Psycho Religio Therapy of Fr Geo Kappalumakal
യാദൃച്ഛികം എന്ന പദത്തിന് നിഷ്കൃഷ്ടമായ ഒരു നിർവ്വചനമില്ല . കാരണംകൂടാതെ, നിനച്ചിരിക്കാതെ എന്നെല്ലാമുള്ള ആശയമാണ് നമ്മുടെ മനസ്സിൽ ഓടി എത്തുക . നമുക്ക് മനസ്സറിവില്ലാതായ കാര്യകാരണബന്ധം പ്രകടമാകാതെയോ സംഭവിക്കുന്നവയല്ലാം തന്നെ പൊതുവെ യാദൃച്ഛികതയുടെ പരിധിക്കുളളിൽ വരുന്നവയാണ്. എന്നാൽ അനുഷികവും അലംഘനീയവുമായ നിയമങ്ങൾക്കു വിധേയമായി, കാര്യകാരണ ബന്ധങ്ങളിൽ മാത്രം കൃത്യതയോടെ പ്രവർത്തന നിരതമായിരിക്കുന്ന ഈ പ്രപഞ്ചത്തിൽ “യാദൃച്ഛികം” എന്നതിനു സ്ഥാനമുണ്ടോ ?
പ്രപഞ്ചത്തിന്റെ തനിമയാർന്ന ഒരു ചെറു പ്രപഞ്ചം തന്നെയായ മനുഷ്യനിൽ യാദൃച്ഛികതയ്ക്ക് സ്ഥാനമുണ്ടോ? സംതൃപ്തമായ നിലനില്പ്പ് ഉള്ള ഒരു ചെറുപ്രപഞ്ചമാണ് മനുഷ്യൻ . അവിടെ യാദൃച്ഛികതയ്ക്ക് സ്ഥാനമില്ല! യാദ്യചികം, ആകസ്മികം എന്നെല്ലാം നമ്മൾ പറയുമങ്കിലും കാര്യകാരണ ബന്ധം നമ്മൾ അറിയുന്നില്ല എന്നതാണ് യാഥാർത്ഥ്യം നമ്മുടെ അറിവിനും അപ്പുറമാണ് യാദൃച്ഛികങ്ങളുടെ കാരണങ്ങൾ . അങ്ങനെയെങ്കിൽ മാനുഷിക പരിധിക്കപ്പുറമുള്ള ഒരു അമാനുഷിക, ക്രമീകരണത്തിന്റെ ഫലമായിരിക്കുമോ നമ്മുടെ വീക്ഷണതിലെ യാദൃച്ഛിക സംവങ്ങൾ? എങ്കിൽ, അതിനെ കർമ്മഫലമെന്നു വിശേഷിപ്പിക്കാമോ? കർമഫലമെങ്കിൽ മുൻജന്മ ബന്ധിയോ ഈ ജന്മ ബന്ധിയോ?
പുനർജന്മസിദ്ധാന്തം ആർഷഭാരത സംസ്കാരത്തിന്റെ ഭാഗമാണ്. ആധുനിക ശാസ്ത്രലോകം ഈ മണ്ഡലത്തിലേക്ക് ശ്രദ്ധ തിരിച്ചിട്ടുണ്ട്. ഗവേഷണ പഠനങ്ങൾ നടത്തുന്നുമുണ്ട്. ക്രിസ്തുവിന്റെ കാലത്ത് മുൻജന്മ ചിന്തകൾ മധ്യ പൂർവ്വഷ്യൻ രാജ്യങ്ങളിൽ ഉണ്ടായിരുന്നു എന്നതിന് ബൈബിളിൽ തന്നെ സൂചനകൾ കാണുന്നുണ്ട്.
ഇതു മുൻജന്മ സംബന്ധി ആയ കാര്യം. ഇനി, ഈ ജന്മത്തിലെ, ജന്മസിദ്ധമല്ലാത്ത, താദൃശ്യപ്രശ്നങ്ങളാണ്. ഈ ജന്മത്തിലെ , മുൻകാല തെറ്റുകളുടെ കർമ്മ ഫലമായിരിക്കുമോ വർത്തമാനകാലങ്ങളിൽ അനുഭവപ്പെടുന്ന “യാദൃശ്ചിക അപകടങ്ങളും മറ്റും?” എല്ലാ മതങ്ങളും കർമ്മഫല വിശ്വാസത്തിൽ അധിഷ്ഠിതമാണ്. എന്നാൽ കർമ്മഫലം മരണാനന്തര ജീവിതത്തെ സംബന്ധിച്ചാണ് കൂടുതൽ പ്രസക്തം. ഭാരതസംസ്ക്യതിയിലാകട്ടെ. കുടില പ്രവർത്തനങ്ങളുടെ കർമ്മഫലങ്ങളും പരിണാമത്തിന്റെ മുന്നറിയിപ്പുക
മുമാണ് വർത്തമാനകാല ദുരിതങ്ങൾ . വിഭിന്നമല്ലാത്ത പ്രബോധനങ്ങൾ എല്ലാ മാസതടയും ഭാഗമാണ്. യാദൃച്ഛികളുടെ കാരണങ്ങൾ ഇവിടെയോ?
വർഷങ്ങളായി എന്റെ മനസ്സിൽ കുരുക്കുകൾ സൃഷ്ടിച്ചിരുന്ന ഒരു പ്രശ്നമാണ് “യാദൃച്ഛികം’ എന്ന ‘സുനിശ്ചിതം!’ കുരുക്കുകൾ നൂലാമാലകളായി ഭവിച്ച കാലഘട്ടമാണ് 1970-കൾ: അക്കാലത്താണ് “ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ഡൈനാമിക്സ്” എന്ന സ്ഥാപ നത്തിൽനിന്ന് പ്രസിദ്ധീകൃതമായ വിശിഷ്ടഗ്രന്ഥങ്ങളിൽ അതിവിശിഷ്ടമെന്നു വീശേഷിപ്പിക്കാവുന്ന “ദി പവർ വിഥിൻ” എന്ന ഉൽകൃഷ്ട ഗ്രന്ഥം എനിക്കു ലഭിക്കുന്നത് . ശ്രദ്ധാപൂർവ്വകമായ പഠനം വഴി ഈ ഗ്രന്ഥമാണ് എന്നിൽ പരിവർത്തനം സൃഷ്ടിച്ചത്! പല പ്രശ്നങ്ങൾക്കും അതിലൂടെ പരിഹാരവും ലഭിച്ചു. “യാദൃച്ഛികം എന്ന സുനിശ്ചിതസംവിധാനത്തിന്റെ ഫലമായിട്ടാണ് ഈ ഗ്രന്ഥം എനിക്കു ലടിക്കുവാനിടയായതെന്നും എനിക്കു ബോധ്യമായി. “തേടിയവള്ളി കാലിൽ ചുറ്റി,” “രോഗി ഇച്ഛിച്ചതും പാല്, വൈദ്യൻ വിധിച്ചതും പാല്” തുടങ്ങിയ പഴമൊഴികൾ “പഴഞ്ചൊല്ലിൽ പതിരില്ല” എന്ന പഴമൊഴി അന്വര്ഥമാക്കിക്കൊണ്ട്, ഉപബോധമനസ്സിന്റെ പ്രകിയാശാസ്ത്രം എന്റെ മനസ്സിനെ ധന്യമാക്കി!
യാദൃച്ഛികം എന്ന ലേബലിൽ പല സംഭവങ്ങൾക്കും നമ്മൾ വിധേരയായിട്ടുണ്ടാകാം ; മറ്റുള്ളവരുടെ അനുഭവങ്ങളായി നമ്മൾ കേട്ടിട്ടുമുണ്ടാകാം. അവ നന്മയും തിന്മയുമാകാം .-നേട്ടങ്ങളും കോട്ടങ്ങളുമാകാം. രോഗങ്ങൾ , അപകടങ്ങൾ, അനിഷ്ടസംഭവങ്ങൾ തുടങ്ങിയവയെല്ലാം പൊതുവെ യാദൃച്ഛിക പരിധിക്കുള്ളിൽ വരുന്നവയാണല്ലോ. ഉദാഹരണമായി, രണ്ടു വണ്ടികൾ എതിർദിശകളിൽനിന്നു വന്നു, തമ്മിൽ കൂട്ടി ഇടിക്കുന്നു, അഥവാ, കാൽനടക്കാതെ വാഹനം തട്ടിയിടുന്നു. രണ്ടും യാദൃച്ഛികമായി സംഭവിച്ചു. ഡ്രൈവർമാരുടെ ശ്രദ്ധക്കുറവായി, കാൽനടക്കാരന്റെ ശ്രദ്ധ കുറവായി വ്യാഖ്യാനിക്കപ്പെടുന്നു. അതിനപ്പുറത്തേക്ക് നമ്മുടെ ചിന്ത കടന്നുപോകുന്നില്ല. യാദൃശ്ചികം എന്നാണ് ഇത്തരം സംഭവങ്ങൾ വിശേഷിപ്പിക്കപ്പെടുന്നതെ ങ്കിലും, വിധി (destiny) തലേ വര , തലേലെഴുത് തുടങ്ങിയ വാക്കുകളിലൂടെയാണ് അഗ്രാഹ്യമായവർക്ക് ചിന്താപരിധി നിർണ്ണയിച്ച് പൊതുവെ ജനം സമ്മാനിക്കുക: വിധി എന്ന ആശയം സാർവ്വലൗകികമാണ്. സാർവ്വജനീനമായ ഈ ആശയം വെറും സമാശ്വാസത്തിനുവേണ്ടിയുള്ളതു മാത്രമോ? അതോ, അർഥപൂർണ്ണമായ വല്ല സത്യശകലങ്ങളും അതിലുണ്ടോ ? “ഉപ്പു തിന്നുന്നവൻ വെള്ളം കുടിക്കും, വരാനുള്ളത് വഴിയിൽ താങ്ങുകയില്ല , കൊന്ന പാപം തിന്ന തീരും ” തുടങ്ങി, കർമ്മഫല സൂചകങ്ങളായ എത്ര എത്ര പഴഞ്ചൊല്ലുകൾ! പഴഞ്ചൊല്ലുകൾ നൂറ്റാണ്ടുകളുടെഅനുഭവസമ്പത്തുകളിൽനിന്നോ, സാത്വികരുടെ അതീന്ദ്രിയജ്ഞാനത്തിൽ നിന്നാ ഉരുത്തിരിഞ്ഞവയാണ്. ഈ പശ്ചാത്തലത്തിൽ യാദൃശ്ചികങ്ങൾ വ്യക്തിയുടെയോ സമൂഹത്തിന്റെയോ കർമ്മഫലങ്ങളായിരിക്കുകയില്ലേ? ആയിരിക്കാം! എങ്കിൽ അതിന്റെ വിധായകൻ ആരായിരിക്കും? ദൈവമായിരിക്കുക, യുക്തിചിന്തയിൽ അസാദ്ധ്യം! എങ്കിൽ സ്വതന്ത്രമനുഷ്യനിലെ ദൈവികഘടകമായ ഉപബോധമനസ്സ് എന്ന വിധികർത്താവു തന്നെ ! തിന്മയുടെ കർമ്മഫലങ്ങളെ “വിധി” എന്നു വിശേഷിപ്പിക്കുന്നെങ്കിൽ, നന്മയുടെ കർമ്മഫലങ്ങളെ “ഭാഗ്യം” എന്നാണു വിശേഷിപ്പിക്കുക. ഇവയും “യാദ്യചിക പരിധിയിൽ ഉൾപ്പെടുന്നവയാണ്. എങ്കിൽ അവയും അമാനുഷിക ക്രമീകരണത്താൽ സുനിശ്ചിതമായ നന്മയുടെ കർമ്മഫലങ്ങളായിരിക്കണം! ഭൗതിക ബോധമണ്ഡലത്തിലെ പ്രവർത്തനങ്ങളുടെ കാര്യകാരണബന്ധിയായ കർമ്മഫലങ്ങളാണ് നേട്ടങ്ങളും കോട്ടങ്ങളും. ഇത് ബോധമനസ്സിന്റെ നിയന്ത്രണമേഖലയിലുള്ളവയാണ്; – സാർത്ഥബന്ധിയുമാണ്. ഇവിടെ കാര്യകാരണബന്ധം സ്പഷ്ടവുമാണ്. വിധികർത്താവായ ആത്മാവിന്റെ ബാഹ്യപ്രകാശമാണ് മനസാക്ഷി ., ഇതൊരു ആത്മീയ കോടതിയാണ്. ഈ കോടതിയുടെ നിയന്ത്രണങ്ങൾ, നൈതികമൂല്യബന്ധിയാണ്. പ്രവർത്തനങ്ങളെ ആധ്യാമികമായി വിലയിരുത്തിക്കൊണ്ടുള്ള വിധിയുടെ ഫലമാണ് “യാദൃശ്ചികങ്ങൾ ” എന്നു നമുക്കുതോന്നുന്നു “ഭാഗ്യ ദൗർഭാഗ്യങ്ങൾ, ” കർമ്മഫലങ്ങൾ!
രണ്ടു മൂന്നു സംഭവങ്ങളിലൂടെ കൂടുതൽ വിശദീകരണങ്ങൾ തേടാം. 1970 ലെ സംഭവങ്ങളാണ്. പ്രത്യേക കാരണങ്ങളാൽ അടുത്ത നാളുകളിലെ സംഭവങ്ങൾ ഉപേക്ഷിക്കുന്നു. ഒരു സെമിനാരിയിൽ വൈദിക വിദ്യാർത്ഥികൾക്ക് സൈക്കോളജി സംബന്ധിച്ച് ചർച്ചാ ക്ലാസ് നടത്തിയശേഷം ഞാൻ കണ്ണൂർക്ക് വരികയായിരുന്നു . കുറേ ദൂരം പിന്നിട്ടപ്പോൾ റോഡിൽ ഒരു ആൾക്കൂട്ടം! ഒരു കാറും ലോറിയും കൂട്ടിയിടിച്ചു കിടക്കുന്നു സ്വയം കാറോടിച്ചിരുന്ന ഉടമ മാരകമായ പരിക്കുകളോടെ അബോധാവസ്ഥയിലായെന്നും പിൻസീറ്റിലിരുന്ന ഭാര്യയും രണ്ടു പെൺമക്കളും നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടെന്നും, എല്ലാവരെയും ഗവ ആശുപത്രിയിലേക്കു കൊണ്ടുപോയെന്നും അറിഞ്ഞു. തൃശൂർ വിവാഹം കഴിച്ചിരുന്ന മകളുടെ വീട്ടിൽ പോയശേഷം അവർ കോട്ടയത്തേക്ക് മടങ്ങുന്ന വഴിയായിരുന്നു. ലോറി തിരുവനന്തപുരത്തുനിന്ന് ചാലക്കുടിക്കും. സംഘട്ടനം വിലയിരുത്തിയിരുന്ന ജനം മൂന്നഭിപ്രായക്കാരായിരുന്നു. കാർ – ഡ്രൈവറെയും , ലോറി ഡ്രൈവറെയും , രണ്ടു പേരെയും കുറ്റപ്പെടുത്തുന്നവർ ! എങ്കിലും നാലാമത്തെയാളിന്റെ അഭിപ്രായത്തോട് എല്ലാവരും യോജിച്ചു സമാശ്വാസിക്കുന്നതായി കണ്ടു! “ആരെയും പഴിച്ചിട്ടു കാര്യ മില്ല, പടച്ചവൻ വരച്ചിരുന്ന സമയമായി. അതു സംഭവിച്ചു!” ആരും എതിർത്തു കണ്ടില്ല! പടച്ചവനോ? ദൈവികമായ മനസാക്ഷിയുടെ നിയന്ത്രണങ്ങളെ സ്വാർത്ഥതാൽപര്യങ്ങൾക്കായി അവഗണിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾവഴി കർമ്മഫലത്തിന് (തലവരയ്ക്ക്) നമ്മൾ തന്നെ കാരണമായി ഭവിക്കുകയല്ലേ ചെയ്യുന്നത്? ചിലപ്പോഴെങ്കിലും നമുക്കോ മറ്റുള്ളവർക്കോ അങ്ങനെ സംഭവിക്കുന്നതായി തോന്നിയിട്ടില്ലേ?
മുൻപറഞ്ഞ കാറുടമയുടേത് എനിക്ക് പരിചയമുള്ള കുടുംബമായിരുന്നതിനാൽ ഞാൻ ആശുപത്രിയിലെത്തി അവരെ അന്വേഷിച്ചു. കുടുംബനാഥൻ ആശുപത്രിയിലെത്തുംമുമ്പേ മരിച്ചിരുന്നു എന്നറിഞ്ഞു. അദ്ദേഹത്തിന്റെ ശവസംസ്കാരത്തിലും ഞാൻ സംബന്ധിക്കു കയുണ്ടായി.മുൻപറഞ്ഞ വാഹനസംഘട്ടനത്തിൽ കാറോ ലോറിയോ സെക്കന്റെകൾ മാത്രം നേരത്തെയോ താമസിച്ചോ ചെറിയ വളവിലെ ആ പോയിന്റിൽ എത്തിയിരുന്നെങ്കിൽ സംഘട്ടനം ഒഴിവാകുമായിരുന്നില്ലേ? കാർ യാത്രക്കാർ ഏതെല്ലാം കാര്യങ്ങൾക്ക് വഴിയിൽ താമസിച്ചു? സ്പീഡ് ഏതെല്ലാം വിധത്തിൽ ക്രമീകരിച്ചിരുന്നു! മകളുടെ വീട്ടിൽനിന്ന് ഇറങ്ങുന്ന സമയം മുതൽ യാത്രയിലെ ഓരോ സെക്കന്റുകളും മിനിറ്റുകളും ഡ്രൈവറുടെ ശ്രദ്ധാപൂർവ്വമായ നിയന്ത്രണത്തിലും ക്രമീകരണത്തിലും ആയിരുന്നില്ലേ? ഒരു മിനിറ്റിന്, വേണ്ടാ, കുറേ സെക്കന്റുകൾക്ക് എവിടെയെങ്കിലുമുള്ള ക്രമീകരണത്തിൽ വ്യത്യാസം വന്നിരുന്നെങ്കിൽ ആ താമസം ഇവിടെ പ്രതിഫലിക്കുമായിരുന്നില്ലേ? സംഘട്ടനം ഒഴിവാകുമായിരുന്നില്ലേ? അതിനാൽ സുനിശ്ചിതമായ സംഘട്ടനത്തിനു മാറ്റം വരാത്ത അമാനുഷികമായ ഒരു ക്രമീകരണമായി, കർമ്മഫലത്തിലേക്കുള്ള പ്രയാണമായി, അതിനെ കരുതാമോ? ആ നിമിഷങ്ങളിലെ ഡ്രൈവറുടെ അശ്രദ്ധയായി അതിനെ വ്യാഖ്യാനിക്കാം. എന്നാൽ ആ സമയത്ത് അശ്രദ്ധമാകാൻ അതിന്റെ പിന്നിൽ കാരണങ്ങൾ ഉണ്ടാകുമോ? “താൻ കുത്തിയ കുഴിയിൽ താനും ചാടി,” “വാളെടുക്കുന്നവൻ വാളാലേ. “തുടങ്ങിയ മൊഴികൾ അന്വർത്ഥമാക്കിക്കൊണ്ട്, കർമഫലത്തിലേക്കുള്ള ഒരു സ്വയംകൃത ക്രമീകരണമായി കാണുവാൻ തക്കവണ്ണം അതിലേക്ക് വിരൽ ചൂണ്ടുന്ന ചില കാര്യങ്ങൾ പിന്നീട് അറിയുവാൻ ഇടയായി
അദ്ദേഹത്തിന്റെ മരണ വാർഷികത്തിന് ഒരാഴ്ച മുമ്പ് അദ്ദേഹ ത്തിന്റെ ഭാര്യ (ഇന്നവർ ജീവിച്ചിരിപ്പില്ല ) ഞാൻ വികാരിയായിരുന്ന പള്ളിയിൽ വന്നു. അർഹമായ ഏതെങ്കിലും ഒരാനാഥമന്ദിരത്തിന് കൊടുക്കുവാൻ 15000 രൂ. എന്നെ ഏല്പിച്ചു കൊണ്ടു പറഞ്ഞു – “ഇത് ഏറ്റം രഹസ്യമായിരിക്കണം, എന്റെ മക്കൾപോലും അറിഞ്ഞിട്ടില്ല; കുറെക്കൊല്ലങ്ങൾക്കു മുമ്പ്, പതിനായിരം രൂപായുടെ പ്രശ്നത്തിൽ ഭർത്താവ് മുഖേന ഒരു കുടുംബനാഥൻ കൊല്ലപ്പെട്ടിരുന്നു. അയാൾ നാടുവിട്ടു പോയെന്നാണ് അന്നു വാർത്തകേട്ടത്. രണ്ടു സംഭവങ്ങളും തീയതി വച്ചു നോക്കിയാൽ തലേന്നും പിറ്റേന്നുമാണ് ഇനിനുമുമ്പ് കാറപകടങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് ഞാൻ അന്വേഷിച്ചു. ‘ഒരിക്കൽ കയ്യൊടിഞ്ഞതൊഴിച്ചാൽ മറ്റെല്ലാം നിസ്സാരങ്ങളായിരുന്നു മറുപടി ലഭിച്ചു. ഇവയെല്ലാം ക്രമികരണങ്ങളുടെ ഭാഗമായ മുന്നറിയിപ്പുകളാ അഥവാ വെറും യാദൃച്ഛികങ്ങളോ? സുനിശ്ചിതമായ കർമ്മഫലങ്ങളല്ലെന്നുവരുമോ?
ഒരിക്കൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനായി ഞാൻ പോവുകയായിരുന്നു. വഴിമദ്ധ്യ ആൾക്കൂട്ടം കണ്ട് ഞാൻ വണ്ടി നിർത്തി. ഒരു വാഹനാപകടം, വിവാഹപ്പാർട്ടിയെ പള്ളിയിൽ കൊണ്ടാക്കിയശേഷം,ബ്രെക്ക് നന്നാക്കുന്നതിനായി വർക്കുഷോപ്പിലേക്കുപോയ “ജോസഫാ”ണ് അപകടത്തിൽപ്പെട്ടതെന്നറിഞ്ഞു. ഒരു ലോറിക്ക് സൈഡുകൊടുക്കുമ്പോഴാണ് കാർ തെന്നി താഴേക്കു മറിഞ്ഞത്. ലോറിക്കാർതന്നെ അദ്ദേഹത്തെ ആശുപ്രതിയിലേക്ക് കൊണ്ടുപോയി എന്നറിഞ്ഞ് ഞാൻ ആശുപത്രിയിലേക്കു പോയി. ഇടതു കയ്യും കാലും ഒടിഞ്ഞു കിടക്കുന്ന ജോസഫിനെ കണ്ടു. ഒരു വിധവയുടെ ഏകമകൻ. ആശുപത്രിയിൽ ബന്ധുക്കൾ ആരുമില്ല! അവരെ വിവരമറിയിക്കാൻ ഞാൻ തിരിച്ചുപോയി. വീട്ടിൽ ഭാര്യയും മക്കളും മാത്രം. വിധവയായ അമ്മ തലേദിവസം മൂന്നു മൈൽ അകലെയുളള മകളുടെ വീട്ടിലേക്ക് പോയി എന്നറിഞ്ഞു. മകളുടെ ഭർത്താവിനെയും അമ്മയെയും വിവരമറിയിക്കാൻ ഞാൻ അവിടേക്കു തിരിച്ചു. “കരഞ്ഞു കണ്ണുവാർത്തിരിക്കുന്ന അമ്മയെ കണ്ടു. വിവരം അറിഞ്ഞു കഴിഞ്ഞാ? ഞാൻ സംശയിച്ചു. കാരണം അന്വേഷിച്ചു. “കയ്യോ കാലോ വളരുന്നതെന്നു നോക്കി, തന്ത മരിച്ചിട്ടും വിഷമമറിയിക്കാതെ വളർത്തിക്കൊണ്ടുവന്ന മകൻ, എന്നെ ഇന്നലെ വീട്ടിൽ നിന്നും ഇറക്കിവിട്ടച്ചാ! അവന്റെ പെമ്പിള പറയുന്നതുകേട്ട്!” അവർ കരകരഞ്ഞു കൊണ്ട് പറഞ്ഞു പിന്നെ മറ്റു പല കാര്യങ്ങളും! അവസാനം അപകടക്കാര്യം ഞാൻ അവരോട് പറഞ്ഞു. ഉടനുണ്ടായ പ്രതികരണം “എന്റെ ദൈവമേ! എന്റെ മകനു വല്ലതും പറ്റിയോ!” മാതൃഹൃദയം!!! മകന്റെ അപകടം യാദൃച്ഛികമോ? അഥവാ, സുനിശ്ചിത കർമ്മഫലമോ? പത്തു മൈൽ ദൂരം മോശമായ ബ്രെക്കോട് യാത്ര ചെയ്തശേഷം, തനിച്ച് ഒരു മൈൽ ദൂരം ബ്രേക്കു നന്നാക്കാൻ പോയപ്പോൾ അപകടം! വെറും യാദൃച്ഛികമോ? .
വ്യക്തിപരമായ ഒരു അനുഭവംകൂടി എഴുതട്ടെ. ഒരു ദിവസം ഞാൻ തനിയെ ഡ്രൈവ് ചെയ്ത് യാത്ര പോവുകയായിരുന്നു. അബോധാവസ്ഥയിൽ ചാരുകസേരയിൽ കിടത്തിയിരിക്കുന്ന ഒരു പെൺകുട്ടി. അവളുടെ അപ്പനും സഹോദരനും മറ്റൊരാളും (നാരായണൻ നായർ) അടുത്തുണ്ട്. 9 മണിക്കുള്ള KSRTC ബസ്സ് കടന്നുപോയി. അതും സെക്കന്റുകളുടെ മാത്രം വ്യത്യാസത്തിൽ! വണ്ടി നിറുത്തുവാൻ അവർ ശബ്ദമുണ്ടാക്കിയെങ്കിലും ഫലമുണ്ടായില്ല. ഡ്രൈവർ അറിഞ്ഞോ അറിയാതെയോ എന്നവർക്കറിയില്ല. ഇനി 11 മണിക്കേ ബസ്സുള്ളൂ. കുട്ടിയെ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കണം. ഞാൻ അവരെ വണ്ടിയിൽ കയറ്റി യാത തുടർന്നു. നാരായണൻ നായർക്ക് അവരുമായി ബന്ധമൊന്നുമില്ല. 11 മണിക്കു കോടതിയിൽ ഹാജരാകേണ്ടതാണ്. 9-ന്റെ ബസ്സിൽ പോകാൻ തിടുക്കത്തിൽ വരുമ്പോഴാണ് അവരെ കണ്ടത് , അഭ്യർത്ഥന സ്വീകരി ച്ച് അദ്ദേഹം അവരെ സഹായിക്കുകയായിരുന്നു. തന്നിമിത്തം അദ്ദേഹത്തിനും ബസ്സു കിട്ടിയില്ല. കുറെ ദൂരം പിന്നിട്ടപ്പോൾ, ഒരു ബസ്സ് കാനയിൽ ചാടി, മൺതിട്ടയിലിടിച്ചു കിടക്കുന്നു. ആളുകളെല്ലാം പുറത്തിറങ്ങി റോഡിലും. ആർക്കുംതന്നെ പരിക്കുകളൊന്നുമില്ല. നിയന്ത്രണം വിട്ട വണ്ടി, വൻ അപകടം ഒഴിവാക്കാൻ വേണ്ടി തിട്ടയിൽ ഇടിപ്പിച്ചു നിറുത്തുകയായിരുന്നു എന്നറിഞ്ഞു. ഡ്രൈവർ ഇരുന്ന സെഡാണ് തിട്ടയിൽ ഇടിച്ചത്. അതുകൊണ്ട് അദ്ദേഹത്തിനു മാത്രം ചില്ലറ പരിക്കുകൾ ഏറ്റിരുന്നു. പെൺകുട്ടിയുടെ സഹോദരനെ എന്റെ കാറിൽ നിന്ന് ഇറക്കിയശേഷം ഡ്രൈവർയും കയറ്റി ഞാൻ യാത്ര തുടർന്നു. മെയിൻ റോഡിൽ എത്തി അല്പദൂരം പിന്നിട്ടപ്പോൾ കോളേജ് പടിക്കൽ കുട്ടികളുടെ സമരം! പോലീസ് ലാത്തി വീശി കുട്ടികളെ ഓടിക്കുന്ന രംഗം! ഞങ്ങൾ പോലീസ് സഹായത്തോടെ മുന്നോട്ട് നീങ്ങി. രണ്ടു ബസ്സുകളും മൂന്നു കാറുകളും തകർന്നു കിടക്കുന്നതായി കണ്ടു. അല്പദൂരം കഴിഞ്ഞ് നാരായണൻനായർ കോടതി പടിക്കൽ ഇറങ്ങി, ഞങ്ങൾ അടുത്തുള്ള ആശുപത്രിയിലേക്കും പോയി.
രോഗിണിക്കും കൂടെ ഉള്ളവർക്കും കയറാൻ ഇടയാകാതെ കടന്നുപോയ ബസ്സാണ് അപകടത്തിൽ പെട്ടത്. അതിൽ കയറാൻ ഇടയായിരുന്നെങ്കിൽ, നാരായൺനായർ അവരുടെ അഭ്യർഥന സ്വീകരിക്കാതിരുന്നെങ്കിൽ, ആ ബസ്സിൽ യാത്ര ചെയ്യുമായിരുന്നു . എങ്കിൽ സമയത്തു ലക്ഷ്യത്തിൽ എത്തുകയില്ലായിരുന്നു. അവനെ വണ്ടിയിൽ കയറ്റാത്തത് ഡ്രൈവർടെ അവഗണനയായിരുന്നാ ?
അറിയില്ല . അപകടമെന്ന് കരുതി ഞാൻ അന്വേഷിച്ചുമില്ല . എങ്കിലും രോഗിയോടൊപ്പം അദ്ദേഹവും ആശുപത്രിയിൽ ആയി. (അവഗണന കൊണ്ട് തന്നെ എന്നു ഞാൻ കരുതുന്നു. ) ഈ രണ്ട് പാർട്ടികളെയും എന്റെ വണ്ടിയിൽ കയറ്റാതെ ഞാൻ പോയിരുന്നെങ്കിൽ പത്തിരുപതു മിനിറ്റങ്കിലും നേരത്തെ ഞാൻ കോളേജ് പടിക്കലെത്തുമായിരുന്നു. സമരത്തിന്റെ നല്ല നേരത്തു . എങ്കിൽ തകർക്കപ്പെട്ട നാലാമത്തെ കാറായി എന്റെ വണ്ടിയും അവിടെ സ്ഥാനം പിടിക്കുമായിരുന്നു .(ഞാൻ സിവിലിയൻ വേഷത്തിൽ ആയിരുന്നത് കൊണ്ട്, ഒരു പക്ഷെ എനിക്കു ലഭിച്ചേക്കാമായിരുന്ന വൈദികനെന്ന പരിഗണനയും ലഭിക്കു മായിരുന്നില്ല) ഇവയെല്ലാം കാര്യകാരണ ബന്ധമില്ലാത്ത യാദൃച്ഛിക സംഭവങ്ങളോ ? അവ അമാനുഷിക ക്രമീകരണങ്ങളാൽ സുനിശ്ചിതമായ കർമ്മഫലങ്ങളാ? സംഭവങ്ങൾക്കുശേഷം പിന്നിലേക്കു തിരിഞ്ഞു നോക്കുമ്പോൾ , കാണുന്ന കാരണങ്ങളുടെ കണ്ണികൾ അമാനുഷികങ്ങൾ അല്ലെ ; ജീവിതത്തിൽ നമുക്ക് ലഭിക്കുന്ന “യാദൃശ്ചിക സത്ഫലങ്ങൾ” നന്മയിൽ നിലനില്ക്കുവാൻ പ്രചോദകങ്ങളാണ്. അതുപോലെതന്ന “യാദൃശ്ചിക ദുഷ്ഫലങ്ങൾ” തിന്മയിൽ നിന്ന് പിന്തിരിയുവാനുള്ള മുന്നറിയിപ്പുകളും . മുന്നിൽ വീണു കിട്ടുന്ന നന്മയുടെ ചിന്തുകൾ നാശത്തിൽ നിന്നും രക്ഷനേടാനുള്ള മുന്നറിയിപ്പുകൾ ആണ് . മറ്റ് ഏതു മതഗ്രന്ഥങ്ങളെക്കാൾ ശക്തമായി ഈ ആശയങ്ങൾ ഉയർത്തിക്കാട്ടുന്നത് ആർഷ സംസ്കാരിക ഗ്രന്ഥങ്ങളാണ് . യാദൃശ്ചികങ്ങൾ , അമാനുഷിക കമീകരണങ്ങളാൽ സുനിശ്ചിതമായ കർമ്മഫലങ്ങളാണ് . വിധി പോലെ നടക്കുന്നുവെങ്കിൽ, വിധികർത്താവായ ഈ സംവിധായകൻ ആരായിരിക്കും?
“ദി പവർ വിധിൻ” എന്ന ഗ്രന്ഥം ഇവയ്ക്കെല്ലാം സമുചിതമായ ഉത്തരം നല്കുന്നുണ്ട്. പ്രപഞ്ചത്തിന്റെ ശരിപ്പകർപ്പും ഒരു ചെറു പ്രപഞ്ചവുമായ മനുഷ്യൻ ഒരു കുട്ടി ദൈവമാണ് . അനുഷികവും അലംഘനീയവുമായ നിയമങ്ങളിലും ക്രമീകരണങ്ങളിലും കാര്യകാരണ ബന്ധത്തിൽ അധിഷ്ഠിതമായി അനുനീമിഷം കൃത്യതയോടു കൂടി പ്രവർത്തനനിരതമായി നിലനില്ക്കുന്ന ഈ പ്രപഞ്ചം സ്വയം ബോധമില്ലാത്ത അനേകം ഘടകങ്ങളുടെ ഒരു സമാഹാരമാണ്, ഒരു ശാക്തിക പ്രളയമാണ് , ഈ പ്രളയത്തിന് ഒരു ഉത്ഭവകേന്ദ്രമുണ്ട്. അത് ബോധം തന്നെയായ ജീവന്റെ ശ്രോതസ്സാണ് . മത്സ്യം ജലത്തിലെന്നപോലെ, ഈ ശാക്തിക പ്രളയത്തിൽ ജീവിക്കുന്ന ബോധമുള്ള മനുഷ്യനും സ്വയം ബോധമില്ലാത്ത , എന്നാൽ കൃത്യതയോടെ പ്രവർത്തന പ്രവർത്തിക്കുന്ന അനവധി ഘടകങ്ങളുടെ ഒരു സമാഹാരമാണ് , അവയിൽ തന്നെ ഒരു ശാക്തിക പ്രളയവുമാണ് .