*ഹിന്ദു കുടുംബങ്ങളിൽ വർദ്ധിച്ച് വരുന്ന ആത്മഹത്യകളുടേയും കുടുംബങ്ങളുടെ ശിഥിലീകരണത്തിന്റെയും പുതിയ തലമുറ വഴി തെറ്റുന്നതിന്റെയും പ്രധാന കാരണങ്ങൾ…*
പണ്ട് നമ്മുടെ പൂർവികർ എത്ര വലിയ ക്ഷാമ കാലമായിരുന്നാലും കൊടിയ ദാരിദ്ര്യം നേരിടേണ്ടി വന്നപ്പോഴും തലമുറകളോളം കട ബാധ്യതകൾ വന്നപ്പോഴും വീടിന് മുന്നിൽ സന്ധ്യാ സമയത്ത് ഒരു നിലവിളക്ക് കൊളുത്തി വച്ച് കുടുംബ സമേതം സന്ധ്യാ നാമം ജപിക്കുന്നത് മുടക്കിയിരുന്നില്ല.

ഇന്നത്തെ കാലത്ത് വൈകുന്നേരം 6 മണിമുതൽ കുടുംബം മുഴുവൻ TV ക്ക് മുന്നിൽ ആണ്. വീട്ടിലെ ആണുങ്ങൾ പുറത്ത് കറങ്ങാനും പോകുന്നു. സന്ധ്യാ ദീപം ഒരു ചടങ്ങ് മാത്രമായി പരിമിതപ്പെട്ടു. സന്ധ്യാ നാമജപം തീരെയില്ല. അത് കൊണ്ട് തന്നെ ജീവിതത്തിൽ വിഷമതകൾ നേരിടുമ്പോൾ അവർക്ക് ഭഗവാനെ വിളിക്കാൻ അറിയുന്നില്ല.അങ്ങനെ വിളിച്ച് ശീലവും ഇല്ലാതായല്ലോ. അങ്ങനെ പ്രത്യാശയും പ്രതീക്ഷകളും നശിച്ച് ആ കുടുംബം ആത്മഹത്യയിൽ അഭയം പ്രാപിക്കുന്നു.
അത് കൊണ്ട് സന്ധ്യാ സമയം ഈശ്വരന് വേണ്ടി സമർപ്പിക്കുക. സന്ധ്യാ നാമജപം വീണ്ടും നമ്മുടെ വീടുകളിൽ നിന്ന് ഉയരുമാറാകട്ടെ. അങ്ങനെ പ്രത്യാശയും പ്രതീക്ഷയും ഉള്ള ഹിന്ദു കുടുംബങ്ങളെ സൃഷ്ടിക്കാം, പുതിയൊരു തലമുറയെ സൃഷ്ടിക്കാം. കുട്ടികളെ സംസ്കാര സമ്പന്നരും ധർമ്മ നിഷ്ഠരും ആക്കാം.
ഇന്ന് നിങ്ങൾ നിങ്ങളുടെ കുട്ടികൾക്ക് ഒരു മികച്ച സംസ്കാരം കൊടുക്കാതിരിക്കുകയും സന്ധ്യാ നാമ ജപ വേളകളിൽ പുറത്ത് കറങ്ങുകയും, TV കാണുകയും, മൊബൈൽ game കളിക്കാൻ ഉപയോഗിക്കുകയും ചെയ്‌താൽ,നാളെ നിങ്ങളെ കുട്ടികൾ വൃദ്ധ സദനത്തിൽ കൊണ്ടാക്കുമ്പോൾ ഓർക്കുക, കുറ്റക്കാർ നിങ്ങൾ മാത്രമാണ്. ബാല്യത്തിൽ നിങ്ങൾ അവർക്ക് മികച്ച സംസ്കാരവും, ധാർമിക ബോധവും കൊടുത്ത് വളത്തിയില്ല. നിങ്ങളുടെ പൂർവികർ നിങ്ങൾക്ക് തന്ന സംസ്കാരം നിങ്ങൾ നിങ്ങളുടെ കുട്ടികൾക്ക് കൊടുത്തില്ല.
അത് കൊണ്ട് ഓരോ ഹിന്ദുവിനോടും പറയാനുള്ളത്, സന്ധ്യാ സമയം ഈശ്വരന് വേണ്ടി മാറ്റി വെക്കുക. ആ സമയം ദൃശ്യ ശ്രാവ്യ മാധ്യമങ്ങൾ, മൊബൈൽ, TV, എന്നിവയുടെ ഉപയോഗം വേണ്ടെന്ന് വെക്കുക. തുണി കെഴുകൽ, വിറക് വെട്ടൽ തുടങ്ങിയ പണികളും സന്ധ്യാ സമയത്ത് അരുത്. സന്ധ്യക്ക് ഭക്ഷണ പദാർത്ഥങ്ങളും വർജ്ജിക്കുക. അങ്ങനെ സന്ധ്യാ നാമ ജപത്തിലൂടെ ഒരു ആദ്ധ്യാത്മിക ബോധമുള്ള ഒരു കുടുംബവും തലമുറയും ഉണ്ടാകട്ടെ…….