സൂപ്പർസ്റ്റാറുകളുടെ പൂരം, തിടമ്പെടുത്ത് രജനി: കൂലി റിവ്യു
ചിത്രം മൂന്നാം ദിവസത്തിലേക്കു കടക്കുമ്പോൾ ബോക്സ് ഓഫീസ് കളക്ഷനിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണ്.
Coolie Movie Review, Rating
തമിഴ് സിനിമ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ നേടുന്ന ചിത്രമായി കൂലി . ലോകേഷ് കനകരാജിന്റെ സംവിധാനത്തിലൊരുങ്ങിയ ബിഗ് ബജറ്റ് ചിത്രമാണ് സൂപ്പർസ്റ്റാർ രജനീകാന്ത് പ്രധാനവേഷത്തിലെത്തിയ ‘കൂലി.’ ആരാധകർ ആവേശത്തോടെ കാത്തിരുന്ന ചിത്രം വ്യാഴാഴ്ചയാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തിയത്. തമിഴ് സിനിമയുടെ ഇതുവരെയുള്ള ഓപ്പണിങ് റെക്കോർഡുകൾ തിരുത്തിക്കുറിച്ചുകൊണ്ടാണ് കൂലിയുടെ വരവ്.

തമിഴ് സിനിമയില്‍ ഈ വര്‍ഷം ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമാണ് കൂലി. ചെയ്തതെല്ലാം വിജയമാക്കിയ സംവിധായകര്‍ ലോകേഷ് കനകരാജിനൊപ്പം രജനികാന്ത് ആദ്യമായി എത്തുന്നു എന്നതായിരുന്നു ചിത്രത്തിന്‍റെ പ്രധാന യുഎസ്‍പി. ഒപ്പം ജയിലര്‍ മാതൃകയില്‍ രജനിക്കൊപ്പം വ്യത്യസ്ത ഇന്‍ഡസ്ട്രികളില്‍ നിന്ന് ഒരു കൂട്ടം താരങ്ങളും. സണ്‍ പിക്ചേഴ്സിന്‍റെ പ്രൊഡക്ഷനും. തമിഴ് സിനിമ ബോക്സ് ഓഫീസില്‍ 1000 കോടി ക്ലബ്ബ് ഓപണ്‍ ചെയ്തേക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട ചിത്രം കൂടിയാണ് ഇത്. ചിത്രത്തിന്‍റെ ഹൈപ്പ് എത്രയെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു ലഭിച്ച അഡ്വാന്‍സ് ബുക്കിംഗ് കണക്കുകള്‍. ഇപ്പോഴിതാ ചിത്രത്തിന്‍റെ റിലീസ് ദിന കളക്ഷന്‍ സംബന്ധിച്ച ആദ്യ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.

സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ചിത്രം ‘കൂലി’ റിലീസ് ദിനത്തില്‍ തിയറ്ററുകളില്‍ കത്തിക്കയറുകയാണ്. സിനിമ തിയറ്ററിലെത്തും മുന്‍പ് ചിത്രത്തിലെ താരങ്ങളുടെ പ്രതിഫലമായിരുന്നു സോഷ്യല്‍മീഡിയയിലെ പ്രധാന ചര്‍ച്ചാവിഷയം. അതില്‍ തന്നെ ബോളിവുഡ് താരം ആമിര്‍ ഖാന്‍റെ പ്രതിഫലത്തെ ചൊല്ലിയായിരുന്നു വലിയ വിവാദം. അതിഥി വേഷത്തിലെത്തിയ ആമിര്‍ 20 കോടി വാങ്ങിയെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം . പക്ഷേ യാഥാര്‍ഥ്യം അതല്ലെന്നാണ് ഇപ്പോള്‍ അണിയറയില്‍ നിന്ന് പുറത്തുവരുന്ന വിവരം . ചിത്രത്തിലെ മാഫിയാ ഡോണ്‍ ‘ദാഹാ’ എന്ന കഥാപാത്രമായി ആമിര്‍ ഖാൻ ട്രെയിലറിൽ തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു. രജനികാന്തിനോടുള്ള സ്നേഹവും ബഹുമാനവും കാരണം ആമിർ ഖാൻ ഈ വേഷത്തിനായി ഒരു രൂപ പോലും പ്രതിഫലം വാങ്ങിയില്ലെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.
രജനികാന്ത് നായകനായി എത്തിയ ചിത്രമാണ് ‘കൂലി’. സംവിധായകർ ലോകേഷ് കനകരാജിനൊപ്പം രജനികാന്ത് ആദ്യമായി എത്തുന്നു എന്നതായിരുന്നു ചിത്രത്തിൻറെ പ്രധാന പ്രത്യേകത. തമിഴ് സിനിമ ബോക്സ് ഓഫീസിൽ 1000 കോടി ക്ലബ്ബ് ഓപ്പൺ ചെയ്തേക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട ചിത്രം കൂടിയാണ് ഇത്. ചിത്രത്തിൻറെ ഹൈപ്പ് എത്രയെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു ലഭിച്ച അഡ്വാൻസ് ബുക്കിംഗ് കണക്കുകൾ. ഇപ്പോഴിതാ ചിത്രത്തിൻറെ റിലീസ് ദിന കളക്ഷൻ സംബന്ധിച്ച ആദ്യ കണക്കുകൾ പുറത്തെത്തിയിരിക്കുകയാണ്. നോർത്ത് അമേരിക്കയിലെയും യുകെയിലെയും പ്രീമിയർ ഷോകളിൽ നിന്നുള്ള കണക്കുകൾ മാത്രമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഈ രണ്ടിടങ്ങളിലും തമിഴ് സിനിമയിലെ റെക്കോർഡ് ആണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നതെന്ന് നിർമ്മാതാക്കൾ പറയുന്നു. നോർത്ത് അമേരിക്കയിൽ 3.04 മില്യൺ ഡോളർ (26.6 കോടി രൂപ) ആണ് ചിത്രം നേടിയിരിക്കുന്നത്. യുകെയിൽ 1.24 ലക്ഷം പൗണ്ടും (1.47 കോടി).

കൂലി ആദ്യ ദിനം ഇന്ത്യയിൽ നിന്ന് നേടിയിരിക്കുന്ന നെറ്റ് കളക്ഷൻ 65 കോടിയാണ്. എന്നാൽ ഇത് ആദ്യ കണക്കുകളാണ്. ഇതിൽ വ്യത്യാസം വരാം. ഇന്ത്യ ഗ്രോസ് എത്രയാണെന്നും സാക്നിൽക് അറിയിച്ചിട്ടില്ല. നിർമ്മാതാക്കൾ തന്നെ റിലീസ് ദിന കണക്കുകൾ പുറത്തുവിടാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ട്.