അൽഷിമേഴ്സ്

Spread the love

ആശുപത്രിയിൽ എത്തിയ ഒരു വൃദ്ധൻ നേഴ്സിനോട് : “എനിക്ക് വളരെ അത്യാവശ്യമായ ഒരു കാര്യമുണ്ടായിരുന്നു. എത്രയും പെട്ടന്ന് ഡോക്ടറെ കാണുവാൻ എന്നെ അനുവദിക്കാമോ?

ഇതു കേട്ട നേഴ്സ് അൽപം ദേഷ്യത്തോടെ വൃദ്ധനോട് അങ്ങനെ പറ്റില്ലെന്ന് തറപ്പിച്ചു പറഞ്ഞു. അൽപം കഴിഞ്ഞ് ഡോക്ടർ വന്നപ്പോൾ അദ്ദേഹം വാതിൽക്കൽ നിന്ന് ഡോക്ടറോടും ഈ കാര്യം അപേക്ഷിച്ചു.

ആദ്യം നേഴ്സ് വിസമ്മതിച്ചു എങ്കിലും ഡോക്ടർക്ക് ദയവു തോന്നി അകത്തേക്ക് വരാൻ അനുവാദം കൊടുത്തു.

പരിശോധിച്ചു കഴിഞ്ഞ് പോകാൻ നേരം ഡോക്ടർ ചോദിച്ചു…എന്തേ ഇത്ര തിടുക്കം??

ഭാര്യയ്ക്ക് നല്ല സുഖമില്ലെന്നും അവളോടൊത്ത് ഭക്ഷണം കഴിക്കാൻ നേരം ഉണ്ടാകുമെന്ന് വാക്ക് കൊടുത്തിട്ടുണ്ട് എന്നും വൃദ്ധൻ മറുപടി പറഞ്ഞു…

” എന്താണ് ഭാര്യയുടെ അസുഖം”? ഡോക്ടർ ആരാഞ്ഞു.

അൽഷിമേഴ്സ് ആണ്…വൃദ്ധൻ വേദനയാർന്ന മുഖത്തോടെ പറഞ്ഞു.

ഒരൽപം സംശയത്തോടെ ഡോക്ടർ ചോദിച്ചു. അൽഷിമേഴ്സ് ആണെങ്കിൽ നിങ്ങൾ ചെല്ലാം എന്ന് വാക്കുകൊടുത്ത കാര്യം അവരെങ്ങനെ ഓർക്കും ….?

അപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി……

“വാക്ക് കൊടുത്തത് ഞാനല്ലെ.. അപ്പോൾ അതു ഓർക്കേണ്ടതും പാലിക്കേണ്ടതും എന്റെ കടമയല്ലെ….”

അവൾക്ക് അസുഖമില്ലാത്ത സമയത്തും പലതിനും ഞാൻ വാക്ക് കൊടുത്തിട്ടുണ്ട്. പാലിക്കാൻ അവൾ എൻ്റെ പുറകെ നടക്കേണ്ട ആവശ്യം ഒരിക്കലും വന്നിട്ടില്ല..

പിന്നെ ഓർമ്മയുടെ കാര്യം ചോദിച്ചില്ലെ? കഴിഞ്ഞ അഞ്ച് വർഷമായി അവൾ എന്നെ തിരിച്ചറിഞ്ഞിട്ടില്ല:

പക്ഷെ എനിക്കറിയാമല്ലോ അവൾ എൻ്റെ ആരാണെന്ന്…അത് കൊണ്ട് എനിക്ക് പോയല്ലേ പറ്റു…

ഇതു കേട്ട ഡോക്ടർ അസ്‌തപ്രഞ്ജനായി നിന്നു പോയി. ഇതുപോലൊരു സ്നേഹം അദ്ദേഹം ആദ്യമായി കാണുകയാണ്. അദ്ദേഹം വൃദ്ധനെ ആദരവോടെ നോക്കി.

ഇതുപോലൊരു സ്നേഹം നമ്മൾ നമ്മുടെ വേണ്ടപ്പെട്ടവരോട് പ്രകടിപ്പിക്കാറുണ്ടോ?

കടപ്പാട്

Leave a Reply

Your email address will not be published. Required fields are marked *