നിലമ്പൂർ മണലോടി കറുത്തേടത്ത് നടരാജന്റെയും സത്യഭാമയുടെയും മകൻ രാജേഷ് (23), എരുമമുണ്ട കാനക്കുത്ത് അമൃത കൃഷ്ണ (19) എന്നിവരാണ് മരിച്ചത്. ആത്മഹത്യ എന്ന് നിഗമനം .
Nilambur young couple death: A young newlywed couple was found dead in Nilambur, Kerala. The husband was suspected of poisoning himself, while the wife was found hanged, leading to a police investigation into the circumstances of their death.

കേരളത്തിൽ ഒരു ദിവസം നടക്കുന്ന ഒളിച്ചോട്ടത്തിന്റെയും ആത്മഹത്യകളുടെയും മറ്റു അപസർപ്പക കഥകളുടെ നേർക്കാഴ്ചകൾ എഴുതാൻ ഒരു പത്രം പോരാതെ വന്നെങ്കിലെ ഉള്ളൂ . അത്രക്കുണ്ട് . ഇന്നിതാ … രാജേഷ് , അമൃത കൃഷ്ണ എന്ന യുവ ദമ്പതികൾ . വിവാഹം കഴിഞ്ഞിട്ട് 3 മാസമേ ആയിട്ടുള്ളു . പന്തൽ നിർമാണ തൊഴിലാളിയായിരുന്ന രാജേഷിനെ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലും അമൃതയെ തൂങ്ങിയ നിലയിലും വീട്ടിൽ കണ്ടെത്തുകയായിരുന്നു. രാജേഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു.
സംഭവത്തെക്കുറിച്ച് പ്രാഥമിക നിഗമനമനുസരിച്ച് പോലീസ് പറയുന്നത് , രാജേഷാണ് ആദ്യം തൂങ്ങിയത് , വിഷവും കഴിച്ചിരുന്നു . വീട്ടില്‍ തിരിച്ചെത്തിയ അമൃത, രാജേഷിനെ തൂങ്ങിയ നിലയില്‍ കണ്ടതിനെ തുടര്‍ന്ന് കയര്‍ മുറിച്ച് താഴെയിട്ടു. അവിടെ നിന്നും ഒരു കണക്കിന് വലിച്ചിഴച്ചു മുൻപിലെ മുറിയിലെ സോഫയിൽ കിടത്തി . അനക്കമൊന്നും ഇല്ലാതെ വന്നപ്പോൾ രാജേഷ് മരിച്ചെന്ന് മനസ്സിലാക്കിയ അമൃത തൊട്ടടുത്ത മുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു. രാജേഷിന്റെ അമ്മ സത്യഭാമയാണ് സംഭവം ആദ്യം കണ്ടത്. മകന് തറയില്‍ കിടക്കുന്നതും അമൃത തൂങ്ങിയ നിലയിലുമായിരുന്നു. അവര്‍ അയല്‍വാസികളെ വിവരമറിയിക്കുകയും തുടര്‍ന്ന് അമൃതയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി . ഡിവൈഎസ്പി സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
പതിനഞ്ചാം വയസ്സ് മുതൽ ഉള്ള പ്രണയം . രാജേഷിനേപ്പോൾ വയസ്സ് 19 . അമൃതയുടെ വീട്ടുകാർ കൊടുത്ത മുന്നറിയിപ്പ് പാലിക്കാതെ അമൃതയുമായുള്ള പ്രണയം തുടർന്നപ്പോൾ രാജേഷിനെതിരെ പോക്സോ കേസ് നൽകി ,അവൻ ജയിലിലും ; പിന്നീട് അമൃത പ്രായപൂർത്തി ആയശേഷം സത്യാ വാങ്മൂലം എഴുതി കോടതിയുടെ അനുവാദത്തോടെ നടന്ന വിവാഹം . വിവാഹം നടന്നത്.എല്ലാ തടസ്സങ്ങളും അതിജീവിച്ച് കല്യാണം കഴിച്ചവര്‍ എന്തിന് ജീവനൊടുക്കി ? നിലമ്പൂരിലെ നവദമ്പതിമാരുടെ മരണത്തില്‍ പുറത്തുവരുന്നത് . എന്തൊക്കെയോ ദുരൂഹതകൾ .
വിവാഹം കുട്ടിക്കളി അല്ല എന്ന് കാർന്നോർമാർ പറയുന്നത് ഇതൊക്കെ സംഭവിക്കാതെ ഇരിക്കാൻ ആണ് . പ്രണയിക്കുമ്പോൾ കിട്ടുന്ന മധുരം ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോൾ കിട്ടില്ല എന്നതിന്റെ ഒടുവിലത്തെ ദൃഷ്ടാന്തം , രാജേഷ് , അമൃത കൃഷ്ണ എന്ന യുവ ദമ്പതികൾ . നിയമം സ്കൂൾതലത്തിൽ തന്നെ പഠനവിഷയമാക്കിയാൽ അവബോധം ഉണ്ടാകുകയും അക്രമങ്ങളും അതിക്രമങ്ങളും കുറയുകയും ചെയ്യും. നിയമ പുസ്തകം അതേപടി പഠിപ്പിക്കുകയല്ല മറിച്ച് അവർക്ക് ഗ്രഹിക്കാൻ കഴിയുന്ന തരത്തിൽ ചരിത്രം, സയൻസ് മുതലായവ പഠിപ്പിക്കുന്നതുപോലെ ഒരു പ്രത്യേക വിഷയമായി പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും. സയൻസ് പോലെ പ്രയാസകരമല്ല നിയമ പഠനം. ചരിത്രം പോലെ ഗ്രഹിക്കാൻ എളുപ്പവുമാണ്. വിവാഹ ജീവിതം എന്നൊരു ജീവിതമില്ല. അതൊരു കരാർ മാത്രം. കരാർ ലംഘനത്തിലൂടെയാണ് കരാർ ഉള്ള കാര്യം പോലും ദമ്പതികൾ അറിയുന്നത്. സ്വയം തീർത്ത കാരാഗൃഹത്തിൽ നിശബ്ദ ജീവിതം ആഗ്രഹിക്കുന്നവർക്ക് വിവാഹമാകാം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471- 2552056)
Malappuram #Nilambur #Couplesdeath