കാലൻകോഴി അഥവാ Mottled Wood Owl

Spread the love

പേരുകേൾക്കുമ്പോൾ അല്പം പിശക് ഫീൽ ചെയ്യുന്നുണ്ടെങ്കിലും ആള് നിരുപദ്രവകാരിയാണ്. പണ്ടുള്ള ആളുകൾ ഇതിന്റെ ശബ്ദം കേൾക്കുമ്പോൾ ആരുടെയെങ്കിലും മരണം അടുത്തു എന്ന് പറയാറുണ്ട്. ഇവയുടെ കൂ …. എന്ന ഉറക്കെയുള്ള ശബ്ദം ഏകാന്തമായ രാത്രിയിലെ അന്തരീക്ഷത്തിനു ഭീതി ഉളവാക്കുന്നു. അതിന്റെ മറുപടി എന്നോണം ഇതിന്റെ കൂവൽ അവസാനിക്കുന്ന സെക്കന്റുകൾക്കുള്ളിൽത്തന്നെ ഇതിന്റെ ഇണയുടെ കൂടി കൂവൽ കേൾക്കാം. മനോബലം തീരെയില്ലാത്തവർ ഒറ്റക്ക് ആണെങ്കിൽ ഇവയുടെ ശബ്ദം തന്നെ ധാരാളം പെടച്ചുവീണു മരിക്കാൻ. ഏകദേശം രണ്ടുകിലോമീറ്ററിനുള്ളിൽ പ്രതിധ്വനിക്കും ഇവയുടെ ശബ്ദം. വീടിനടുത്തുള്ള വലിയ വൃക്ഷങ്ങളിലും വള്ളിപ്പടർപ്പുകളിലും ഇരുന്നുകൊണ്ടുള്ള ഇവന്റെ കൂവൽ എന്റെ ഉറക്കത്തിനു ഒരു അരോചകം തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *