കേരങ്ങളുടെ നാടായ കേരളത്തെ ഞെട്ടിച്ച് വിലയിൽ കുതിച്ചു കയറിയ നാളികേരത്തിന്റെ വില തിരിച്ചിറങ്ങുന്ന കാഴ്ച…
Coconut Price Today in Kerala

വിപണിയിൽ കിലോയ്ക്ക് 95 രൂപയും കടന്ന് സെഞ്ച്വറിയിലേക്ക് അടുത്ത നാളികേര വില ഒരാഴ്ചയ്ക്കകം 57 രൂപയായി കുറഞ്ഞു. കഴിഞ്ഞ ദിവസം 62 രൂപയായിരുന്നത് ഒരു ദിവസം കൊണ്ട് 57 രൂപയിലേക്ക് താഴ്ന്നു. കൊപ്രയുടെ വിലയും കിലോയ്ക്ക് 5 മുതൽ 6 രൂപ വരെ കുറഞ്ഞിട്ടുണ്ട്. പച്ചത്തേങ്ങയുടെ വില ഇനിയും കുറഞ്ഞ് 45 രൂപവരെ എത്താൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. പ്രധാനമായും തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ ഉത്പാദനം കൂടിയതും വെളിച്ചെണ്ണയുടെ വില വർധിച്ചതിനാൽ ആളുകൾ മറ്റു എണ്ണകൾ ശീലിച്ചു തുടങ്ങിയതുമാണ് വിലയിടിവിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഓണക്കാലമാകുമ്പോഴേക്കും വില 45 രൂപയിൽ എത്താൻ സാധ്യതയുണ്ടെന്നും വ്യാപാരികൾ സൂചിപ്പിക്കുന്നു. ഓണ വിപണിയിൽ വെളിച്ചെണ്ണ വലിയ ഘടകമായ വറവ് ഉപ്പേരികളുടെ വ്യാപാരം പ്രതിസന്ധിയിൽ ആകും എന്ന ഘട്ടത്തിലാണ് ഈ വിലയിടിവ്. ഇതോടെ ഗ്രാമീണ തെങ്ങ് കർഷകർക്ക് ഏറെ പ്രതീക്ഷ നൽകിയ ഒരു കാലവും ഇല്ലാതാകുന്നു എന്നാണ് കരുതപ്പെടുന്നത്….

നാളികേര വിലയിടിവ്: കർഷകരെ സംരക്ഷിക്കുമെന്ന് മന്ത്രി
അതെ സമയം കൃഷിഭവൻ മുഖേന ഉയർന്ന വിലനൽകി ന ളികേരം സംഭരിക്കുന്നതിനാൽ കർഷകരെ വിലയിടിവ് കാര്യമായി ബാധിക്കില്ലെന്ന് കൃഷിന്ത്രി . പച്ചത്തേങ്ങ 25 രൂപ നിരക്കിലാണ് കൃഷിഭവൻ സംഭരിക്കുന്നത്. നാളികേര കർഷകർ കൃഷിഭവനെ ആശ്രയിക്കുന്നതാണ് നല്ലത്. നാളികേര വിലയിടിവ്: കൺസോർഷ്യം ഉത്ക്കണ്ഠ രേഖപ്പെടുത്തി .

#coconut #coconut #CoconutOil #keralamarket