ചൊവ്വ ദോഷം ഉള്ള പയ്യന്മാർക്കും ചെക്കന്മാർക്കും വളരെ ചെറുപ്പത്തിൽ തന്നെ വിവാഹം ആലോചിച്ചു തുടങ്ങുന്നതാണ് നല്ലത് , എന്റെ അനുഭവം ആണിത് . ചെക്കന്‍ സ്വഭാവഗുണമുള്ളാവനാണെന്നോ സ്വന്തമായി അദ്ധ്വാനിച്ച് ദിസവും രണ്ടായിരമോ മൂവായിരമോ സമ്പാദിക്കുന്നവനാണെന്നോ ഒന്നും ഒന്നിഌം ഒരു വിലയുമില്ല സർക്കാർജോലിവേണം. മറ്റൊന്ന് ജാതകപ്രശ്‌നമാണ്…അത് സർക്കാർ ജോലി ഇല്ലെങ്കിലും മറ്റ് പലകാര്യങ്ങളും എതാ ണ്ട് ഒപ്പിക്കാവുന്ന തരത്തിലാണെങ്കില്‍ എന്തെ ങ്കിലും ഒരു പോരായ്‌മ കണ്ടെത്തി അയക്കാന്‍ താല്‌പര്യമില്ലാത്ത വീട്ടുകാരുടെ അവസാനത്തെ ഒരു അടവാണ്…ബാക്കിയൊന്നും കുഴപ്പമില്ല പക്ഷെ….ജാതകം ഒരു വിധത്തിലും ചേരില്ലെന്ന് പണിക്കർ പറഞ്ഞെന്നു പറഞ്ഞ് നൈസായി ട്ടൊരു ഒഴിവാക്കല്‍…മലപോലെ ആശിച്ചത് എലിപോലെങ്ങ് പോവും… അതുമാത്രമല്ല പണ്ടത്തെ അത്തറ് മണക്കുന്ന ഗള്‍ഫുകാരന്റെ പവറുകൊണ്ട് അങ്ങ് കയറി ചെല്ലണ്ട..ഗള്‍ഫെന്ന് കേള്‍ക്കുന്നതെ ചിലർക്ക് ചെറുക്കന് ഏതാണ്ട് മാറാരോഗംപിടിപെട്ടതു പോലെയാ പെണ്‍വീട്ടുകാർക്ക് ..കാണുന്നതേ ഇഷ്‌ടമല്ല..ഇനി അല്‌പം ഇഷ്‌ടക്കൂടുതല്‍ തോ ന്നിയഒരു ചോദ്യമുണ്ട്…”” കല്ല്യാണം കഴിഞ്ഞാ ല്‍ ഇവളെയങ്ങ് ഗള്‍ഫിലേക്ക് കൂടെ കൂട്ടില്ലേ.” ഏതാണ്ട് തൃശൂർപൂരം കാണാന്‍ പോവുമ്പം കൂടെ കൊണ്ടുപോകില്ലേ എന്നു ചോദിക്കുന്ന അതേ ലാഘവത്തോടെയാണ് ഈ ചോദ്യശരം.. അവസാന ആശ്രയമെന്നോണം അസ്‌തമിക്കാ ന്‍ പോവുന്ന ജീവിതസ്വപ്‌നങ്ങള്‍ക്ക് നിറമേകാന്‍ പ്രതീക്ഷയുടെ പച്ചതുരുത്തു തേടിയാവും അവന്‍ ഗള്‍ഫ് നാട്ടിലെത്തിയിട്ടുണ്ടാവുക..നാടും വീടും സ്വന്തക്കാരെയും ബന്ധക്കാരെയും ഉറ്റവരെയും ഉടയവരെയും വിട്ട് കണ്ണൊത്താദൂരെ അറബി യുടെ ആട്ടുംതുപ്പുംകേട്ട് മരവിച്ചമനസുമായി മാസങ്ങള്‍ എണ്ണിത്തീർത്ത് കിട്ടുന്നതൊക്കെയും വീട്ടിലേക്ക് അയച്ചുകൊടുത്ത് വീട്ടുകാരെയും ബന്ധുമിത്രാദികളെയും മാലയിലെന്നപോലെ കോർത്തുവെച്ച് എല്ലാം ദഭ്രമാക്കി.. കൊട്ടാരം പോലെ ഒരു കെട്ടിപൊക്കി അഴുക്കുപുരണ്ട വസ്‌ത്രം അഴിച്ചുമാറ്റി പുതുപുത്തന്‍ കുപ്പയ ത്തില്‍ അത്തറ്‌പൂശി മംഗല്യ സ്വപ്‌നമായി നാട്ടിലെത്തുന്നവനെയും കാത്തിരിക്കുന്നത് അവഗണനയുടെ കരിദിനങ്ങളാണ്.. യോഗ്യതയുടെ അളവുകോല്‍വെച്ച് അളന്നുനോ ക്കിയാല്‍ ഒരു സർക്കാർ ഉേദ്യാഗസ്ഥനെക്കാള്‍ ഒരുപിടി മുന്നിലാവും അവന്‍ എന്നാലും അയോഗ്യ തയുടെ അപര്യാപ്‌തയായി സർക്കാർ ജോലിയി ല്ലാത്ത അവഌമുന്നില്‍ വാതില്‍ കൊട്ടിയടക്ക പെടുന്നു. ഗള്‍ഫുകാരനാണെങ്കില്‍ ജോലി ഒരു സുപ്രഭാത ത്തില്‍ ജോലി നഷ്‌ടപെടും,പട്ടാളക്കാരനാണെ ങ്കില്‍ വെടികൊണ്ട് ഒരുനാള്‍ മരിച്ചുവീഴും,പാ ർട്ടിക്കാരനാണെങ്കില്‍ എന്നും ജയിലിലാവും ചിന്തകള്‍ കാടുകയറുന്നത് അങ്ങിനെ പലയിട ത്തേക്കും… ചെക്കന് മുപ്പതുവയസ് പ്രായമാണെങ്കില്‍ ഇക്കാ ലത്ത് പെണ്ണില്ല…ഇന്ന് പലരും തന്റെ മകള്‍ക്കു വേണ്ടി തിരയുന്നത് ഒരു ഇരുപത്തി ഏഴോ ഇരുപ ത്തി എട്ടോ കാരനെയാണ് അതിനപ്പുറത്തേക്ക് അവർക്ക് ചിന്തിക്കാന്‍പോലുമാവില്ല… പക്ഷെ പലപ്പോഴും സംഭവിക്കുന്നതോ വിവാഹ ത്തെ ഒരു കച്ചവടലാക്കോടെ കണ്ട് സർക്കാർ ജോലിവേണമെന്ന് വാശിപിടിച്ച മാതാപിതാക്കളെ തോല്‍പിച്ച് അവർ തനിക്ക് മനസിന് ഇഷ്‌ടപെട്ട വല്ല ഒട്ടോ ഡ്രൈവറുടെ കൂടെയോ കൂലി പണി ക്കാരന്റെ കൂടെയോ മീന്‍ വിപ്‌പനക്കാരന്റെ കൂടെയോ അവർ ഒരു സുപ്രഭാതത്തില്‍ ഒളിച്ചോടി വിവാഹിതരാവുന്നു