ആദ്ധ്യാത്മവാദത്തിന്റെ ഉച്ചകോടിയിലെത്തിയിരുന്ന ഭാരതത്തിലെ ഋഷിപുംഗവന്മാർ മനുഷ്യന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ദൈവീകമായ ഒരു പരിവേഷം ചാർത്തിക്കൊടുത്തവരാണല്ലോ. ലോകം നിയന്ത്രിക്കുന്നതു തന്നെ ആദ്ധ്യാത്മികശക്തിയാണെന്ന് അവർ തെളിയിച്ചു. അങ്ങനെ നോക്കുമ്പോൾ മെസ്മറിസത്തിൻറയും ഹിപ്നോട്ടിസത്തിന്റേയും അസ്തിവാരം ഭാരതീയ ചിന്താ ഗതിയാണെന്നു കാണാം. മെസ്മറിസവും ഹിപ്നോട്ടിസവും ആദ്ധ്യാത്മികശക്തി മാത്രമാണ്. പക്ഷെ, പുരുഷാന്തരങ്ങളിലൂടെ കടന്നുപോന്ന ചരിത്രം അവലോകനം ചെയ്യുമ്പോൾ നമ്മുടെ നാടിന്റെ ആദ്ധ്യാത്മികശക്തിയും അതിൽ നിന്നുയിർക്കൊള്ളുന്ന നേട്ടവും ക്രമേണ അസ്തമിച്ചു വരുന്നതായിട്ടാണ് കാണപ്പെടുന്നത്. ശാസ്ത്രാന്വേഷണകുതുകിയായ ലോകം ആദ്ധ്യാത്മിക ശക്തിയുടെ വിരൽതുമ്പുവിട്ട് ശരീരശാസ്ത്രം പ്രകൃതിശാസ്ത്രം (Science of Physics and Chemistry) എന്നിവയുടെ പുറകെ നടന്നുനീങ്ങാൻ ഉത്സാഹിക്കുകയാണിപ്പോൾ. മേല്പറഞ്ഞ ആദ്ധ്യാത്മികവിജ്ഞാനത്തെ അതിന്റേതായ രൂപത്തിൽ മാത്രം ഒതുക്കി നിർത്താതെ ശരീരശാസ്ത്രത്തോടും ഭൗതികശാസ്ത്രത്തോടും കൂട്ടിക്കലർത്തി പൊതു ജനമദ്ധ്യത്തിൽ കാണിയ്ക്ക വയ്ക്കപ്പെട്ടു. അങ്ങനെ പഴയ ഒരു ശാസ്ത്രമാണ് അല്പം ചില പരിഷ്കാരങ്ങളോടുകൂടി മെസ്മറിസമെന്ന പേരിൽ അറിയപ്പെട്ടുവരുന്നത്.
ഹിപ്നോട്ടിസത്തിന്റെ ഉത്ഭവവും വളർച്ചയും
സ്വിറ്റ്സർലണ്ടിലെ ” വീനാ’, നഗരവാസിയായിരുന്ന ഡോക്ടർ ആൻറൺ മെസ്മറാണ് ഈ വിജ്ഞാനശാഖയുടെ ഉപജ്ഞാതാവ്. തന്മൂലം അദ്ദേഹത്തിന്റെ സ്മരണയ്ക്കെന്നെ നിലയിൽ ഈ ശാസ്ത്രം “മെസ്മറിസം’ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി.
ഡോ: മെസ്മറുടെ കാലം 1773 മുതൽ 1815 വരെയാണെന്നു കാ ണുന്നു. അദ്ദേഹം ജ്യോതിഷവിദ്യ പഠിച്ചുകൊണ്ടിരിക്കവേ വൈദ്യ ശാസ്ത്രവും അഭ്യസിച്ചുവന്നു. കാന്തത്തിന്റെ ആകർഷണശക്തി കൊണ്ടു പലതും നേടാമെന്ന് അദ്ദേഹം കണ്ടുപിടിച്ചു. അദ്ദേഹം കൃത്രിമകാന്തക്കല്ലുപയോഗിച്ച് തന്റെ രോഗികളിൽ പല പരീ ക്ഷണങ്ങളും നടത്തിനോക്കി.
അത്ഭുതാവഹമായിരുന്നു ഫലം. മാ ത്രമല്ല, ഈ നേട്ടം പൊതുജനങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞു. രോഗികളുടെ വിശ്വാസവും ഡോക്ടറുടെ ആത്മധൈര്യവും നിമിത്തം ഈ ചികിത്സാസമ്പ്രദായം അല്പകാലംകൊണ്ട് പ്രശസ്തിയാർജ്ജിക്കുകയും ചെയ്തു. ഒരു ദിവസം ഡോക്ടർ മെസ്മർക്ക് പെട്ടെന്നൊരു ഭൂതോദയമുണ്ടാ യി. തന്റെ സ്പർശനം (Touch) രോഗികളിൽ വലിയൊരു മാറ്റം വരുത്തുന്നു! ഈ അനുഭൂതി ഹിപ്നോട്ടിസത്തിന്റെ കാര്യത്തിൽ പുതിയൊരു വിജ്ഞാനംകൂടി തുന്നിച്ചേർത്തു. ഈ പുതിയ കണ്ടു പിടിത്തത്തിന് “അനിമൽ മാഗ്നറ്റിസം’ എന്നദ്ദേഹം പേരിട്ടു. എല്ലാ ജീവജന്തുക്കളിലും ഒരു ശക്തിവിശേഷം
വ്യാപരിക്കുന്നുണ്ട്. നമ്മുടെ പ്രാചീനഗ്രന്ഥങ്ങളിൽ ഇതിനെ “പ്രാണശക്തി’ എന്നു വിവരി ച്ചുകാണുന്നു. മിക്ക ജന്തുക്കളിലും കാന്തക്കല്ലിന്റെ ആകർഷണം പരിവർത്തനങ്ങളുണ്ടാക്കുമെന്ന് കണ്ടുവല്ലോ. ആ ആകർ ഷണശക്തിയെ ക്രമീകരിച്ച് കൈകാര്യം ചെയ്യുകയാണെങ്കിൽ
അത് മറ്റു വ്യക്തികളിൽ അത്യധികം സ്വാധീനം ചെലുത്തും. പ്രത്യേകിച്ചും ശാരീരികമായി ക്ഷീണിച്ചവരാണെങ്കിൽ ഇതായിരുന്നു ഡോക്ടർ മെസർ കണ്ടെത്തിയ തത്വം. ഇത് ജനമദ്ധ്യത്തിൽ അനാച്ഛാദനം ചെയ്യപ്പെട്ടതോടെ എങ്ങും ഒരു സംഭ്രാന്തി പരന്നു. ഈ വിഷയത്തെ പരാമർശിച്ചുകൊണ്ട് പത്രങ്ങൾ കോലാഹലം കൂട്ടി. പൊതുജനങ്ങൾ ഈ വിജ്ഞാനത്തെപ്പറ്റി കൂടുതലറിയാൻ ഉത്കണ്ഠ പൂണ്ടു. എന്നാൽ ഡോക്ടർ മെസ്മറുടെ ഈ വിചിത്രവാദത്തെ സ്വിറ്റ്സർലണ്ടിലെ അന്നത്തെ സർക്കാർ തെറ്റായി വ്യാഖ്യാനിക്കുകയാണുണ്ടായത്. തൽഫലമായി ഹിപ്നോട്ടിക് ശക്തിക്ക് എത്ര തന്നെ കഴിവുകളുണ്ടായാലും ശരി, ഡോക്ടർ മെസ്മർ നാല്പത്തിയെട്ടു മണിക്കൂറിനകം സ്വിറ്റ്സർലണ്ട് വിട്ടു പുറത്തുപൊയ്ക്കൊള്ളണമെന്ന നിരോധനാജ്ഞ പുറപ്പെടുവിക്കു കയാണുണ്ടായത്. മേലാൽ സ്വിറ്റ്സർലണ്ടിൽ പ്രവേശിക്കുവാനും പാടില്ല. വീനായിൽ നിന്ന് ഡോക്ടർ പാരീസ്സിലേയ്ക്ക് തിരിച്ചു. മേരിക്കൻ ടോയിനെറ്റ് അദ്ദേഹത്തെ സ്വാഗതം ചെയ്തു. പാരീസ്സിൽ അദ്ദേഹം ഒരു ചികിത്സാലയം സ്ഥാപിക്കുകയുണ്ടായി. എല്ലാ തുറകളിലുമുള്ള സ്ത്രീ പുരുഷന്മാരടക്കം ധാരാളം ജനങ്ങൾ അദ്ദേഹത്തിൻറ ആസ്പതിയെ ശരണം പ്രാപിച്ചുതുടങ്ങി. ഫ്രാൻസിലെ ലൂയി പതി നാറാമൻ രാജകീയ സദസ്സിലെ പ്രമുഖാംഗങ്ങൾ പോലും മെസ്മറുടെ ആസ്പത്രിയിലെ സന്ദർശകരായിരുന്നുവത്രെ. കൂടുതൽ പേർക്ക് ഒരേ സമയത്ത് ഉപയോഗിക്കപ്പെടുന്നതിന്നു വേണ്ടി അദ്ദേഹം ഒരു പൊതുമുറിയുണ്ടാക്കി. ആ മുറിയിൽ തൻറ കാന്തക്കല്ലുപ്രയോഗം നടത്തുവാനാരംഭിച്ചു. മുറിയിൽ പ്രവേശി ക്കുന്ന രോഗികൾക്ക് ഏതോ ഒരു സാങ്കല്പികലോകത്തിൽ അക പ്പെട്ടതുപോലെ തോന്നാനിടവരുന്ന വിധത്തിലായിരുന്നു മുറിയി ലെ സംവിധാനക്രമം. അകത്ത് നേരിയ വെളിച്ചമേ ഉണ്ടാകൂ; അനുസൃതമായി മന്ത്രസംഗീതം മുഴങ്ങിക്കൊണ്ടിരിക്കും. ഇപ്രകാരം അഭൗമമായ ഒരു ശാന്തിയും സമാധാനവും പകരുന്നതു നിമിത്തം രോഗികൾ ആവുന്നത്ര വേഗത്തിൽ രോഗവിമുക്തരായി പോവുകയും ചെയ്തുതുടങ്ങി.
ഈ ചികിത്സാ പദ്ധതിയെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പി ക്കുവാൻ 1778-ൽ “ഫ്രഞ്ച് അക്കാദമി ഓഫ് സയൻസ്” ഒരു കമ്മീ ഷനെ നിയമിച്ചു. ഡോക്ടർ ബെഞ്ചമിൻ ഫ്രാങ്ക്ളിൻ ഈ കമ്മീഷനിൽ ഒരംഗമായിരുന്നുവത്രേ. പക്ഷെ പ്രത്യക്ഷമായ തെളിവുകൾ ഹാജരാക്കാൻ കഴിയാത്തതുനിമിത്തം അക്കാദമിയുടെ അംഗീകാരം നേടുവാൻ ഡോക്ടർ മെസ്ലർക്ക് സാധിച്ചില്ല. കാലം പിന്നേയും കഴിഞ്ഞു. മെസ്മറുടെ ശിഷ്യന്മാരിലൊരാളായ “മാർക്കീസ് ഓക്ക് പൈഗർ’ ഗുരുവിന്റെ സിദ്ധാന്തത്തിൻറ രൂപം തന്നെ മാറ്റിക്കളഞ്ഞു. രോഗിയെ ഹിപ്നോട്ടിക് ശക്തി മുഖേന നിദ്രയ്ക്കു വിധേയനാക്കിത്തീർത്താലും മെസ്മറിസത്തിന്റെ സഹായത്തോടെ നടത്തുന്ന ചികിത്സ ഫലിക്കുമെന്ന് പരീ ക്ഷണങ്ങളിലൂടെ പെസേഗർ തെളിയിച്ചു. പുതിയ ചികിത്സാ പദ്ധതി ഏറ്റവും നല്ല രീതിയായി അംഗീകരിക്കപ്പെടുകയും ചെയ്തു.
ഈ ഘട്ടത്തിൽ ഇംഗ്ലണ്ടിലെ മിക്ക ഡോക്ടർമാരും ചികിത്സാ വി ഷയത്തിൽ ഹിപ്നോട്ടിക് പദ്ധതി പ്രയോഗിച്ചു തുടങ്ങിയിട്ടുണ്ടാ യിരുന്നു. അവരിൽ ഇംഗ്ലണ്ടിലെ “റോയൽ മെഡിക്കൽ സൊസൈറ്റി’ പ്രസിഡണ്ടും, ലണ്ടൻ യൂണിവേഴ്സിറ്റിയിലെ ചികിത്സാ വിഭാഗത്തിൻ അദ്ധ്യക്ഷനുമായ പ്രൊഫസർ (ഡോക്ടർ) ജോൺ എലി യറ്റ്സൻ പേർ എടുത്തു പറയത്തക്കതത്രേ. മനോരോഗങ്ങൾ നിമിത്തം വിഷമിക്കുന്ന രോഗികളെ ഹിപ്നോട്ടിക് ചികിത്സകൊണ്ട് സുഖപ്പെടുത്തുന്നതിൽ അങ്ങേ അറ്റത്തോളം വിജയിച്ചതും പ്രൊഫസർ എലിയറ്റ്സൻ തന്നെ.
തുടർന്ന് ഇംഗ്ലണ്ടിലെ മറ്റൊരു സമുന്നത വ്യക്തിയായിരുന്ന ഡോക്ടർ ജെയിംസബഡ് (1795-1860) ഹിപ്നോട്ടിസത്തെക്കുറിച്ച് തുടർന്നുള്ള ഗവേഷണങ്ങൾക്കു മുന്നോട്ടിറങ്ങി. അദ്ദേഹത്തിൻറ പരീക്ഷണങ്ങൾ ഈ വിജ്ഞാനത്തെ കുറെയൊക്കെ മുന്നോട്ടു നയിക്കുകയും ചെയ്തു. മിന്നിത്തിളങ്ങുന്ന ഏതെങ്കിലും ഒരു വസ്തുവിലേയ്ക്ക് രോഗി കണ്ണടുക്കാതെ തുറിച്ചുനോക്കി ക്കൊണ്ടിരിക്കുകയോ, അല്ലെങ്കിൽ ഏതെങ്കിലും ബിന്ദുവിലേയ്ക്ക് ശുദ്ധശൂന്യമായ മസ്തിഷ്കത്തോടെ ഏകനിഷ്ഠയിൽ ശ്രദ്ധ ചെലുത്തുകയോ ചെയ്തുകഴിഞ്ഞാൽ ഹിപ്നോട്ടിക് നിദ്ര സ്വയമേ വന്നുകൊള്ളും. അനന്തരം ഹിപ്നോട്ടിക് പ്രയോഗങ്ങൾ നടത്തി നേട്ടങ്ങൾ ഉണ്ടാക്കുകയുമാവാം. ഇതാണ് ജെയിംസബഡിൻറ സിദ്ധാന്തം. രോഗിക്ക് ഹിപ്നോട്ടിസത്തിൽ പൂർണ്ണവിശ്വാസമുള്ളതിനാൽ മസ്തിഷ്കത്തെ ഏതെങ്കിലുമൊന്നിൽ കേന്ദ്രീകരിക്കുകയും തന്മൂലം പറയുകയോ സ്പർശിക്കുകയോ ചെയ്താലുടനെ ഹിപ്നോട്ടിക് നിദ്രയ്ക്കു വിധേയമായിത്തീരുകയും ചെയ്യും. ഡോക്ടർ ബ്രഡിന്റെ ഈ കണ്ടുപിടുത്തത്തിനുശേഷം മെസ്മറി സമെന്ന വാക്കിനു പകരം എങ്ങും ഹിപ്നോട്ടിസമെന്ന നാമം വ്യവഹരിക്കപ്പെട്ടു വന്നു. ഗ്രീക്കു ഭാഷയിലെ ഹിപ്രാസ് (Hypros)എന്ന പദമാണ് ഈ വാക്കിന്നടിസ്ഥാനം. ഉറക്കം എന്നാണ് ഈ പദത്തിന്റെ അർത്ഥം. ഡോക്ടർ ബ്രഡിന്റെ സിദ്ധാന്തങ്ങളുടെ ചുവടു പിടിച്ചു ഡോ: ജെയിംസ് എസ്ഡല്ലർ (1808-1859) മുന്നൂറോളം ശസ്ത്രക്രിയകൾ നടത്തിനോക്കി. എസ്ഡല്ലർ അക്കാലത്ത് സർജ്ജനായി ജോലിനോക്കുകയായിരുന്നു. അദ്ദേഹത്തിൻറ ശസ്ത്രക്രിയകൾ തൊണ്ണൂറുശതമാനവും വിജയമായിരുന്നു. പല്ലു പറിക്കുന്ന വേളയിലും പ്രസവാവസരങ്ങളിലുമൊക്കെ ചെറിയ തോതിൽ ഹിപ്നോട്ടിസം പ്രയോഗിക്കപ്പെടുന്നത് നാം നിത്യേന കണ്ടുവരുന്നതുമാണല്ലോ. “നാൻസിസ്കൾ ഓഫ് ഹിപ്നോട്ടിസം’ എന്ന സ്ഥാപനത്തിൻറ ഡയറക്ടറായ ഡോ: ലിയൂബോൾട്ട് (1823-1904) പ്രൊഫസർ ചാർകോട്ട് (1825-1893) മുതലായ ശാസ്ത്രജ്ഞന്മാർ ഈ രീതിയിലുള്ള ചികിത്സാ വിഷയത്തിൽ വേണ്ടത്ര പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ട്. ഈ ശാസ്ത്രജ്ഞന്മാർ ഹിപ്നോട്ടിസത്തിന്റെ കാഴ്ചപ്പാടിലൂടെ ഹിറ്റീരിയ രോഗലക്ഷണങ്ങളെക്കുറിച്ചും വേണ്ടത ഗവേഷണങ്ങൾ നടത്തി. ഹിസ്റ്റീരിയായുടെ ആക്രമണങ്ങളുണ്ടാവുന്ന സന്ദർഭങ്ങളിൽ ശരീരത്തിലെ ടymptoms ഹിപ്നോടെസ് ചെയ്യപ്പെടുന്ന വേളകളിലെ Symptoms- ഒരേ രൂപത്തിൽ കാണപ്പെടുന്നു. ശരീരത്തിലെ Symptoms കളുടെ സ്വയം നിയന്ത്രണാതീതമായ വികാസത്വരയാണ് ഹിസീരിയാ. അതായത് അടിച്ചമർത്തപ്പെട്ട ഏതോ അത്യാകാംക്ഷയുടെ ബഹിർപ്രകടനമാണ് (Emotional Expression) ഹിസ്റ്റീരിയായ്ക്കു നിദാനം. അനുചിതമായ രൂപത്തിൽ ഉപഗുഹനം ചെയ്യപ്പെട്ട വികാരവിക്ഷോഭത്തിൻ തിളച്ചുമറിയലാണ് ഹിസ്റ്റീരിയാ എന്നു ചുരുക്കം. ഈ നിഗമനത്തിലെത്തിയതോടെ ഡോക്ടർ ചാർക്കോട്ടും അദ്ദേഹത്തിന്റെ ശിഷ്യന്മാരും
ഹിപ്നോട്ടിക് ഭാവന (Hypnotic Suggestibility) യുടെ സഹായത്തോടെ ഹിസ്റ്റീരിയാരോഗികളേയും ചികിത്സിച്ചു ഭേദപ്പെടുത്തുവാൻ തുടങ്ങി. ഈ വഴിക്കുതന്നെ ഡോ : സിഗ്മണ്ട് ഫ്രോയ്ഡും , ബേൺഹാമും ചരിച്ചു. അവർ അഭൂതപൂർവമായ വിജയം കൈവരിക്കുകയും ചെയ്തു. ഇവരിൽ മനോരോഗികളെ ഹിപ്നോട്ടിസം മുഖേന സുഖ പ്പെടുത്തിയവരിൽ പ്രമുഖൻ ഡോ : ഫ്രോയിഡ് തന്നെയാണ്.
ഇന്ത്യയിൽ ഈ ശാസ്ത്രത്തെ പുനരുജ്ജീവിപ്പിച്ചവരിൽ പ്രധാനി പ്രൊഫസർ എസ്സ്.എൻ. ബോസ്സാണ്. പിന്നീട് ഈ തുറയിൽ കാ ണുന്നത് പ്രൊ. അഹമ്മദ്, പ്രൊ. ജഗദീശ് മിത്ര, ഡോക്ടർ സഞ്ജീ വി, പ്രൊ. എം. എസ്. റാവു മുതലായവരാണ്. ആദ്ധ്യാത്മികശക്തിയെ ശാസ്ത്രീയരീതിയിൽ കൈകാര്യം ചെയ്യുകയാണെങ്കിൽ അത്ഭുതകരങ്ങളായ പല നേട്ടങ്ങളും കൈവരുത്താമെന്നു നാം കണ്ടു. മുൻ പറഞ്ഞ ശാസ്ത്രജ്ഞന്മാർ പ്രായോഗികമായി അതു കാണിക്കുകയും ചെയ്തിരിക്കുന്നു. ഇതു തന്നെയാണ് പ്രാചീനകാലത്ത് ഇന്ദ്രജാലം, മഹേന്ദ്രജാലം എന്നീ പേരുകളിൽ വ്യവഹരിക്കപ്പെട്ടിരുന്നത്.
#hypnosis #hypnotherapy #hypnotherapist #hypnotist #meditation #nlp #mentalhealth #healing #hypnose #mindset #motivation #hypnotized #therapy #anxiety #selflove #love #hypnotism #hypnosisworks #selfcare #mindfulness #coaching #lifecoach #hypnotherapyworks #hypno #wellness #mind #subconsciousmind #hipnosis #reiki #pastliferegression