ഡൊണാൾഡ് ട്രംപിനെ വെല്ലുവിളിച്ച് നരേന്ദ്രമോദി .
ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തി . ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് കൊണ്ടാണ് ഇതെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ് . എന്താണ് അവരുടെ യഥാർത്ഥ പ്രശനം എന്ന് ഇനിയും വരാൻ ഇരിക്കുന്നെ ഉള്ളു .
50% അമേരിക്കൻ തീരുവ ഭീഷണിക്ക് മുന്നിൽ ഇന്ത്യ കുലുങ്ങില്ല, അമേരിക്കൻ ഉത്പന്നങ്ങൾക്ക് തീരുവ ഉയർത്തുന്നത് ആലോചനയിൽ, റഷ്യൻ എണ്ണ വാങ്ങുന്നത് നമ്മൾ തുടരും . ആദ്യം 25 ശതമാനം തീരുവ ഇന്ത്യയ്ക്ക് പ്രഖ്യാപിച്ചപ്പോൾ ട്രംപിനെ വിളിച്ച് സംസാരിക്കാൻ നരേന്ദ്ര മോദി തയ്യാറായിരുന്നില്ല. പുതിയ സാഹചര്യം പ്രധാനമന്ത്രി മുതിർന്ന മന്ത്രിമാരുമായി ഇന്ന് വിലയിരുത്തും .
റഷ്യൻ പെട്രോളിയം ഇന്ത്യ വാങ്ങുന്നതിനാൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മേൽ യുഎസ് താരിഫ് ഒക്കെ പ്രഖ്യാപിച്ചു എങ്കിലും ഇന്ത്യയിൽ നിന്നും കയറ്റി അയയ്ക്കുന്ന സ്മാർട്ട് ഫോണുകൾക്കും പെട്രോളിയത്തിനും ഉയർന്ന താരിഫ് ബാധകമല്ല.
😀
അതായത് റഷ്യയിൽനിന്ന് ഇന്ത്യ ഓയിൽ വാങ്ങുന്നതാണ് പ്രശ്നം ,പക്ഷേ റഷ്യയിൽ നിന്നും വാങ്ങി റിഫൈൻ ചെയ്ത് അമേരിക്കക്ക് കൊടുക്കുംന്ന പെട്രോളിയം ഉത്പന്നങ്ങൾക്ക് താരിഫ് ബാധകമല്ല 😂
ഇതിൻ്റെ അർഥം,യുഎസിൻ്റെ ഊർജ്ജാവശ്യങ്ങൾ നടക്കണം. അതിന് താരിഫ് തടസ്സമാകരുത്. മറ്റുള്ളവരുടെ കാര്യം അവർക്ക് നോക്കേണ്ടതില്ല.

അതിൻ്റെ മറ്റൊരു അർഥം, റഷ്യയിൽ നിന്നും കുറഞ്ഞ വിലയിൽ മറ്റാരും പെട്രോളിയം വാങ്ങരുത് എന്നും, വാങ്ങുകയാണ് എങ്കിൽ അത് യുഎസ് മാത്രം ആയിരിക്കണം എന്നും യുഎസ് ചിന്തിക്കുന്നു എന്നാണ്.
മേൽപ്പറഞ്ഞ രണ്ട് ഇരട്ടത്താ@പ്പിനെയും ഇന്ത്യ എതിർക്കുന്നു.
കാരണം, യുഎസിൻ്റെ നിർബന്ധങ്ങളെ അനുസരിച്ചാൽ ലോകത്തെങ്ങും പെട്രോളിയം വില വർദ്ധിക്കും. പെട്രോളിയം വില വർദ്ധന വഴി അമിതലാഭം ഉണ്ടാക്കൽ ഗൾഫിലെ രാജാക്കന്മാരുടെയും പാശ്ചാത്യരുടെയും ഇപ്പോഴത്തെ ലക്ഷ്യമാണ്. അവരുടെ തന്ത്രം വിജയിച്ചാൽ ലിറ്ററിന് മുന്നൂറോ അഞ്ഞൂറോ രൂപയ്ക്ക് നമ്മൾ പെട്രോൾ വാങ്ങേണ്ടിവരും. ഇന്ത്യാ റഷ്യാ സഖ്യമാണ് ഇപ്പോൾ ആഗോള എണ്ണവില നിയന്ത്രണത്തിൽ നിൽക്കാൻ കാരണം.
ഡൊണാൾഡ് ട്രംപിനെ വെല്ലുവിളിച്ച് നരേന്ദ്രമോദി . അമേരിക്ക ആദ്യം എന്നതാണ് ട്രംപിന്റെ നയമെങ്കിൽ ഇന്ത്യ ആദ്യം എന്നതാ യിരിക്കും ബിജെപി സർക്കാരിന്റെ നയം അമേരിക്കയുമായുള്ള വ്യാപാരയുദ്ധത്തിൽ ഇന്ത്യ കണ്ണടയ്ക്കുന്ന പ്രശ്നമുദിക്കുന്നില്ല. വ്യാപാരത്തിന്റെ കാര്യത്തിൽ ഇന്ത്യയെ ആദ്യം നിർത്തുന്ന നയം ഇന്ത്യ പിന്തുടരും.
ഇന്ത്യയുടെ വ്യാപാരം സംരക്ഷിക്കാൻ എതറ്റം വരെയും പോകും . നരേന്ദ്രമോദി പറഞ്ഞു .