അക്വാപോണിക്സിന്റെ ഗുണങ്ങൾ:വിഷരഹിതമായ മത്സ്യങ്ങളും കീടനാശിനികൾ ഇല്ലാത്ത പച്ചക്കറികളും ആവശ്യാനുസരണം നമുക്ക് ലഭിക്കുന്നു. മണ്ണില്ലാതെ അക്വാപോണിക്സ് സംവിധാനത്തിൽ വളരുന്ന ചെടികൾക്ക് ആവ ശ്യാനുസരണം പ്രാണവായു ലഭിക്കുന്നതുകൊണ്ട് വേരുകളിലെ സൂക്ഷ്മസുഷിരങ്ങ ളിലൂടെ വെള്ളവും വളവും സൂഷ്മ മൂലകങ്ങളും ചെടികൾക്ക് വലിച്ചെടുക്കാൻ സാധിക്കുന്നു. ചെളി കലർന്ന മണ്ണിൽ വളരുന്നതിനെക്കാൾ വേഗത്തിൽ ചെടികൾക്ക് വളരുവാൻ സാധിക്കുന്നു. മണ്ണ് ഉപയോഗിക്കാതെയുള്ള ഈ കൃഷി രീതിയിൽ പരമ്പരാഗത കൃഷിയിടങ്ങ ളിൽ ആവശ്യമുള്ളതിന്റെ 10%ജലം മാത്രം സസ്യങ്ങൾക്ക് നൽകിയാൽ മതിയാകും. ചെടികൾക്ക് വളപ്രയോഗം നടത്തേണ്ട ആവശ്യമില്ല. മത്സ്യങ്ങൾക്കുള്ള തീറ്റനൽകി യാൽ മാത്രം മതിയാകും. മത്സ്യത്തിന്റെ വിസർജ്ജ്യവസ്തുക്കൾ ചെടികളുടെ വളർച്ച യ്ക്കായി ഉപയോഗിക്കപ്പെടുന്നതിനാൽ മത്സ്യക്കുളത്തിലെ ജലം മലിന്യമുക്തമായിരി ക്കും. ഭക്ഷ്യയോഗ്യമായ ശുദ്ധജലമത്സ്യങ്ങളും അലങ്കാരമത്സ്യങ്ങളും കൂടുതൽ എണ്ണം വളർത്തിയെടുക്കാൻ സാധിക്കും പ്രധാനഘടകങ്ങൾ: (1) മത്സ്യകുളം: സിമിന്റ്, പ്ലാസ്റ്റിക് എന്നിവയിൽ നിർമ്മിച്ച ടാങ്കുകളോ, പ്ലാസ്റ്റിക് ആവരണം ചെയ്ത കുളങ്ങളോ ഉപയോഗിക്കാം. അടിത്തട്ടിലെ ജലം മാറ്റുവാൻ സബ്മെർസിബിൾ പമ്പും പ്രാണവായു കലർത്തുവാൻ എയർപമ്പും ഉപയോഗിക്കണം. (2) ഗോബെഡ്: പ്ലാസ്റ്റിക്, ഇഷ്ടിക, സിമിന്റ് കട്ട തുടങ്ങിയവ ഉപയോഗിച്ച് കെട്ടിയ | ഗാബെഡിൽ മുക്കാൽ ഇഞ്ച് മെറ്റൽ ഉപയോഗിക്കണം. (3) ബെൽഫൺ: മത്സ്യകുളത്തിൽ നിന്നും പമ്പ് ചെയ്ത് എത്തുന്ന വിസർജ്ജ്യവസ്തുക്കളും ഖരമാലിന്യങ്ങളും അടങ്ങിയ ജലം നിശ്ചിത സമയം ഗാബെ ഡിൽ നിർത്തി ശുദ്ധികരിച്ചശേഷം മത്സ്യകുളത്തിലേക്ക് എത്തിക്കുവാൻ ബെൽ ഫൺ സംവിധാനമാണ് ഉപയോഗിക്കുന്നത്.