ഓർക്കുമ്പോൾ ഇന്നും ശ്വാസം നിലച്ചു പോവുന്ന അവസ്ഥ

Spread the love

എന്റെ വീട് എറണാകുളം ആണ്.ഇവിടെ നിന്നാണ് ഞാൻ electronics പഠിക്കാൻ ഞാൻ കണ്ണൂര് വന്നു ചേർന്നത്‌ .. ഇത്ര ദൂരെ നിന്ന് വന്നു പഠിക്കുന്ന എന്നോട് സഹാപാടികൾക്ക് അല്പം ബഹുമാനവും അതോടൊപ്പം അല്പം സഹതാപവും ഉണ്ടായിരുന്നു..സഹതാപത്തിന്റെ കാരണം ഞാൻ പറയാം..ഞാൻ ഒഴികെ മറ്റു കുട്ടികൾ 60 % വും എല്ലാ ദിവസവും വീട്ടിൽ പോയി വരുന്നവർ ആയിരന്നു . ബാക്കി ഉള്ള കുറെ പേര് എന്റെ കൂടെ താമസിക്കുക ആയിരുന്നു..അവര്ക്കെല്ലാം വെള്ളി ആഴ്ച ആവുമ്പോൾ സ്ഥലം കാലി ആക്കും .അവസാനം ഞാൻ മാത്രം ഒറ്റക്കാവും.എങ്കിലും തിങ്കളാഴ്ച വരുമ്പോ എനിക്കായി അവർ വീട്ടിൽ നിന്ന് ഉണ്ടാക്കിയ എന്തെങ്കിലും എല്ലാം കഴിക്കാൻ കൊണ്ട് വരും.പല തരത്തിലുള്ള അച്ചാര് പഴങ്ങൾ വീട്ടിൽ തന്നെ പാചകം ചെയ്ത സ്പെഷ്യൽ വിഭവങ്ങൾ .എന്റെ ഈ വിഷമം കണ്ടിട്ടാവണം എന്റെ കൂടെ താമസിക്കുന്ന ഓരോരുത്തർ എന്നെ ഓരോ വെള്ളി ആഴ്ചകളിൽ മാറി മാറി അവരുടെ വീടിലേക്ക്‌ കൊണ്ട് പോവുമായിരുന്നു ..കണ്ണൂര് ഉള്ള ഫേമസ് ആയ പല പല സ്ഥലങ്ങല്ലും ഞാൻ കാണാൻ ഇട ആയത് അവരുടെ സഹായത്തോടെ ആയിരുന്നു ..അര്ഭാടതോടെ ചിലവഴിക്കാൻ ഞങ്ങളുടെ കയ്യില പണവും കുറവായിരുന്നു ..മാസ മാസം വീട്ടിൽ നിന്ന് അയച്ചു തരുന്ന 300 രൂപ ..അത് കൊണ്ട് വേണം എല്ലാ ചിലവും കഴിയാൻ ..അങ്ങനെ ഇരിക്കെ ഞങ്ങള്ക്ക് അടുപിച്ചു 5 ദിവസം അവധി കിട്ടി . ആ ആഴ്ച എങ്ങോട്ട് പോകും എന്ന് ആലോചിച്ചപ്പോ ആണ് സുൽത്താൻ ബത്തേരി യിൽ ഉള്ള ഷിജു എന്നാ കൂട്ടുകാരന്റെ വീട്ടിൽ പോകാൻ തീരുമാനിച്ചത് ..അതോടൊപ്പം തന്നെ അതിനു അടുത്തുള്ള എടക്കൽ ഗുഹ യും കാണാം എന്ന് പറഞ്ഞു .

.ഓ ഈ ഗുഹ എന്ന് വച്ചാൽ വച്ച ചെറിയ മാളമോ മറ്റോ ആയിരിക്കും എന്ന് കരുതി ഞാൻ ഓക്കേ പറഞ്ഞു…ഒരു പാട് യാത്രകള കൊടും തണുപ്പ് ..ജീവിതത്തിൽ ഇത്ര തണുപ്പ് ആദ്യം ആയിട്ടാണ് ..മഞ്ഞു പെയ്യുക എന്നൊക്കെ കേട്ടിട്ടേ ഉള്ളു..എല്ലാം കണ്ടു ..രാവിലെ ഒരു 10 മണിക്ക് ഗുഹ എന്ന് പറയുന്ന സ്ഥലത്ത് എത്തി..നോക്കിയപ്പോ എന്താ ..ഒരു വലിയ മല ആണ്..അത് വലിഞ്ഞു കയറണം..അതിന്റെ ഉള്ളില ആണ് ഈ ഗുഹ..

മലയുടെ ഒരു വശത്ത് നിന്ന് ഒരു നീണ്ട തുരങ്കം ഉണ്ട്..അത് മറു വശത്ത് അവസാനിക്കും..പക്ഷെ അതി സാഹസം ആയിരുന്നു ഈ ഗുഹ പ്രവേശം ഏന് ഞാൻ അറിഞ്ഞിരുന്നില്ല…എല്ലാരും കയറുന്ന പോലെ ഞാനും ഈസി ആയി വലിഞ്ഞു കയറി…പക്ഷെ മറു വശത്ത് തുരങ്കം തുറക്കുന്നത് ഓപ്പണ്‍ ആയ മലയുടെ ചെമ്കുതായ ഒരു വശത്താണ് …അവിദ് എത്തുമ്പോ സമയം 12 മണി..പുറത്തേക്കു ഇറങ്ങിയ എനിക്ക് തല കറങ്ങുന്ന പോലെ തോന്നി..താഴെ വളരെ ദൂരത്തോളം നീണ്ടു പറഞ്ഞു കിടക്കുന്ന പ്രദേശം കാണാം..ഞാൻ ആണെങ്കി വളരെ ഉയരത്തിലും..

നല്ല ശക്തി ആയി കാറ്റും അടിച്ചു…ഞാൻ പറന്നു പോയേക്കുമോ എന്ന് പോലും ഭയപെട്ടു..മരണം മുന്നില് കണ്ട നിമിഷങ്ങൾ..കൂടുകാർ ആരും എന്നെ ശ്രദിച്ചില്ല ..അവർ ഓരോരുത്തർ ആയി ഇറങ്ങി പോയിരുന്നു..എന്റെ കൈ ഒരു നിമിഷം പിടുത്തം വിട്ടിരുന്നേൽ ഞാൻ അഗാധതയിലേക്ക്‌ പറന്നു പോവുമായിരുന്നു…പക്ഷെ ഈശ്വരൻ സഹായിച്ചു എന്ന് മാത്രം..വളരെ സമയം എടുത്തു ഞാൻ ഓരോ ഇഞ്ചും നാല് കാലില നടന്നു പതുക്കെ പതുക്കെ ….മലയുടെ മറു വശത്തേക്ക് പോയി..അവിടെ എത്തിയപ്പോൾ കൂടുകാർ എല്ലാരും പരിഭ്രമിച്ചു നില്ക്ക ആയിരുന്നു …എല്ലാരും ഓടി കൂടി എന്നെ താഴെ ഇറക്കി…കാലം ഇത്രയും കഴിഞ്ഞു എങ്കിലും ഒര്കുമ്പോൾ ശ്വാസം നിലച്ചു പോവുന്ന അവസ്ഥ

Leave a Reply

Your email address will not be published. Required fields are marked *