തപാൽപെട്ടികൾ നിർത്തലാക്കുന്നില്ല! പ്രചാരണം വ്യാജം…
Do Indian Postal Service Discontinous ? What is the fact ? Fact Check !!!
രാജ്യത്തുടനീളമുള്ള പല ആളുകൾക്കും അവരുടെ ഓർമകളുടെ ഭാഗമായിരിക്കണം , തപാൽ വകുപ്പിന്റെ പോസ്റ്റ് ബോക്സുകൾ അഥവാ തപാൽപെട്ടി. 50 വർഷത്തെ സേവനങ്ങൾക്കു ശേഷം, കത്തുകൾ ഇടുന്ന തപാൽപെട്ടി , തപാൽ വകുപ്പ് നിർത്തലാക്കുന്നെന്നൊരു പ്രചാരണം ഇപ്പോൾ സമൂഹമാധ്യമങ്ങളിലുണ്ട്. എന്നാൽ, ഈ പ്രചാരണം തെറ്റാണെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. വാസ്തവമറിയാം.
തപാൽ വകുപ്പിൻ്റെ 50 വർഷത്തിലേറെ പഴക്കമുള്ള രജിസ്റ്റേർഡ് പോസ്റ്റ് സേവനം 2025 സെപ്റ്റംബർ 1 മുതൽ നിർത്തലാക്കുന്നു. സ്പീഡ് പോസ്റ്റുമായി സേവനം ലയിപ്പിക്കാനാണ് തീരുമാനം. വിശ്വാസ്യത, താങ്ങാനാവുന്ന നിരക്ക്, നിയമസാധുത എന്നിവയാലാണ് രജിസ്റ്റേർഡ് പോസ്റ്റ് ജനപ്രീതി നേടിയിരുന്നത്. ജോലി ഓഫറുകൾ, നിയമനോട്ടീസുകൾ, സർക്കാർ കത്തിടപാടുകൾ എന്നിവ അയക്കാനാണ് ഇവ വ്യാപകമായി ഉപയോഗിച്ചിരുന്നത്. രജിസ്റ്റേർഡ് പോസ്റ്റ് സേവനമാണ് തപാൽ വകുപ്പ് അവസാനിപ്പിക്കുന്നതെങ്കിലും പോസ്റ്റ് ബോക്സുകളുടെ സേവനം അവസാനിക്കുന്നുവെന്ന തെറ്റിദ്ധാരണ ചിലർക്കുണ്ട്.
“പോസ്റ്റ് ബോക്സുകൾ ഇല്ലാതായി, പോസ്റ്റുമാന്മാരില്ലാതായി” എന്ന തരത്തിൽ ഓർമകളുമായി ബന്ധപ്പെടുത്തിയാണ് പോസ്റ്റുകളുള്ളത്. ഇത്തരത്തിലൊരു തീരുമാനം പ്രഖ്യാപിച്ചിട്ടുണ്ടോ എന്നാണ് പരിശോധിച്ചത്. എന്നാൽ, പോസ്റ്റ് ബോക്സ് സേവനം നിർത്തലാക്കുന്നത് സംബന്ധിച്ച അറിയിപ്പുകളൊന്നും കണ്ടെത്തിയില്ല. മാത്രമല്ല, ഈ സേവനത്തിന് 50 വർഷത്തിലേറെ പഴക്കമുണ്ടെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
തുടർന്നുള്ള അന്വേഷണത്തിൽ, 2025 സെപ്റ്റംബർ 1 മുതൽ തപാൽ വകുപ്പിന്റെ രജിസ്റ്റേർഡ് പോസ്റ്റ് സേവനം സ്പീഡ് പോസ്റ്റ് സേവനവുമായി ലയിപ്പിക്കുന്നത് സംബന്ധിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ള വാർത്തകള്‍ ലഭിച്ചു. ഇന്ത്യ പോസ്റ്റ് അതിന്റെ സേവനങ്ങൾ ആധുനികവൽക്കരിക്കുന്നതിനായി പരിവർത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. പരിഷ്കാരങ്ങളുടെ ഭാഗമായാണ്, ദീർഘകാലമായി നിലനിന്നിരുന്ന റജിസ്‌റ്റേഡ് തപാൽ എന്ന സേവനം ഇനിമുതൽ സ്പീഡ് പോസ്റ്റിന്റെയും മികവുകളോടെ സ്പീഡ് പോസ്റ്റ് വിത്ത് റജിസ്ട്രേഷന്‍ എന്നതിനു കീഴിൽ നൽകാൻ തപാൽ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

സെപ്റ്റംബർ ഒന്നു മുതൽ ആഭ്യന്തര റജിസ്‌റ്റേഡ് തപാൽ സേവനം സ്‌പീഡ് പോസ്‌റ്റുമായി ലയിപ്പിക്കാനാണു തീരുമാനം. തപാൽ സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിനും ഉപഭോക്ത്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമാണ് മാറ്റമെന്നും തപാൽ വകുപ്പിൻ്റെ ഉത്തരവിൽ പറയുന്നു. ഇതോടെ സെപ്റ്റംബർ ഒന്നുമുതൽ സാധാരണ തപാൽ, സ്‌പീഡ് പോസ്‌റ്റ് സേവനം മാത്രമാകും. എല്ലാ തപാൽ വകുപ്പ് യൂണിറ്റുകളും ഡയറക്‌ടറേറ്റുകളും പുതിയ സംവിധാനത്തിലേക്ക് മാറുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കണം. ‘റജിസ്റ്റേഡ് പോസ്‌റ്റ്’ എന്ന പദം ഒഴിവാക്കി, പകരം ‘സ്‌പീഡ് പോസ്‌റ്റ്’ എന്നു രേഖപ്പെടുത്തണം നടപടികൾ പൂർത്തിയാക്കി 31നകം എല്ലാ വകുപ്പുകളും റിപ്പോർട്ട് സമർപ്പിക്കണമെന്നും മേയിൽ ഓപ്പറേഷൻസ് ഡപ്യൂട്ടി ഡയറക്‌ടർ ജനറൽ ദുഷ്യന്ത് മുദ്ഗൽ നൽകിയ ഉത്തരവിൽ വ്യക്തമാക്കുന്നു . കൂടുതൽ വിവരങ്ങൾക്കായി തപാൽ വകുപ്പിന്റെ അഡ്മിൻ ഓഫിസുമായും ബന്ധപ്പെട്ടു. അവരും പോസ്റ്റ് ബോക്സ് സേവനം നിര്‍ത്തലാക്കുന്നില്ല എന്ന് സ്ഥിരീകരിച്ചു. തപാൽ പെട്ടികളുടെ പരിപാലനം അത് മായി ബന്ധപ്പെട്ട തുടർ പ്രശ്നങ്ങൾ ഇന്റർനെറ്റ് ഇമെയിൽ എന്നിവയുടെ ആവിർഭാവം മൂലം വരുമാനം കുറവ് എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടി തപാൽ വകുപ്പ് ഇത് നിർത്തലാക്കാൻ ആലോചിച്ചിരുന്നു എന്നത് സത്യം തന്നെ ആണ് . 2011-12 ൽ 244.4 ദശലക്ഷം രജിസ്റ്റേർഡ് പോസറ്റുകൾ ഉണ്ടായിരുന്നത് 2019-20 ൽ 184.6 ദശലക്ഷമായി 25% കുറഞ്ഞു. ഡിജിറ്റൽ സേവനങ്ങളുടെ വ്യാപനവും സ്വകാര്യ കൊറിയർ, ഇ-കൊമേഴ്സ് ലോജിസ്റ്റിക്സ് സേവനങ്ങളുടെ മത്സരവും ഇതിന് കാരണമായതായാണ് വിലയിരുത്തൽ. സ്പീഡ് പോസ്റ്റിന് കീഴിൽ സേവനങ്ങൾ ഏകീകരിച്ച് ട്രാക്കിങ് കൃത്യത, വേഗത, പ്രവർത്തനക്ഷമത എന്നിവ മെച്ചപ്പെടുത്താനാണ് തപാൽവകുപ്പ് ലക്ഷ്യംവെക്കുന്നത്.
എങ്കിലും സർക്കാർ തലത്തിലെ പല വകുപ്പുകളും ( കോടതി വ്യവഹാരങ്ങൾ , ബാങ്കുകൾ, സർവകലാശാലകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ പോലെ ഉള്ളവ രജിസ്റ്റേർഡ് പോസ്റ്റുകളെ കൂടുതൽ ആശ്രയിച്ചിരുന്നു ) ഇപ്പോഴും ഇത് ഉപയോഗിക്കുന്നത് മൂലവും സമൂഹത്തിലെ പല മേഖലകളിൽ നിന്നുള്ള ശക്തമായ എതിർപ്പുകൾ മുഖാന്തിരം ആണ് ഇത് എന്ത് നഷ്ടം സഹിച്ചും മുന്നോട്ട് കൊണ്ട് പോകാൻ എന്ന തലത്തിൽ പുനർ വിചിന്തനം നടത്തുകയാണുണ്ടായത് .

എന്നാൽ സ്പീഡ് പോസ്റ്റിന്റെ ഉയർന്ന നിരക്ക് സ്ഥിരമായി രജിസ്റ്റേർഡ് പോസ്റ്റ് ഉപയോഗിച്ചിരുന്നവർക്ക് ആശങ്കയുണ്ടാക്കുന്നതാണ്. രജിസ്റ്റേർഡ് പോസ്റ്റിന് 25.96 രൂപയും ഓരോ 20 ഗ്രാമിനും 5 രൂപയുമായിരുന്നു നിരക്ക്. എന്നാൽ സ്പീഡ് പോസ്റ്റിന് 50 ഗ്രാമിന് 41 രൂപയാണ് നിരക്ക്, ഇത് 20-25% കൂടുതലാണ്. ഈ വില വർധന ഇന്ത്യയിലെ ഗ്രാമീണ മേഖലയിൽ തപാൽ സേവനങ്ങളെ ആശ്രയിക്കുന്ന ചെറുകിട വ്യാപാരികൾ, കർഷകർ എന്നിവരെ ബാധിച്ചേക്കും.