ഭാര്യയെ കളിയാക്കൽ ചിലർക്ക് ഹരമാണ്.

Spread the love

ഭാര്യയെ കളിയാക്കൽ ചിലർക്ക് ഹരമാണ്.

യാഥാർഥ്യം മറിച്ചാണ്.

ഒരു ഭർത്താവും,

മനഃശാസ്‌ത്രജ്ഞനും തമ്മിലുള്ള സംഭാഷണം….

മന:ശാസ്ത്രജ്ഞൻ: നിങ്ങൾ എന്ത് ജോലിയാണ് ചെയ്യുന്നത്….?

ഭർത്താവ് : ഞാൻ ഒരു ബാങ്കിൽ അക്കൗണ്ടന്റ് ആയി ജോലി നോക്കുന്നു .

മന:ശാസ്ത്രജ്ഞൻ: നിങ്ങളുടെ ഭാര്യ ?

ഭർത്താവ്: അവൾക്കു ജോലിയില്ല……..ഹൗസ് വൈഫ് ആണ്….

മന:ശാസ്ത്രജ്ഞൻ: ആരാണ് വീട്ടിൽ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കുന്നത് ?

ഭർത്താവ് : എന്റെ ഭാര്യ !

:മന:ശാസ്ത്രജ്ഞൻ: ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാൻ അവൾ എത്ര മണിക്ക് എഴുന്നേൽക്കും ?

ഭർത്താവ്: അവള് ഒരു 5 മണിക്കു എഴുന്നേൽക്കും.

:മന:ശാസ്ത്രജ്ഞൻ: ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കുന്നതിനു മുൻപ് ഏതെങ്കിലും വീട്ടുപണി ചെയ്യാറുണ്ടോ?

ഭർത്താവ്: വീട് മുഴുവൻ ക്‌ളീൻ ചെയ്യും, അതിന് ശേഷം എനിക്കും എന്റെ വയസ്സു ചെന്ന മാതാപിതാക്കൾക്കും, കുട്ടികൾക്കും, ചായ ഉണ്ടാക്കിത്തരും…..

മന:ശാസ്ത്രജ്ഞൻ:നിങ്ങളുടെ മക്കൾ എങ്ങനെ ആണ് സ്കൂളിൽ പോകുന്നത് ?

ഭർത്താവ് : എന്റെ ഭാര്യ കൊണ്ടുപോയി വിടും കാരണം…. അവൾക്കു ജോലിക്കു പോകേണ്ടല്ലോ….

മന:ശാസ്ത്രജ്ഞൻ: കുട്ടികളെ സ്കൂളിൽ വിട്ടതിനു ശേഷം നിങ്ങളുടെ ഭാര്യ എന്തൊക്കെ ചെയ്യും?

ഭർത്താവ്: വീട്ടുമുറ്റം അടിക്കും, മാർക്കറ്റിൽ പോകും, തിരികെ വന്നു ആഹാരം പാകം ചെയ്യും, തുണികൾ കഴുകും ……

മന:ശാസ്ത്രജ്ഞൻ: കുട്ടികളെ സ്കൂളിൽ നിന്നും ആരാണ് വീട്ടിൽ തിരികെ എത്തിക്കുന്നത്?

ഭർത്താവ്: ഭാര്യ ……

മന:ശാസ്ത്രജ്ഞൻ: അതിനു ശേഷം ഭാര്യ ആയിരിക്കുമല്ലോ നാലുമണി കാപ്പിയും മറ്റും ഉണ്ടാക്കുന്നതും.. കൊടുക്കുന്നതും ?….…

ഭർത്താവ്: അതെ… ഭാര്യ അല്ലാതെ ആര് ചെയ്യാൻ…

കാരണം അവൾ ജോലിക്ക് പോകുന്നില്ലല്ലോ….. വീട്ടിൽ തന്നെ ഉണ്ടല്ലോ…..

മന:ശാസ്ത്രജ്ഞൻ: വൈകിട്ട് ഓഫീസിൽ നിന്നും തിരികെ വീട്ടിൽ എത്തിയാൽ നിങ്ങൾ എന്ത് ചെയ്യും ?

ഭർത്താവ്: വിശ്രമിക്കും….. കാരണം………ഞാൻ ജോലിക്കു പോയിട്ട് വന്നത് കൊണ്ട് ക്ഷീണിതൻ ആയിരിക്കും മിക്ക ദിവസവും……

മന:ശാസ്ത്രജ്ഞൻ : അപ്പോൾ നിങ്ങളുടെ വൈഫ് എന്ത്ചെയ്യും ?

ഭർത്താവ്: അവൾ ഡിന്നർ ഉണ്ടാക്കും, കുട്ടികൾക്ക് വാരി കൊടുക്കും, എനിക്കും മാതാപിതാക്കൾക്കും വിളമ്പി തരും….പാത്രങ്ങൾ എല്ലാം ക്ലീൻ ചെയ്തു വെക്കും…..എന്നിട്ടു കുട്ടികളെ ഹോം വർക്ക്‌ ചെയ്യാൻ അവരുടെ കൂടെ ഇരുന്ന് സഹായിക്കും….. പിന്നീട് ഉറക്കാൻ കിടത്തും…,..

*വെളുപ്പിന് ആരംഭിച്ചു പാതിരാത്രി വരെ കഷ്ടപെട്ടാലും പറയുന്നതോ അവൾക്കു ജോലിയില്ലല്ലോ…*

ഹൗസ് വൈഫ് ആകാൻ ഒരു പഠിത്തവും ആവശ്യമില്ല …..പക്ഷെ ജീവിതത്തിൽ അവരുടെ ജോലി വളരെ വലുതാണ്.. അവരുടെ റോൾ വളരെ പ്രധാനമാണ്….

ഒരാൾ ഒരിക്കൽ അവളോട് ചോദിച്ചു.. നിങ്ങൾ ജോലി ചെയ്യുക ആണോ അതോ ഹൗസ് വൈഫ് ആന്നോ ?

അവൾ മറുപടി പറഞ്ഞു: അതെ… ഞാൻ ഫുൾടൈം ജോലി ചെയ്യുന്ന ഒരു ഹൗസ് വൈഫ് ആണ്….

24 മണിക്കൂർ ആണ് എനിക്ക് ഡ്യൂട്ടി..

ഞാൻ അമ്മയാണ്….

ഞാൻ ഭാര്യയാണ്……

ഞാൻ മകളാണ്……..

ഞാൻ മരുമകൾ ആണ്……

ഞാൻ അലാറമാണ്……..

ഞാൻ കുക്ക് ആണ്…….

ഞാൻ അലക്കുകാരിയാണ്…

ഞാൻ ദാസിയാണ്……

ഞാൻ ടീച്ചർ ആണ്……..

ഞാൻ വെയ്റ്റർ ആണ്……

ഞാൻ ആയ ആണ്…….

ഞാൻ സെക്യൂരിറ്റി ഓഫീസർ ആണ്……

ഞാൻ ഒരു ഉപദേഷ്‌ടാവ്‌ ആണ്……

എനിക്ക് ശമ്പളമില്ല!….

എനിക്ക് അവധി ദിവസങ്ങൾ ഇല്ല……

എനിക്ക് മെഡിക്കൽ ലീവ് ഇല്ല…..

ഞാൻ രാത്രിയും പകലും ജോലി ചെയ്യുന്നു……..

കിട്ടുന്ന ശമ്പളമോ?…..

ഇന്നത്തെ ദിവസം നീ എന്ത്ചെയ്തു “? എന്ന ചോദ്യം മാത്രം….

എല്ലാ ഭാര്യമാർക്കായും സമർപ്പിക്കുന്നു ….

ഭാര്യ എന്ന് പറയുന്നത് ഉപ്പു പോലെ ആണ്….

അവരുള്ളപ്പോൾ അവരുടെ വില അറിയില്ല…..

അവരുടെ അസ്സാന്നിദ്ധ്യം വളരെ വലിയ നഷ്ടത്തിന്റ ഒരു തോന്നലും വേദനയും ഉണ്ടാക്കും….ഒന്നിനും രുചി ഇല്ലാതെ ആക്കും… “

Leave a Reply

Your email address will not be published. Required fields are marked *