ഒരു നല്ല പ്രവൃത്തി ചെയ്യൂ… 

Moody black and white photo of a skull on a dark background.
Spread the love

നമ്മൾ എല്ലാവരും പ്രായമാകുകയാണ്, അതിനാൽ എല്ലാവരും ശ്രദ്ധിക്കണം. ദയവായി ഈ ലേഖനം വായിക്കാൻ ഒരു മിനിറ്റ് എടുക്കുക. ഇത് നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും സഹായകരമായേക്കാം.

പഴയ സഹപാഠികളുടെ ഒരു ഒത്തുചേരൽ ഉണ്ടായിരുന്നു. ഒരു ബാർബിക്യൂവിനിടെ ഒരു സ്ത്രീ കാലിടറി വീണു. ഉടനേ ഒരു ഡോക്ടറെ കാണാൻ അവളുടെ സുഹൃത്തുക്കൾ നിർദ്ദേശിച്ചു, അതിന് എനിക്കു യാതൊരു കുഴപ്പവുമില്ല, ഞാൻ സുഖമായിരിക്കുന്നു എന്നവൾ തന്റെ കൂട്ടുകാരോട് പറഞ്ഞു. പുതിയ ഷൂ ഇട്ട കാരണം അവൾ ഇളകിയിരുന്ന ഒരു ഇഷ്ടികയിൽ തട്ടി കാലിടറി. മണ്ണു പറ്റിയ ഡ്രസ്സ്‌ വൃത്തിയാക്കാൻ സഹപാഠികൾ അവളെ സഹായിക്കുകയും, പിന്നീട് ഒരു പ്ലേറ്റ് ഭക്ഷണം വിളമ്പി കൊണ്ടു വന്ന് അവൾക്കു കൊടുക്കുകയും ചെയ്തു. പിന്നെ അവൾ ബാക്കി സമയം കൂട്ടുകാർക്കൊപ്പം രസകരമായ പഴയ ഓർമ്മകൾ പങ്കുവെച്ച് എല്ലാവരുമായി ആസ്വദിച്ചു തിരികെ മടങ്ങി.

അങ്ങനെ ഒത്തു ചേരലിനുശേഷം, അവളെ വീട്ടിൽ നിന്നും ആശുപത്രിയിലേക്ക് അയച്ചതായും ബാർബി ക്യൂവിനിടെ അവൾക്ക് സ്ട്രോക്ക് വന്നതിനാൽ വൈകുന്നേരം 6 മണിക്ക് അവൾ മരിച്ചതായും അവളുടെ ഭർത്താവ് എല്ലാവരെയും വിളിച്ചറിയിച്ചു.!”😰

ഒരു സ്ട്രോക്കിന്റെ ലക്ഷണങ്ങൾ എങ്ങനെ തിരിച്ചറിയാമെന്ന് അവിടെ കൂടി നിന്നവരിൽ ആർക്കെങ്കിലും അറിയാമായിരുന്നെ ങ്കിൽ, അവൾ ഇപ്പോഴും എല്ലാവരുടെയും കൂടെയുണ്ടാകുമായിരുന്നു.

വാസ്തവത്തിൽ, സ്ട്രോക്കിന് മുൻഗാമികളുണ്ട്, അത് തടയാൻ കഴിയും. മൂന്ന് മണിക്കൂറിനുള്ളിൽ ഒരു സ്ട്രോക്കുള്ള രോഗിയെ സമീപിക്കാൻ കഴിഞ്ഞാൽ, സ്ട്രോക്കിന്റെ അനന്തര ഫലങ്ങൾ പൂർണ്ണമായും മാറ്റാൻ കഴിയുമെന്ന് ഒരു ന്യൂറോ സർജൻ പറഞ്ഞു.

സ്ട്രോക്കിന്റെ പ്രശ്നം തിരിച്ചറിയുകയും മൂന്ന് മണിക്കൂറിനുള്ളിൽ രോഗിക്ക് ചികിത്സ നൽകുകയും ചെയ്യുക എന്നതാണ് രഹസ്യം, ഇത് ബുദ്ധിമുട്ടുള്ള കാര്യമല്ല.

*ഒരു സ്ട്രോക്ക് തിരിച്ചറിയാൻ,*

*S, T, R* എന്നീ മൂന്ന് ഘട്ടങ്ങൾ നമുക്ക് ഓർമ്മിക്കാം. ദയവായി വായിച്ച് പഠിക്കൂ.!”

നിങ്ങളുടെ ചുറ്റുമുള്ള ആളുകൾക്ക് സ്ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ, സ്ട്രോക്കു വന്ന രോഗിക്ക് ഗുരുതരമായി തലച്ചോറിനുള്ളിൽ കേടുപാടുകൾ സംഭവിക്കും.

*മൂന്ന് ലളിതമായ ചോദ്യങ്ങൾ ചോദിക്കുക*

*S: (പുഞ്ചിരി)*

രോഗിയോട് പുഞ്ചിരിക്കാൻ ആവശ്യപ്പെടുക, അപ്പോൾ വായയുടെ കോണുകൾ തൂങ്ങിക്കിടക്കും.

*T: (സംസാരിക്കുക)*

രോഗിയോട് ഒരു ലളിതമായ വാചകം പറയാൻ ആവശ്യപ്പെടുക (ക്രമീകരിച്ചും സ്ഥിരതയോടെയും ഇരിക്കുക) ഉദാഹരണത്തിന്: ഇന്ന് ഒരു വെയിലുള്ള ദിവസമാണ്.

*R: (ഉയർത്തുക)*

രോഗിയോട് രണ്ട് കൈകളും ഉയർത്താൻ ആവശ്യപ്പെടുക.

അപ്പോൾ ഒരു കൈ പെട്ടന്നു വീഴും.

കുറിപ്പ്:

സ്ട്രോക്കിന്റെ മറ്റൊരു ലക്ഷണം: *രോഗിയോട് നാവ് പുറത്തേക്ക് നീട്ടാൻ ആവശ്യപ്പെടുക*. നാവ് “വളഞ്ഞിരിക്കുകയോ” ഒരു വശത്തേക്ക് ചരിഞ്ഞിരിക്കുകയോ ചെയ്താൽ, അതും സ്ട്രോക്കിന്റെ ലക്ഷണമാണെന്ന് അറിയുക.

മേൽപ്പറഞ്ഞ നാലു പ്രവൃത്തികളിൽ ഒന്നു പോലും ശരിക്കു ചെയ്യാൻ രോഗിക്ക് കഴിയുന്നില്ലെങ്കിൽ, അയാളെ ഉടൻ തന്നെ ആംബുലൻസിനെയോ ആശുപത്രിയെയോ വിളിച്ച് രോഗ ലക്ഷണങ്ങൾ വിശദമായി പാരാമെഡിക്കുകളോട് വിവരിക്കണം!

ഒരു കാർഡിയോതൊറാസിക് ഫിസിഷ്യൻ ഊന്നിപ്പറഞ്ഞു…

ഈ ഇമെയിൽ മെസ്സേജ് ലഭിക്കുന്ന എല്ലാവരും ഈ മെസ്സേജിന്റെ പത്ത് പകർപ്പുകൾ മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്യാൻ കഴിയുമെങ്കിൽ, കുറഞ്ഞത് ഒരു ജീവനെങ്കിലും രക്ഷിക്കപ്പെടും എന്നാണ്.

ആ ഡോക്ടറിന്റെ നിർദ്ദേശം അനുസ്സരിച്ച് ഞാൻ എന്റെ ഭാഗത്തെ കർത്തവ്യം നിർവഹിച്ചു!

ഇനി നിങ്ങളും, നിങ്ങളുടെ കർത്തവ്യം നിർവഹിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *