പ്രമുഖ സംവിധായകനായ പി.ജി. വിശ്വംഭരൻ

Spread the love

മലയാള ചലച്ചിത്രവേദിയിലെ പ്രമുഖ സംവിധായകനായ എന്റെ അളിയൻ പി.ജി. വിശ്വംഭരൻ വിടപറഞ്ഞിട്ട് 10 വർഷം തികയുന്നു . എഴുപതുകളുടെ മദ്ധ്യത്തോടുകൂടി ചലച്ചിത്രരംഗത്തെത്തിയ ഇദ്ദേഹം 63 ചിത്രങ്ങള്‍ സംവിധാനം ചെയ്‌തിട്ടുണ്ട്‌. എൺപതുകളിലെ കുടുംബചിത്രങ്ങളുടെ സൂപ്പർഹിറ്റ്‌ സംവിധായകനായി പേരെടുത്തിരുന്ന വിശ്വംഭരന്റെ ആദ്യചിത്രം ഒഴുക്കിനെതിരെയാണ്‌. ‘2002ല്‍ പുറത്തിറങ്ങിയ പുത്തൂരം വീട്ടില്‍ ഉണ്ണിയാര്‍ച്ചയാണ് ഒടുവില്‍ സംവിധാനം ചെയ്തത്. 1975ലാണ്‌ വിശ്വംഭരന്‍ സംവിധാന രംഗത്തെത്തുന്നത്‌. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ വഴിത്തിരിവായ സ്‌ഫോടനം സംവിധാനം ചെയ്തതും ഇദ്ദേഹമാണ്.
സന്ധ്യക്കു വിരിഞ്ഞ പൂവ്‌, കാട്ടുകുതിര, ഗജകേസരിയോഗം, ഫസ്റ്റ് ബെല്‍, ഇതു ഞങ്ങളുടെ കഥ, പ്രവാചകന്‍, ചാകര, നന്ദി വീണ്ടും വരിക, വീണ്ടും ചലിക്കുന്ന ചക്രം, വക്കീല്‍ വാസുദേവ്, പാര്‍വതീപരിണയം തുടങ്ങി ഒട്ടേറെ ഫാമിലി ഹിറ്റുകള്‍ വിശ്വംഭരന്‍റേതായുണ്ട്. പ്രേംനസീര്‍ മുതല്‍ മമ്മൂട്ടി വരെയുള്ള സൂപ്പര്‍ താരങ്ങളെ വച്ച് വിശ്വംഭരന്‍ സിനിമകളെടുത്തു. ആദ്യകാലത്ത് മമ്മൂട്ടിയുടേതായെത്തിയ മികച്ച ചിത്രങ്ങളില്‍ പലതും വിശ്വംഭരന്‍റെ സൃഷ്ടികളായിരുന്നു.
2010 ജൂൺ 16-ന് കൊച്ചിയിൽ അന്തരിച്ചു. മീന എന്റെ ചേച്ചി ആണ് യാണ് ഭാര്യ. വിമി, വിനോദ്‌ എന്നിവർ മക്കൾ.
ചലച്ചിത്രങ്ങൾ
പുത്തൂരംപുത്രി ഉണ്ണിയാർച്ച (2002)
ഏഴുപുന്നതരകൻ (1999)
ഗ്ലോറി ഫെർണാണ്ടസ് ഫ്രം യു.എസ്.എ. (1998)
സുവർണ്ണസിംഹാസനം (1997)
പാർവ്വതീപരിണയം (1995)
ദാദ (1994)
ആഗ്നേയം (1993)
പ്രവാചകൻ (1993)
വക്കീൽ വാസുദേവ് (1993)
ഫസ്റ്റ് ബെൽ (1992)
ഇന്നത്തെ പ്രോഗ്രാം(1991)
ഇരിക്കൂ എം.ഡി. അകത്തുണ്ട് (1991)
ഗജകേസരിയോഗം (1990)
കാട്ടുകുതിര (1990)
കാർണിവൽ (1989)
ഒരു വിവാദവിഷയം (1988)
സൈമൺ പീറ്റർ നിനക്കുവേണ്ടി (1988)
ഇതാ സമയമായി (1987)
പൊന്ന് (1987)
അവൾ കാത്തിരുന്നു, അവനും (1986)
നന്ദി വീണ്ടും വരിക (1986)
പ്രത്യേകം ശ്രദ്ധിക്കുക (1986)
ഇതിലെ ഇനിയും വരൂ (1986)
ഈ ലോകം ഇവിടെ കുറേ മനുഷ്യർ (1985)
ഈ ശബ്ദം ഇന്നത്തെ ശബ്ദം (1985)
ഈ തണലിൽ ഇത്തിരിനേരം (1985)
ഇവിടെ ഈ തീരത്ത് (1985)
ഒന്നാണു നമ്മൾ (1984)
ഒരു കൊച്ചു കഥ ആരും പറയാത്ത കഥ (1984)
സന്ധ്യക്കെന്തിന് സിന്ദൂരം (1984)
തിരക്കിൽ അല്പ സമയം (1984)
വീണ്ടും ചലിക്കുന്ന ചക്രം (1984)
ഹിമവാഹിനി(1983)
ഒന്നു ചിരിക്കൂ (1983)
പിൻനിലാവ് (1983)
രുഗ്മ (1983)
സാഗരം ശാന്തം (1983)
സന്ധ്യക്ക് വിരിഞ്ഞ പൂവ് (1983)
ഇത് ഞങ്ങളുടെ കഥ (1982)
സ്ഫോടനം (1981)
എന്നെ സ്നേഹിക്കൂ എന്നെ മാത്രം (1981)
ഗ്രീഷ്മജ്വാല (1981)
ചാകര (1980)
കടൽക്കാറ്റ് (1980)
ഇതാ ഒരു തീരം (1979)
ഇവിടെ കാറ്റിനു സുഗന്ധം (1979)
അവർ ജീവിക്കുന്നു (1978)
മധുരിക്കുന്ന രാത്രി (1978)
പടക്കുതിര (1978)
പോക്കറ്റടിക്കാരി (1978)
സീമന്തിനി (1978)
സത്യവാൻ സാവിത്രി (1977)
നീയെന്റെ ലഹരി (1976)
ഒഴുക്കിനെതിരെ (1976)

Leave a Reply

Your email address will not be published. Required fields are marked *