ആദ്യം തന്നെ നമ്മുടെ കൂട്ടത്തില്‍ ഉള്ള എല്ലാവരും സെയ്ഫ് ആണോ എന്ന് ശ്രദ്ധിക്കുക. രണ്ടാമത്തെ കാര്യം വാഹനം ചെന്ന് ഇടിച്ചത് മറ്റൊരു വ്യക്തിക്ക് ആണെങ്കിൽ ആ വ്യക്തി സെയ്ഫ് ആണോ എന്ന് കണ്‍ഫേം ആക്കുക. അതിൽ ആർകെങ്കിലും പരിക്കുണ്ടെങ്കിൽ ഫസ്റ്റ് aid നൽകി ഹോസ്പിറ്റലിലേക്ക് അയക്കുക ഇതിന് ശേഷം മൂന്നാമതായി ചെയ്യേണ്ട ഒരു കാര്യം ആണ് നമ്മുടെ വാഹനത്തിന്റെ സ്പോട്ടിൽ ഉള്ള ഫോട്ടോ, വാഹനം മാറ്റുന്നതിന് മുന്‍പ് സ്പോട്ടിൽ ഉള്ള എത്ര ഫോട്ടോസ് എടുക്കാന്‍ പറ്റുമോ അത്രയും ഫോട്ടോസ് എടുത്ത് വെക്കുക. ഓരോ ആങ്കിളിൽ നിന്നും ഉള്ള ഫോട്ടോസ് എടുത്ത് വെക്കുക. അതൊരു പ്രൂഫ് ആണ്. അതിന് ശേഷം നമ്മള്‍ അവരോട് വളരെ വൃത്തിയായി കാര്യങ്ങൾ സംസാരിക്കുക. നമ്മുടെ ഭാഗത്തെ മിസ്റ്റേക്ക് ആണെങ്കില്‍ അത് സമ്മതിച്ചു തന്നെ സംസാരിക്കുക, ഇനി അവരുടെ ഭാഗത്തെ മിസ്റ്റേക്ക് ആണെങ്കില്‍ അതും അവരോട് കൃത്യമായി കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുക. അല്ലാതെ വെറുതെ ബഹളം ഉണ്ടാക്കിയിട്ട് കാര്യമില്ല. ഇനി നിങ്ങളുടെ വാഹനത്തില്‍ ഒരു ഡാഷ് ക്യാം ഉണ്ടെന്ന് ഉണ്ടെങ്കില്‍ അത് ഏറ്റവും വലിയൊരു പ്രൂഫ് ആണ്. കാരണം നമ്മുടെ വാഹനം ഓടുന്ന സമയത്ത് എന്തൊക്കെ കാര്യങ്ങൾ നടക്കുന്നു അതെല്ലാം കൃത്യമായിട്ട് തന്നെ ഒരു വീഡിയോ ആയി റെക്കോഡ് ആകുന്നതാണ്. അതുകൊണ്ട് ആർക്കും അങ്ങോട്ടും ഇങ്ങോട്ടും കള്ളം പറയാന്‍ സാധിക്കുകയില്ല. അതും നിങ്ങള്‍ ഒന്ന് ഓര്‍ത്തു വെക്കുന്നത് നന്നായിരിക്കും. ഇതിന് ശേഷം രണ്ടുപേരും ഒരു ധാരണയില്‍ പോകുകയാണ് എങ്കിൽപ്പോലും GD ENTRY വാങ്ങിക്കുന്നത് എപ്പോഴും നല്ലതായിരിക്കും. കാരണം നാളെ ആരും മാറ്റി പറയില്ല. അതിന് ആദ്യം ചെയ്യേണ്ട ഒരു കാര്യം പൊലീസിനെ വിളിച്ച് ഇന്‍ഫോം ചെയത്, പ്രശ്‌നങ്ങള്‍ ഇല്ലെന്നുണ്ടെങ്കില്‍ അക്ഷയ വഴി തന്നെ GD ENTRY നമുക്ക് വാങ്ങാന്‍ സാധിക്കുന്നതാണ്. അതിന് ശേഷം നമുക്ക് ഈ ഫോട്ടോസും GD ENTRY പേപ്പറും കിട്ടിയ ശേഷം നമുക്ക് നേരെ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാന്‍ വേണ്ടി നിങ്ങളുടെ സര്‍വീസ് സെന്ററിൽ അഥവാ ബോഡി ഷോപ്പിൽ ചെന്ന് പേപ്പര്‍ ഹാന്‍ഡ് ഓവര്‍ ചെയത് കഴിഞ്ഞാല്‍ നമ്മുടെ ക്ലെയിം ചെയത് വാഹനം പഴയ കണ്ടീഷനിൽ ആക്കാന്‍ സാധിക്കുന്നതാണ്.
വാഹനത്തില്‍ ഒരു ആക്സിഡന്റ് ഉണ്ടായാല്‍ ആദ്യം ചെയ്യേണ്ട കാര്യം എന്ത്?
