പത്തനംതിട്ടക്കാർക്ക് പെട്ടെന്ന് മനസിലാകുന്ന ഒരു സ്ഥലം ഉണ്ട് പെരുന്തേനരുവി വെള്ളച്ചാട്ടം അവിടെ പലരും മുങ്ങി മരിച്ചിട്ടുണ്ട്.. പലരും അവിടെ പ്രേതത്തെ കണ്ടതായി പറയുന്നു.. അതുപോലെ ശബരിമലക്ക് പോകുന്ന റൂട്ട് ആണ് പ്ലാപ്പള്ളി ,പാത്തിക്കക്കാവ് , ഇടകടത്തി , തുടങ്ങിയ സ്ഥലങ്ങൾ . അവിടുന്ന് എരുമേലിക് പോകുന്ന വഴി വനമാണ്, അവിടെ പലരെയും കൊന്ന് കൊണ്ട് ഇട്ടിട്ടുണ്ട്.. പലരും തൂങ്ങി മരിച്ചിട്ട് ഉണ്ട് ആ വനത്തിൽ, രാത്രി കാലങ്ങളിൽ ആ വഴി ഒറ്റക്ക് വണ്ടി ഓടിച്ചു ആരും പോകാറില്ല, ചിലർ പറയുന്നത് റോഡിൽ കൂടി പലരും നടന്ന പോകുന്നത് കാണാം എന്ന്.. പക്ഷെ വണ്ടി അടുത്ത് എത്തുമ്പോൾ ആരും കാണില്ല, വനത്തിൽ കൂടി ആയത്കൊണ്ട് പലരും വണ്ടി നിർത്തി ലിഫ്റ്റ് കൊടുക്കും പക്ഷെ സ്ഥലം എത്തുമ്പോൾ ആളെ കാണില്ല..കൂടുതൽ വായിക്കുക
പലരും അവിടെ മുങ്ങി മരിച്ചിട്ടുണ്ട്
