അടുത്ത ഭാഗിക സൂര്യഗ്രഹണം 2025 Sep 21 ന് നടക്കും. എവിടെയൊക്കെ ദൃശ്യമാകും? ഇന്ത്യക്കാർക്ക് ദൃശ്യമാകുമോ? എടുക്കേണ്ട മുൻകരുതലുകൾ എന്തെല്ലാം. വിശദമായി അറിയാം.
September 21, 2025 – Partial Solar Eclipse 🌊☀️
ചന്ദ്രൻ സൂര്യനെ മറയ്‌ക്കും: ഭാഗിക സൂര്യഗ്രഹണം 2025 സെപ്റ്റംബർ 21ന്
വാനനിരീക്ഷകര്‍ എക്കാലവും കാത്തിരിക്കുന്ന ആകാശ പ്രതിഭാസമാണ് ഗ്രഹണങ്ങള്‍. ഈ ഗ്രഹണങ്ങളില്‍ തന്നെ ഏറ്റവും മനോഹരമാണ് സൂര്യ ഗ്രഹണം! സമ്പൂര്‍ണ സൂര്യഗ്രഹണമാണെങ്കില്‍ പിന്നെ പറയുകയും വേണ്ട! നട്ടുച്ച പോലും കൂരിരുട്ടാകും . അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഹ്രണമാണ് ഈ വര്‍ഷം ഏപ്രിലില്‍ നടന്നത്, അതും സമ്പൂര്‍ണ സൂര്യഗ്രഹണം. ഈ ഗ്രഹണം കാണാന്‍ കഴിയാത്തപലരും നിരാശ പ്രകടിപ്പിക്കുകയുണ്ടായി. എന്നാല്‍ ഉടനെ വാനനിരീക്ഷകരെ കാത്തിരിക്കുന്നത് Sep 21 2025 .
എന്താണ് ഭാഗിക സൂര്യഗ്രഹണം?
ഭൂമിക്കും സൂര്യനും ഇടയിലൂടെ ചന്ദ്രൻ കടന്നുപോകുമ്പോഴാണ് ഭാഗിക സൂര്യഗ്രഹണം നടക്കുന്നത്. ഈ സമയത്ത് സൂര്യപ്രകാശത്തെ ഭാഗികമായി ചന്ദ്രൻ മറയ്‌ക്കും. സൂര്യന്‍റെ കുറച്ച് ഭാഗം മാത്രമേ ചന്ദ്രൻ മറയ്‌ക്കൂ എന്നതിനാലാണ് ഇതിനെ ഭാഗിക സൂര്യഗ്രഹണം എന്ന് വിളിക്കുന്നത്. ചന്ദ്രൻ സൂര്യനെ പൂർണമായും മറയ്ക്കാത്തതിനാൽ തന്നെ ചന്ദ്രക്കലയുടെ ആകൃതിയിലായിരിക്കും ഭൂമിയിലുള്ളവർക്ക് ദൃശ്യമാവുക.


സൂര്യനും ഭൂമിക്കും ഇടയിൽ വരുന്ന ചന്ദ്രബിംബം സൂര്യബിംബത്തെ പൂർണമായോ ഭാഗികമായോ മറയ്ക്കുന്നതാണ് സൂര്യഗ്രഹണം. സമ്പൂർണ സൂര്യഗ്രഹണസമയത്ത്, സൂര്യനും ചന്ദ്രനും ഭൂമിയും പൂർണമായി നേര്‍രേഖയില്‍ വിന്യസിക്കുകയും സൂര്യനെ മുഴുവനായും ചന്ദ്രൻ മൂടുകയും ചെയ്യുന്നു. ഭാഗിക സൂര്യഗ്രഹണ സമയത്ത് ഇവ മൂന്നും പൂർണമായി വിന്യസിക്കപ്പെടുന്നില്ല, അതിനാൽ സൂര്യന്‍റെ ഒരു ഭാഗം മാത്രമേ ചന്ദ്രനാൽ മൂടപ്പെടുകയുള്ളൂ. സെപ്റ്റംബറിൽ 2025ല്‍ സംഭവിക്കാനിരിക്കുന്നതും ഭാഗിക സൂര്യഗ്രഹണമാണ് . ഓസ്‌ട്രേലിയയുടെ തെക്കൻ ഭാഗങ്ങൾ, പസഫിക്, അറ്റ്ലാന്‍റിക്, അന്‍റാര്‍ട്ടിക് പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഈ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും. എന്നാല്‍ ഇതും ഇന്ത്യയിൽ നിന്ന് ദൃശ്യമാകില്ല. 2025ലെ അവസാന ഗ്രഹണമായ ഇത് ഭാഗിക സൂര്യഗ്രഹണമായിരിക്കും. ഇത് ഇന്ത്യയിൽ ദൃശ്യമാകില്ല. ചന്ദ്രന്‍റെ നിഴലിന്‍റെ പാത ഇന്ത്യൻ ഉപഭൂഖണ്ഡത്തെ മറയ്‌ക്കാത്തത് കാരണമാണ് സൂര്യഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകാത്തത്. ന്യൂസിലാൻഡ്, കിഴക്കൻ മെലനേഷ്യ, തെക്കൻ പോളിനേഷ്യ, പടിഞ്ഞാറൻ അൻ്റാർട്ടിക്ക തുടങ്ങിയ രാജ്യങ്ങളിൽ പൂർണ സൂര്യഗ്രഹണം ദൃശ്യമാകും എന്നാണ് യുഎസ്‌എ ടുഡേ ( usatoday ) റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.

On September 21, 2025, the sky will host a spectacular partial solar eclipse. The Moon will pass between the Earth and the Sun, covering only part of the Sun’s disk and creating a glowing, golden-orange crescent in the sky. This celestial event offers a unique viewing opportunity for both astronomers and sky enthusiasts.
📍 Where Will It Be Visible?
• Best viewing areas: South Pacific, New Zealand, and parts of Antarctica.
• Southern New Zealand will experience the most prominent view.
• Not visible from Turkey and most of Europe.
⏰ Timing (UTC)
• Start: 17:30
• Maximum Eclipse: 19:43
• End: 21:54
💡 Scientific Significance
Partial solar eclipses occur when the Moon’s orbital position prevents it from covering the Sun completely. As a result, part of the Sun remains visible, causing daylight to dim slightly. Atmospheric light scattering often creates vivid red and orange tones across the horizon.
⚠️ Viewing Safety
Always use ISO-certified solar eclipse glasses or a solar filter when observing. Looking directly at the Sun without protection can cause serious eye damage.
📸 Photography Tips
• Use a tripod for stability.
• Attach a proper solar filter to your lens.
• Plan your framing ahead of time to capture the peak at maximum eclipse.
സൂര്യഗ്രഹണം എങ്ങനെ കാണാം? എടുക്കേണ്ട മുൻകരുതലുകൾ
സൂര്യഗ്രഹണം നഗ്ന നേത്രങ്ങള്‍ കൊണ്ട് നോക്കരുത്. ഗ്രഹണ സമയത്ത് സൂര്യനെ നേരിട്ടു നോക്കിയാല്‍ കണ്ണിന്‍റെ കാഴ്‌ച ശക്തി നഷ്‌ടപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. താത്‌കാലികമായ കാഴ്‌ചക്കുറവ് മുതല്‍ സ്ഥിരമായ അന്ധതയ്ക്ക് വരെ അത് കാരണമായേക്കാം. അതുകൊണ്ടു കൂടിയാണ് സൂര്യഗ്രഹണ സമയത്ത് പുറത്തിറങ്ങരുത് എന്നു പറയുന്നത്.അതിനാൽ തന്നെ സൂര്യഗ്രഹണം കാണണമെങ്കിൽ ഇതിനായുള്ള കണ്ണടകള്‍ ഉപയോഗിക്കണം. സാധാരണ കൂളിങ് ഗ്ലാസുകള്‍ പാടില്ല. സേഫ് സോളാര്‍ വ്യൂവിങ് ഗ്ലാസുകള്‍ ആണ് വേണ്ടത്. ഐഎസ്ഒ 123122 രാജ്യാന്തര ഗുണനിലവാരം ഉള്ളതായിരിക്കണം. ഗ്രഹണം നേരിട്ട് കാണാൻ ആഗ്രഹിക്കുന്നവര്‍ സൂര്യനെ നോക്കുമ്പോൾ സോളാര്‍ ഫില്‍ട്ടറുകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുക. അല്ലെങ്കിൽ പിന്‍ഹോള്‍ പ്രൊജക്‌ടര്‍ പോലെയുള്ള സംവിധാനങ്ങള്‍ ഉണ്ടായിരിക്കണം. ഇത് സൂര്യന്‍റെ ഒരു ചിത്രം അടുത്തുള്ള ഒരു പ്രതലത്തിലേക്ക് പ്രതിഫലിപ്പിക്കും. അതുവഴി, സൂര്യരശ്‌മികള്‍ നേരിട്ട് കണ്ണില്‍ പതിക്കാതെ കാണാനാകും.

