രതീക്ഷിതമായ വളവുകൾ അപകടം നിറഞ്ഞതാണ്. അതൊരുപക്ഷേ ഒരു മനുഷ്യന്റെയോ മൃഗത്തിന്റെയോ ജീവനെടുക്കാം.
3. നിങ്ങൾ സ്വന്തമായി ഭക്ഷണം കൊണ്ടുവരുന്നതും വഴിയരികിലും ജല സ്രോതസ്സുകൾക്കരികിലും നിന്നു കഴിക്കുന്നതും നല്ലത് തന്നെ. പക്ഷേ നിങ്ങൾ കഴിച്ച ശേഷമുള്ള അവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും നിങ്ങൾ തന്നെ കൊണ്ടുപോകാൻ ബാധ്യസ്തരാണ്. വഴിയും ജല സ്രോതസ്സും മലിനമാക്കരുത്.
4. വാഹനത്തിന്റെ ഉള്ളിലെ പാട്ടുകൾ നിങ്ങൾക്ക് കേൾക്കാവുന്ന ഉറക്കെ വച്ചാൽ നന്ദി, അതുപോലെ തന്നെ കൂവലും ഒച്ചയുണ്ടാക്കലും.
5. ഇവിടെ മിക്ക കടകളിലും വാങ്ങാൻ കിട്ടുന്ന തേൻ ,ഒറ്റമൂലികൾ, തേൻ നെല്ലിക്ക, ഹാൻഡി ക്രാഫ്റ്റ് ഐറ്റംമ്സ് തുടങ്ങിയവക്ക് നിങ്ങൾ ഉദ്ദേശിക്കുന്ന യാതൊരു ഗുണമില്ല എന്ന് മാത്രമല്ല വയനാട് എന്ന ജില്ലയുമായി പോലും ബന്ധമില്ല. എന്നാൽ ഈപ്പറഞ്ഞവയൊക്കെ യഥാർത്ഥ ഗുണമേൻമയോടെ കിട്ടുന്ന സ്ഥലങ്ങൾ ഉണ്ട്, അതൊക്കെ അന്വേഷിച്ച് കണ്ട് പിടിക്കുക.
6. വന്യ ജീവികളോട് പ്രത്യേകിച്ച് കുരങ്ങുകളോട് ഒരുപാട് അടുത്ത് പെരുമാറരുത്, ഭക്ഷണ സാധനങ്ങൾ കൊടുക്കരുത്.
7. വിനോദ കേന്ദ്രങ്ങളിലെ ജീവനക്കാരോടും പോലീസുകാരോടും അവർ നൽകുന്ന നിർദേശങ്ങളിൽ ദേഷ്യം തോന്നരുത്‌,പലപ്പോഴും ഭക്ഷണം പോലും ഉപേക്ഷിച്ചാവും അവർ ജോലി ചെയ്യുന്നത്, അതും നിങ്ങളുടെ സുരക്ഷക്ക് വേണ്ടി.
8.ഒരു തവണ നിങ്ങൾക്ക് കണ്ട് ഉപേക്ഷിക്കാനുള്ള ,യൂസ് ആൻഡ് ത്രോ അല്ല വയനാടിന്റെ പ്രകൃതി ഭംഗി, അത് നിലനിർത്താനുള്ള ഉത്തരവാദിത്വം നിങ്ങൾക്കുമുണ്ട്.”സെൽഫികൾ ജീവനെടുക്കുന്ന കാലമാണ് “അതിസാഹസിക സെൽഫികൾ ഒരുപക്ഷേ നിങ്ങളുടെ ജീവൻ എടുത്തേക്കാം സൂക്ഷിക്കുക വ്യൂ പോയിന്റ് കൾ ആകർഷണീയമാണ് എന്നാൽ അപകടകാരികളും ആണ്.
ഒന്നേ പറയാനുള്ളൂ .
“സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട”

Leave a Reply

Your email address will not be published. Required fields are marked *