ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു

A stunning shot of the Taj Mahal in Agra, showcasing its iconic architecture and serene surroundings.
Spread the love

എന്റെ വരുമാനം.  എന്റെ വീട്. എന്റെ കാർ, എന്റെ കുടുംബം, എന്റെ പേരിലുള്ള ഭൂമി, കുടുംബാംഗക്കൾ മുതലായവ. ഇതെല്ലാം ഇന്ന് സുരക്ഷിതമാണ്, എന്റെ രാജ്യം സുരക്ഷിതമായിരിക്കുന്നിടത്തോളം. അല്ലാത്തപക്ഷം എല്ലാം അഗ്നിക്കിരയാകും. 

ഇന്ന് റഷ്യൻ-ഉക്രെയ്ൻ യുദ്ധത്തിൽ എല്ലാം ഉപേക്ഷിച്ച് രണ്ട് ദശലക്ഷം ഉക്രേനിയക്കാർ മറ്റ് രാജ്യങ്ങളിൽ അഭയം പ്രാപിച്ചിട്ടുണ്ട്. അവർക്ക് അഭയം നൽകാൻ സന്മനസ്സുള്ള  അയൽരാജ്യങ്ങളെ ലഭിച്ചത് അവർക്ക് ഭാഗ്യമായിരുന്നു.  ഇത് പോലെ ഒരവസ്ഥ വന്നാൽ നമുക്ക് എന്ത് സംഭവിക്കും???.  നമുക്ക് എങ്ങോട്ട് പോകാൻ പറ്റുമെന്നാണ് നിങ്ങൾ കരുതുന്നത്??  ഒരു വശത്ത് പാകിസ്ഥാൻ, ഒരു വശത്ത് ബംഗ്ലാദേശ്, താഴെ ഇന്ത്യൻ മഹാസമുദ്രം, മുകളിൽ ചൈന, രാജ്യത്തിനകത്ത് എണ്ണമറ്റ രാജ്യദ്രോഹികൾ!!!  നിങ്ങൾക്ക് അഭയം നൽകാൻ മറ്റൊരു രാജ്യവുമില്ലെന്ന് ഓർമ്മിക്കുക.  അതിനാൽ വിലകുറഞ്ഞ പെട്രോളിനും സൗജന്യ റേഷനും പകരം ശക്തമായ ഒരു രാജ്യത്തിന് മുൻഗണന നൽകുക.

ഇന്നത്തെ ശക്തനായ എൻ്റെ ഭരണാധികാരിയിൽ എനിക്ക് പ്രതീക്ഷയുണ്ട്.

ലോകരാജ്യങ്ങൾക്കിടയിൽ അന്തസ്സോടെ തലയുയർത്തി ഇന്ത്യക്കാരൻ ആണ് എന്ന് പറയാൻ ഇന്ന് നമ്മുക്ക് സാധിക്കുന്നുണ്ട്. രാഷ്ട്രത്തിന്റെ കെട്ടുറപ്പും, പിറന്ന നാടിന്റെ നിലനില്പും, ഇന്ത്യൻ ജനതയുടെ സുരക്ഷിതത്വവും, ജീവിത സമാധാനവും തന്നെയാകണം നമ്മുടെ ലക്ഷ്യം.

ഭാരതമെന്ന പേര്‍ കേട്ടാലഭിമാന പൂരിതമാകണമന്തരംഗം

കേരളമെന്നു കേട്ടാല്‍ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളിൽ.🌿

ജയ് ഹിന്ദ് 🚩

*നിഷേധിക്കാനാവാത്ത സത്യം*.💜

Leave a Reply

Your email address will not be published. Required fields are marked *