ഡൽഹിയിലേക്ക് കൂടുതൽ നായ പിടുത്തക്കാരെ ഉടനെ . ആവശ്യമുണ്ട് , ആ പട്ടി പ്രേമികളെ എല്ലാം അങ്ങോട്ട് പറഞ്ഞു വിടൂ .
തെരുവ് നായകൾ നമ്മുടെ നാട്ടിൽ കുറവാണെന്നു വേണം പറയാൻ . ഞാൻ കണ്ടിട്ടുള്ള അന്യ സംസ്ഥാനങ്ങളിൽ ഇതിന്റെ 100 ഇരട്ടി ആണ് .

പട്ടി ശല്യം അസഹനീയം . പട്ടികളെ നോക്കിക്കോളാ എന്നൊക്കെ പറഞ്ഞു കോടതി വിധികൾ സമ്പാദിച്ച പട്ടി പ്രേമികളൊക്കെ ഇപ്പോൾ എവിടെ . ഇവരൊക്കെ പട്ടികളോ അതോ ഇരുകാലി മൃഗങ്ങളോ ? എല്ലാ പട്ടി പ്രേമികളും ഒന്നോർക്കണം . പട്ടികൾക്കും ജീവിക്കാൻ അവകാശമുണ്ടെന്നൊക്കെ പറയുന്നുണ്ടല്ലോ . എങ്കിലും വിശേഷ ബുദ്ധി കൂടുതൽ പട്ടികൾക്കോ മനുഷ്യർക്കോ . അത് മനുഷ്യന് തന്നെ അല്ലെ , തെരുവിൽ സ്വൈര്യം ആയി നടക്കാൻ ആർക്കും കഴിയുന്നില്ലെങ്കിൽ പിന്നെ നിങ്ങൾ ഈ വിധി സമ്പാദിച്ചത് എന്തിന് . പട്ടി കടി കൊണ്ട് മരിച്ചവരെ നിങ്ങൾക്ക് തിരികെ കൊണ്ട് തരാൻ കഴിയുമോ ?

നായപ്രേമികള്‍ക്കായി കുട്ടികളെ ബലിയർപ്പിക്കാൻ കഴിയില്ല, മൃഗ സ്നേഹം പറഞ്ഞ് ആരും ഇങ്ങോട്ട് വരണ്ട!!!”: തലസ്ഥാനത്തെ മുഴുവന്‍ തെരുവ് നായ്ക്കളെയും ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി

രാജ്യ തലസ്ഥാനമായ ദില്ലിയിലെയും എൻസിആര്‍ മേഖലയിലെയും എല്ലാ തെരുവ് നായ്ക്കളെയും ജനവാസ കേന്ദ്രങ്ങളിൽ നിന്ന് മാറ്റി പാർപ്പിക്കണമെന്ന് സുപ്രീം കോടതി.
ഈ നടപടി തടയുന്ന ഏതൊരു സംഘടനയും കർശനമായ നടപടി നേരിടേണ്ടിവരുമെന്നും സുപ്രീം കോടതി പറഞ്ഞു.
കുറച്ച് നായ പ്രേമികളുടെ പേരിൽ മാത്രം നമുക്ക് നമ്മുടെ കുട്ടികളെ ബലിയർപ്പിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.

നായ്ക്കളുടെ കടിയേറ്റ് മരിക്കുന്ന കേസുകളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്.
കേന്ദ്രത്തിൽ നിന്നുള്ള വാദങ്ങൾ മാത്രമേ കേൾക്കൂ എന്നും നായ പ്രേമികളുടെയോ മറ്റേതെങ്കിലും കക്ഷിയുടെയോ ഹർജികൾ ഈ വിഷയത്തിൽ പരിഗണിക്കില്ലെന്നും കോടതി പറഞ്ഞു.
എല്ലാ പ്രദേശങ്ങളിൽ നിന്നും നായ്ക്കളെ പിടികൂടി ഷെൽട്ടറുകളിലേക്ക് മാറ്റുക. തൽക്കാലം, നിയമങ്ങൾ മറക്കണം.എത്രയും വേഗം നടപടിയെടുക്കണമെന്നും ജസ്റ്റിസ് പർദിവാല പറഞ്ഞു.
കുറച്ച് നായ പ്രേമികളുടെ പേരിൽ മാത്രം നമുക്ക് നമ്മുടെ കുട്ടികളെ ബലിയർപ്പിക്കാൻ കഴിയില്ലെന്നും മേത്ത കോടതിയിൽ പറഞ്ഞു.
ഈ വർഷം ജനുവരി മുതൽ ജൂൺ വരെ ദേശീയ തലസ്ഥാനത്ത് ആകെ 49 റാബിസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഈ കാലയളവിൽ തലസ്ഥാനത്ത് 35,198 മൃഗങ്ങളുടെ കടിയേറ്റ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
