ഗണേശ വിഗ്രഹങ്ങൾ വീട്ടിൽ വയ്ക്കുമ്പോൾ

Spread the love

ഗണേശ വിഗ്രഹങ്ങൾ വീട്ടിൽ വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഹൈന്ദവ സംസ്കാരത്തിൽ ഏതു ശുഭ കാര്യത്തിനും ആദ്യം ഗണപതി പ്രീതി തന്നെ മുഖ്യം… വിഘ്നങ്ങൾ മാറി ഐശ്വര്യം വരാൻ ഗണേശൻ്റെ ചിത്രങ്ങളോ വിഗ്രഹങ്ങളോ വയ് ക്കാത്ത വീടുകൾ വിരളമാണ്… ഇങ്ങനെ വയ്ക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

പ്രകൃതിയിൽ നിന്നും നേരിട്ട് ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ചുള്ള ഗണപതിവിഗ്രഹങ്ങളാണ് നന്ന്…. മണ്ണ്, മരം, ധാന്യങ്ങൾ, ലോഹം, ചകിരി, വെള്ളാരങ്കല്ല് മുതലായവ നല്ലതാണ്… മഞ്ഞൾ കൊണ്ടുള്ള ഗണപതി വിശേഷമാണ്….പ്ലാസ്റ്റിക്, പേപ്പർ, റബ്ബർ ,തുകൽ, എന്നിവ ഒഴിവാക്കണം… പൂർണ്ണതയുള്ള വിഗ്രഹങ്ങളെ വീട്ടിൽ വയ്ക്കാൻ പാടുള്ളൂ… തല മാത്രമുള്ള ഗണപതിയൊക്കെ ലഭ്യമാണ്.. ഒഴിവാക്കണം…

വീടിൻ്റെ ഫ്രണ്ടിൽ ദൃഷ്ടിഗണപതി ചിത്രമോ വിഗ്രഹമോ വയ്ക്കുന്നതാണ് നല്ലത്..വീട്ടിലേക്ക്‌ ദോഷകരമായത്‌ ഒന്നും പ്രവേശിക്കാതെ ഗണേശന്റെ ദൃഷ്ടി ഉണ്ടാകുമെന്നാണ്‌ വിശ്വാസം. കൂടാതെ ഐശ്വര്യം നിറയ്‌ക്കുകയും ചെയ്യും.ഇത്തരത്തില്‍ ഗണേശ വിഗ്രഹം പ്രതിഷ്‌ഠിക്കുന്നതിലൂടെ വീടിന്റെ സംരക്ഷകനായി അദ്ദേഹം മാറുമെന്നാണ്‌ വിശ്വാസം.

വീടിന്റെ പ്രധാന കവാടത്തിന്‌ നേരെ വിപരീത ദിശയില്‍ വയ്‌ക്കുക എന്നതാണ്‌ വളരെ പ്രചാരത്തിലുള്ള ഒരു രീതി. .

വീട്ടിലേക്ക്‌ കയറുന്നിടത്ത്‌ ഗണേശ വിഗ്രഹം വയ്‌ക്കുകയാണെങ്കില്‍ രണ്ടെണ്ണം ആയിട്ടേ എപ്പോഴും വയ്‌ക്കാവു. ഒന്ന്‌ കവാടത്തിലേക്ക്‌ തിരിച്ചും മറ്റൊന്ന്‌ എതിര്‍ദിശയിലേക്ക്‌ തിരിച്ചും വയ്‌ക്കണം. വീടിന്റെ മറ്റേതെങ്കിലും മുറിയിലേക്ക്‌ ഗണേശ വിഗ്രഹത്തിന്റെ പുറക്‌ വശം വരുന്നത്‌ ദാരിദ്രത്തിന്‌ കാരണമാകുമെന്നാണ്‌ വിശ്വാസം അതിന്‌ പരിഹാരം കാണുന്നതിനാണ്‌ മറ്റൊരു വിഗ്രഹം കൂടി നേരെ വിപരീത ദിശയില്‍ വയ്‌ക്കുന്നത്‌.

മരങ്ങള്‍ കൊണ്ടുണ്ടാക്കുന്ന ഗണേശവിഗ്രഹങ്ങള്‍ വാതില്‍ക്കല്‍ വയ്ക്കുന്നത് വീടിന് ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. ഇത് പൊസറ്റീവ് ഊര്‍ജവും നല്ല ഭാഗ്യവും നല്‍കും.

തെക്കു വശത്ത് യതൊരു കാരണവാശാലും ഗണേശവിഗ്രഹം വയ്ക്കരുത്. ഇത് ദോഷം വരുത്തും. ഇതുപോലെ ടോയ്‌ലറ്റിനടുത്തായോ ടോയ്‌ലറ്റിന്റെ ചുവരിന്റെ ഭാഗത്തോ വയ്ക്കരുത്. സ്‌റ്റെയര്‍കേസിനു താഴെയും ഗണേശവിഗ്രഹം വയ്ക്കാന്‍ പാടില്ല. ഇത് നെഗറ്റീവ് ഊര്‍ജമാണ് നല്‍കുക

ഗണേശവിഗ്രഹം കഴിവതും ബെഡ്‌റൂമില്‍ സൂക്ഷിയ്ക്കരുത്.
തുളസി തറയിൽ ഗണേശവിഗ്രഹം വയ്ക്കരുത്.. ഗണേശന് തുളസി നിഷിദ്ധമാണ്…

ലോഹഗണേശവിഗ്രമെങ്കില്‍ ഇത് വടക്കു കിഴക്കോ തെക്കു പടിഞ്ഞാറോ വയ്ക്കണം.
ക്രിസ്റ്റല്‍ കൊണ്ടു നിര്‍മിച്ച ഗണേശവിഗ്രഹങ്ങള്‍ വീട്ടിലെ വാസ്തുദോഷങ്ങള്‍ അകറ്റാന്‍ ഏറെ നല്ലതാണ്.

മഞ്ഞള്‍ കൊണ്ടുണ്ടാക്കിയ ഗണേശവിഗ്രഹം അധികം ബുദ്ധിമുട്ടാതെ തന്നെ ഭാഗ്യം കൊണ്ടുവരുന്ന ഒന്നാണ്.
പൂജാമുറിയില്‍ ഒന്നില്‍ കൂടുതല്‍ ഗണപതി വിഗ്രഹങ്ങള്‍ പാടില്ല. ഇത് ഗണപതിയുടെ പത്‌നിമാരായ റിഥി, സിദ്ധി എന്നിവരുടെ അപ്രീതിയ്ക്കു കാരണമാകുമെന്നു പറയപ്പെടുന്നു.

വെളുത്ത ഗണപതി

സന്തോഷവും ഐശ്വര്യവും സമാധാനവുമാണ് ലക്ഷ്യമെങ്കില് വെളുത്ത ഗണപതി വിഗ്രഹം വേണം, വീട്ടില് വയ്ക്കാന്. വെളുപ്പു ഗണപതിയുടെ ഒരു ചിത്രം വീട്ടില് സൂക്ഷിയ്ക്കുകയും വേണം.

ഇരിയ്ക്കുന്ന ഗണപതി

ഇരിയ്ക്കുന്ന ഗണപതിവിഗ്രഹമാണ് വീട്ടിലേയ്ക്ക് ഏറെ നല്ലത്. ഇത് ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരും.ജോലിസ്ഥലത്ത് നില്ക്കു ന്ന ഗണേശ വിഗ്രഹമാണ് ഏറെ നല്ലത്.

നേരെയുള്ള തുമ്പിക്കൈയുള്ള ഗണേശപ്രതിമകള്‍ വിരളമാണ്. എന്നാല്‍ ഇവ ഏറെ നല്ലതുമാണ്. പ്രത്യേകിച്ചു വീട്ടിലുള്ളവരുടെ മാനസിക സന്തോഷത്തിനും കുട്ടികളുടെ ആരോഗ്യത്തിനും നല്ലതിനും.

അതിന്‌ പുറമെ വീട്ടിലേക്ക്‌ ഒരു ഗണേശ വിഗ്രഹം വാങ്ങുമ്പോള്‍ ഒരു പ്രധാനപ്പെട്ട കാര്യം ഓര്‍ക്കണം-വലത്‌ വശത്തേയ്‌ക്ക്‌ തുമ്പിക്കൈ വരുന്ന ഗണേശ വിഗ്രങ്ങള്‍ ഒഴിവാക്കുക.മൂക്കിന്റെ ഭാഗത്തു നിന്നും തുടങ്ങുമ്പോള്‍ ഇടതുവശത്തേയ്ക്കുള്ളവ നോക്കി വാങ്ങുക. അല്ലാതെ താഴ്ഭാഗം മാത്രമല്ല.

. തുകല് ഉത്പന്നങ്ങള് എന്തു തന്നെയായലും ചത്ത മൃഗങ്ങളുടെ ശരീരത്തില് നിന്നും ആണ് എടുക്കുന്നത്. അതിനാല് ബെല്റ്റ്, ഷൂസ്, ബാഗ് ഉള്പ്പടെ തുകല് നിര്മ്മിതമായ വസ്തുക്കളെല്ലാം വിഗ്രഹത്തിന് അടുത്തു നിന്നും മാറ്റി വയ്ക്കുക.

ഗണേശ വിഗ്രഹങ്ങൾ വയ്ക്കുന്നതിനു ഒപ്പം പരിപാലനവും വേണം… ഇല്ലെങ്കിൽ നെഗറ്റീവ് ഊർജ്ജമാകും. പൊടി, മാറാല കെട്ടാതെ നോക്കണം… ഉടഞ്ഞ വിഗ്രഹം സൂക്ഷിക്കരുത്… അശുദ്ധി സമയങ്ങളിൽ തൊടരുത്…,, മരണ വീട്ടിൽ പോയി വന്നാൽ കുളിക്കാതെ കയറരുത്…

Leave a Reply

Your email address will not be published. Required fields are marked *