നൂറിൽ പത്തെണ്ണമേ നല്ലതൊള്ളൂ

The journey of mobile display technology
Spread the love

What is the history of mobile display technology . Old mobile phone display technology was characterized by monochrome screens that could only display black and white text

100 എൽഇഡി ഡിസ്‌പ്ലേ ഉണ്ടാക്കിയാൽ അതിൽ 90 എണ്ണവും വർക്ക് ചെയ്യാറില്ല . അവ നന്നക്കി എടുക്കാനും പറ്റില്ല . അത് കൊണ്ടാണ് അവക്ക് ഇപ്പോഴും ഇത്ര അധികം വില നൽകേണ്ടി വരുന്നത് .

എൽഇഡി ഡിസ്‌പ്ലേകളുടെ ചരിത്രം ആരംഭിക്കുന്നത് 1907-ൽ ഹെൻറി ജോസഫ് റൗണ്ട് എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ ഇലക്ട്രോലുമിനെസെൻസ് (electroluminescence) എന്ന പ്രതിഭാസം കണ്ടെത്തുന്നതോടെയാണ്. പിന്നീട്, 1962-ൽ നിക് ഹോളോന്യാക് ജൂനിയർ ആദ്യത്തെ ദൃശ്യപ്രകാശമുള്ള എൽഇഡി വികസിപ്പിച്ചു. ഇത് റെഡ് ലൈറ്റ് എമിറ്റിംഗ് ഡയോഡ് ആയിരുന്നു. 

തുടക്കത്തിൽ, എൽഇഡികൾ ചെറിയ ഇൻഡിക്കേറ്റർ ലൈറ്റുകളായും കാൽക്കുലേറ്ററുകളിലും ഡിജിറ്റൽ വാച്ചുകളിലും ഉപയോഗിച്ചു. ഏകദേശം 2000 കാലം വരെ പോലും മൊബൈലുകളിൽ ഡിസ്‌പ്ലെ ആയി ഉപയോഗിച്ചിരുന്നത് LCD (Liquid Crystal Display) ആയിരുന്നു . ടിവി ആണെങ്കിലും ഗ്ലാസ് ട്യൂബ് ഡിസ്പ്ലേ ആയിരുന്നു . ഞാൻ അന്ന് ശരിക്കും വിഷമിച്ചിരുന്നു . ഇതെന്ത് കൊണ്ടാണ് ഇത് കളർ ആക്കി മാറ്റാനുള്ള വിദ്യ കണ്ടു പിടിക്കാത്തത് എന്ന് ഓർക്കുമായിരുന്നു . എങ്കിലും ഈ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ തന്നെ LCD മാറി കളറിലേക്ക് … എങ്കിലും 2010 വരെ അതിന്റെ ബാലാരിഷ്ടതകളിൽ തന്നെ ആയിരുന്നു , Color Dispay . അത് ടിവി ആണെങ്കിലും മൊബൈൽ ആണെങ്കിലും . 2010 നു ശേഷം ആണ് അതിൽ കൂടുതൽ പരീക്ഷണങ്ങൾ നടന്നത് . ഈ കാണുന്ന രൂപത്തിലേക്ക് മൊബൈൽ , ടിവി ഡിസ്‌പെകൾ വന്നിട്ട് കൂടി വന്നാൽ 10 കൊല്ലമേ ആയിട്ടുള്ളു !!!

 1970-കളിൽ ഹ്യൂലറ്റ് പാക്കാർഡ് (HP) പോലുള്ള കമ്പനികൾ എൽഇഡി ഡിസ്‌പ്ലേകൾ വ്യാപകമാക്കി. 1990-കളിൽ നീല എൽഇഡി കണ്ടുപിടിച്ചതോടെയാണ് കളർ ഡിസ്‌പ്ലേകൾ യാഥാർത്ഥ്യമായത്. ഇത് എൽഇഡി ടെലിവിഷനുകളുടെയും വലിയ വീഡിയോ സ്‌ക്രീനുകളുടെയും നിർമ്മാണത്തിന് വഴിയൊരുക്കി. 

ഇന്ന്, എൽഇഡി ഡിസ്‌പ്ലേകൾ സ്മാർട്ട്‌ഫോണുകൾ, ടെലിവിഷനുകൾ, കമ്പ്യൂട്ടർ മോണിറ്ററുകൾ, വലിയ ഔട്ട്‌ഡോർ പരസ്യ ബോർഡുകൾ, സ്റ്റേഡിയങ്ങളിലെ ഡിസ്‌പ്ലേകൾ എന്നിവയിലെല്ലാം വ്യാപകമായി ഉപയോഗിക്കുന്നു. OLED, MicroLED പോലുള്ള പുതിയ സാങ്കേതികവിദ്യകളിലൂടെ എൽഇഡി ഡിസ്‌പ്ലേകൾ കൂടുതൽ മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു. 

ഇന്നത്തെ രൂപത്തിൽ കാണുന്ന എൽഇഡി ഡിസ്‌പെകൾ നിർമ്മിക്കാൻ അതി സങ്കീർണമായ പ്രക്രിയകൾ വേണം . അതി നൂതന സാങ്കേതിക വിദ്യകൾ വേണം . ഇതൊക്കെ കഴിഞ്ഞു പരീക്ഷണ ഘട്ടത്തിൽ എത്തുമ്പോഴേക്കും അതിൽ 90 % വും പ്രവർത്തിക്കാറില്ല . അതിന്റെ പ്രവർത്തനത്തിൽ ഉള്ള അതി സങ്കീർണത തന്നെ കാരണം. ഒരു എൽഇഡി ഡിസ്പ്ലേ പ്രവർത്തിക്കാൻ ഏകദേശം ഒരു കോടി എങ്കിലും ട്രാൻസിസ്റ്റർ വേണമെന്നതാണ് കണക്ക് .അതിൽ ഒരെണ്ണം പ്രവർത്തനം നിലച്ചാൽ അത്രയും കഷ്ടപ്പാട് പോയ് പോയി . അത് കൊണ്ട് തന്നെ ആണ് ഇത്തരം ഡിസ്‌പെകൾക്ക് ഇപ്പോഴും നല്ല വില വരുന്നത്

Leave a Reply

Your email address will not be published. Required fields are marked *