ഹരിഹരൻ സംവിധാനം ചെയ്ത് ജി.പി.ബാലൻ നിർമ്മിച്ച ഒരു മലയാളചലച്ചിത്രമാണ് ബാബുമോൻ. 1975 ൽ കുട്ടിക്കാലത്ത് പല പ്രാവശ്യം കണ്ട് ഒത്തിരി കരഞ്ഞിട്ടുള്ള ഒരു സൂപ്പർ ഹിറ്റ് സിനിമ, പ്രേംനസീർ, ജയഭാരതി, ശ്രീവിദ്യ, അടൂർ ഭാസി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. എം എസ് എസ് വിശ്വനാഥൻ സംഗീതസംവിധാനം നിർവഹിച്ച ഈ ചിത്രം ഹിന്ദി സിനിമയായ ദോർ ഗഗൻ കി ചാവോൻ മേം ന്റെ റീമേക്കായിരുന്നു.
ഈ ചിത്രത്തിന്റെ ഗാനരചന നിർവ്വഹിച്ചത് മങ്കൊമ്പു ഗോപാലകൃഷ്ണനും സംഗീതം എം.എസ്. വിശ്വനാഥനുമായിരുന്നു.
വരികൾക്കും സന്ദർഭത്തിനും അനുസരിച്ചുള്ള M S V യുടെ സംഗീതം അവർണ്ണനീയം..ഇവിടമാണീശ്വര സന്നിധാനം എന്ന പാട്ട് എനിക്ക് ഏറെ ഇഷ്ടമുള്ള പാട്ടുകളിൽ ഒന്നാണ്… 1975 ഇൽ ആണ് ഈ ചിത്രം പുറത്തിറങ്ങിയത് .
ഞങ്ങളുടെ എല്ലാം ചെറുപ്പ കാലത്ത് ഈ സിനിമ 16 എംഎം പ്രോജെക്ടറിൽ സ്കൂളുകളിൽ പ്രദര്ശിപ്പിക്കുമായിരുന്നു . കളർ ചിത്രങ്ങൾ ഇറങ്ങി തുടങ്ങിയിട്ടേ ഉള്ളൂ . ചിലവ് ചുരുക്കലിന് വേണ്ടി ബ്ലാക്ക് ആൻഡ് വൈറ്റ് ആയി കോട്ടൺ ഫിലിമിൽ ആണ് ചിത്രം ഇറങ്ങിയത് .
വൻ പ്രദർശന വിജയം നേടിയ ആ ചിത്രം ഇന്നും ജന ഹൃദയങ്ങളിൽ ചിര പ്രതിഷ്ഠ നേടുന്നു . തനി നാടക ശൈലിയിൽ നിന്നും കേവല അഭിനയ രീതികളിലേക്ക് മലയാള സിനിമ പിച്ച വയ്ക്കുന്ന കാലത്തു കൂടി ആണ് ഈ സിനിമ ഇറങ്ങിയത് . ആയത് കൊണ്ട് തന്നെ പണ്ട് കാല സിനിമയിലെ അമിത അഭിനയ മുഹൂർത്തങ്ങൾ ഒന്നും തന്നെ ഈ സിനിമയിൽ ഇല്ല .
സിനിമയിലെ ബാല നടൻ ആയ മാസ്റ്റർ രഘു കാണികളുടെ മനം കവരുന്ന കാഴ്ച ഈ സിനിമയിൽ കാണാം . അത് പോലെ ഒരു മുഴു നീള ബാല കഥാപാത്രം പിന്നീട് മലയാള സിനിമയിൽ ഉണ്ടായിട്ടില്ല . കഷ്ടപ്പാടും ദുരിതവും എല്ലാം കൂടി ഇഴ പിരിഞ്ഞു കിടക്കുന്ന ആ സിനിമ കാണേണ്ടത് തന്നെ ആണ് .