രാജ്യത്തെ ഫുട്ബോൾ ആരാധകർ പ്രശ്‌നപരിഹാരത്തിനു കാത്തിരിക്കുന്നു .
കാൽപന്തുകളിയുടെ ഇന്ത്യൻ പൂരം എന്ന വിശേഷ ണവുമായി 2013ലാണ് ഇന്ത്യൻ സൂപ്പർ ലീഗ് അഥവാ ഐഎസ്എൽ പിറന്നത്. കളിക്കളങ്ങളി ലും ഗാലറികളിലും ഐഎസ്എൽ പുതിയ ആഘോഷം സൃഷ്ടിച്ചു; ഇന്ത്യൻ ഫുട്ബോളിലെ പുതുവിപ്ലവമായി വാഴ്ത്തപ്പെട്ടു. ഇതിനകം 11 സീസൺ പിന്നിട്ട ലീഗ് ഉടൻ ആരംഭിക്കേണ്ട പുതിയ സീസണുവേണ്ടി ഒരുങ്ങവേയാണ് അതു താൽക്കാലികമായി മരവിപ്പിച്ചിരിക്കുന്നത്.

പൊതുവേ ദുർബലമായ ഇന്ത്യൻ ഫുട്ബോൾ ലോകത്തെ അപൂർവം ആകർഷണങ്ങളിലൊന്നായിരുന്നു ആരാധകരെ സംബന്ധിച്ചിടത്തോളം ഐഎസ്എൽ. കളിനിലവാരത്തെക്കുറിച്ചു വ്യത്യസ്‌ത അഭിപ്രായങ്ങളു ണ്ടായെങ്കിലും ഐഎസ്എൽ വളർന്നു. ഫുട്ബോൾ പ്രേമികളുടെ ആവേശത്തിനും ആരാധനയ്ക്കും ഏറ്റക്കുറച്ചിൽ സംഭവിച്ചിട്ടുണ്ടെങ്കി ലും ഇന്ത്യയിലെ ഒന്നാം നമ്പർ ലീഗ് പൊടുന്നനെ ഇല്ലാതാകുന്നത് എല്ലാ അർഥത്തിലും വലിയ തിരിച്ചടിതന്നെയാവും. അങ്ങനെ സംഭവി ക്കില്ലെന്ന പ്രതീക്ഷയിലാണു ഫുട്ബോൾ പ്രേമികൾ.

ഫുട്ബോൾ സ്പോർട്‌സ് ഡവലപ്‌മെൻ്റ് ലിമിറ്റഡും (എഫ്എസ്ഡി എൽ) അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനും തമ്മിൽ ലീഗ് നടത്തി പ്പുമായി ബന്ധപ്പെട്ട മാസ്‌റ്റർ റൈറ്റ്സ് എഗ്രിമെൻ്റ് (എംആർഎ) കാലാവ ധി പുതുക്കാത്തതാണു പ്രതിസന്ധിക്കു കാരണം. റിലയൻസ് ഗ്രൂപ്പിനു കീഴിലുള്ള എഫ്‌എസ്‌ഡിഎലാണു ലീഗിൻ്റെ സംഘാടകർ. കരാർ കാ ലാവധി ഡിസംബർ 8നു തീരാനിരിക്കെ, കരാർ പുതുക്കുന്നതു സംബ ന്ധിച്ചു ധാരണയിലെത്താനായിട്ടില്ല. അതോടെ, പ്രീ സീസൺ ഒരുക്ക ങ്ങൾ നിർത്തിവച്ചു ലീഗ് മരവിപ്പിക്കാൻ എഫ്എസ്‌ഡിഎൽ തീരുമാനി ക്കുകയായിരുന്നു.
പുതിയ കരാർ നിർദേശം അവർ സമർപ്പിച്ചിരുന്നെങ്കിലും ഫെഡറേ ഷൻ അനുകൂല നിലപാട് അറിയിച്ചിരുന്നില്ല. ലീഗിൻ്റെ ഭാരിച്ച നടത്തിപ്പു ചെലവു പരിഗണിച്ച് ക്ലബ്ബുകളും ഫെഡറേഷനും ഓഹരിപങ്കാളിത്തം വഹിക്കണമെന്നത് ഉൾപ്പെടെയുള്ള നിർദേശങ്ങളാണു സമർപ്പിച്ചത്. ഫെഡറേഷന്റെ ഭരണഘടനയെക്കുറിച്ചു സുപ്രീം കോടതിവിധി ആസ ന്നമായിരിക്കെ, നിലവിലെ ഭരണസമിതിക്കു തീരുമാനമെടുക്കാൻ സാ ങ്കേതികപരിമിതിയുണ്ട്. കോടതിവിധി വരുന്നതോടെ എല്ലാ വിഷയങ്ങ ളിലും വ്യക്‌തത വരുമെന്നാണു പ്രതീക്ഷ.

ഇന്ത്യയിലെ പ്രഫഷനൽ – അമച്വർ ക്ലബ്ബുകൾക്കും അക്കാദമികൾ ക്കും നിലവിലെ കളിക്കാർക്കും പലതലങ്ങളിൽ കളിച്ചുവളർന്നുവരുന്ന കുട്ടികൾക്കുമെല്ലാം ഐഎസ്എൽ പോലൊരു വലിയ വേദി കൂടിയേ തീരൂ. സൂപ്പർ ലീഗ് കേരള (എസ്എൽകെ) പോലുള്ള സംസ്ഥാന ലീഗു കളിൽ മിന്നിക്കളിക്കുന്ന താരങ്ങളുടെയെല്ലാം അടുത്ത ലക്ഷ്യം ഐഎ സ്എൽ എന്ന വലിയ ലീഗാണ്. എസ്എൽകെയിൽനിന്നു ചില താര ങ്ങൾക്ക് ഐഎസ്എൽ ടീമുകളിൽ അവസരം ലഭിക്കുകയും ചെയ്തു. കൂടുതൽ മെച്ചപ്പെട്ട കളിസാഹചര്യങ്ങളും സാമ്പത്തികപിന്തുണയും അവർക്കു ലഭിക്കുമെന്നതുതന്നെ പ്രധാന നേട്ടം.

ഇന്ത്യൻ ദേശീയ ടീമിലെ കളിക്കാരെല്ലാം ഏതെങ്കിലുമൊരു ഐഎ സ്എൽ ടീമിൻ്റെ ഭാഗമാണ്. ലീഗ് മുടങ്ങുന്ന സാഹചര്യം ഇന്ത്യൻ താര ങ്ങളെ മാത്രമല്ല ആശങ്കയിലാക്കുന്നത്. ഒരുപിടി വിദേശതാരങ്ങളും ഐഎസ്എൽ ക്ലബ്ബുകളിലുണ്ട്. അവരിൽ പലരും ലീഗ് വിട്ടുകഴിഞ്ഞു. മറ്റു ചിലരാകട്ടെ എന്തു ചെയ്യണമെന്ന അനിശ്ചിതത്വത്തിലും. വിദേശ പരിശീലകർ, സപ്പോർട്ട് സ്‌റ്റാഫ് തുടങ്ങി എത്രയോ പേരാണ് ഐഎ സ്‌എലുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നത്. പൊടുന്നനെ ലീഗ് ഇല്ലാ തായാൽ ഉണ്ടാകുന്ന സാമ്പത്തിക, തൊഴിൽ നഷ്ടം അവരെ മാത്രമല്ല, സ്റ്റേഡിയങ്ങൾ പരിപാലിക്കുന്ന ജീവനക്കാരെപ്പോലും പ്രതിസന്ധിയി ലാക്കും.അതേസമയം, പുതിയ സീസൺ മുടങ്ങാതിരിക്കാൻ കേന്ദ്ര കായിക മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പിന്നണിയിൽ ചർച്ചകൾ പുരോഗമി ക്കുകയാണ്. സംഘാടകരായ എഫ്എസ്‌ഡിഎലുമായും ചർച്ചകൾ നട ക്കുന്നുണ്ട്. ഏതു രൂപത്തിലാകും ലീഗ് തുടരുകയെന്നു വ്യക്തമല്ലെങ്കി ലും ഡിസംബറിൽ പുതിയ സീസൺ ആരംഭിക്കാൻ സാധ്യതയുണ്ട ന്നാണു പുറത്തുവരുന്ന സൂചനകൾ.
അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ തലപ്പത്ത് ആരു വന്നാലും ഐഎസ്എൽ തുടർന്നും സംഘടിപ്പിക്കാനുള്ള വഴിയൊരുങ്ങണം.
അതാണ് ഇന്ത്യയിലെ ഫുട്ബോൾ ലോകം ആവശ്യപ്പെടുന്നത്. ഫിഫ റാങ്കിങ്ങിൽ 133-ാം സ്‌ഥാനത്തു വീണുകിടക്കുന്ന ഒരു രാജ്യത്തെ സംബ ന്ധിച്ചിടത്തോളം ദേശീയ ലീഗ് പോലും ഇല്ലാതാകുന്ന സ്‌ഥിതി ആലോ ചിക്കുകവയ്യ. ഐഎസ്എൽ നിലനിൽക്കണം, കൂടുതൽ മികച്ചതായി വളരണം, താരപ്രഭയിലും നിലവാരത്തിലും സൂപ്പർ ആകുകയും വേണം.