ജിന്നുകൾ മനുഷ്യരെ പോലെ ഒരു സമൂഹം ആണ്

Spread the love

(in Arabian and Muslim mythology) an intelligent spirit of lower rank than the angels, able to appear in human and animal forms and to possess humans:

കാര്യം ആദ്യം പറയാം ഇത് എല്ലാവർക്കും വിശ്വാസം ഉണ്ടാവില്ല.. ഇസ്ലാമിക വിശ്വാസം ഇവിടെ പങ്ക് വെക്കുന്നു എന്ന് മാത്രം.. ☺️☺️

നിങ്ങൾ ജിന്നുകളെ കുറിച്ചു കേട്ടിട്ടുണ്ടോ..?

ജിന്നുകൾ എന്നാൽ എന്താണെന്ന് എന്നല്ലേ….മനുഷ്യരെ ദൈവം മണ്ണിൽ നിന്ന് സൃഷ്ടിച്ചു…മലക്കുകളെ(Angels) ദൈവം പ്രകാശത്തിൽ നിന്ന് സൃഷ്ടിച്ചു…പക്ഷെ ജിന്നുകളെ പുകയില്ലാത്ത ഒരു തരം തീയിൽ നിന്നാണ് ദൈവം സൃഷ്ടിച്ചത്…

എല്ലാവരെയും ദൈവം സൃഷ്ടിച്ചത് ദൈവത്തിനെ ആരാധിക്കാൻ വേണ്ടിയാണ്.

മലക്കുകൾ അവർ ചെയ്യേണ്ട കാര്യങ്ങൾ അവർ ഭംഗിയായി ചെയ്യുന്നു…കാരണം അത്തരം പിഴവുകൾ വരാത്ത രീതിയിൽ ആണ് ദൈവം അവരെ സൃഷ്ടിച്ചിരിക്കുന്നത്..അതായത് മനുഷ്യൻ പ്രോഗ്രാം ചെയ്തു വച്ചിരിക്കുന്ന സീറോ ബഗ് യന്ത്രമനുഷ്യനെ പോലെ.

ജിന്നുകൾ ആകാശത്തും ഭൂമിയിലും സമുദ്രങ്ങളും ആയി ജീവിക്കുന്നു…പക്ഷെ അവർക്ക് ആകാശത്തിന്റെ ഒരു പരിധിക്കും അപ്പുറം പ്രവേശനം ഇല്ല താനും…അവർ മനുഷ്യരുടെ ഇടയിൽ സഹവസിക്കുന്നവരാണ്…(KL10 പത്ത് സിനിമ കണ്ടിട്ടില്ലേ..നല്ല ആളുകളുടെ നല്ല ജിന്നും മോശം കാര്യങ്ങൾ അതായത് ദൈവത്തെ വഴി പെട്ട് ജീവിക്കാത്തവരുടെ കൂടെ മോശം ജിന്നും ഉണ്ടാകും).മോശം ജിന്നുകളെ പിശാചുക്കൾ എന്ന് വിളിക്കും…ഈ പിശാചുകളുടെ നേതാവ് ആണ് ഇബ്ലീസ്…ജിന്നുകൾ മനുഷ്യരെ പോലെ തന്നെ ദാമ്പത്യം ഉള്ളവരും ഭക്ഷണം കഴിക്കുന്നവരും ആണ്…

അവർ ജീവിക്കുന്നത് ഭൂമിയിൽ ആണെങ്കിലും അവരുടെ കണക്കുകളും വേഗതയും സമയവും എല്ലാം വേറൊരു തലത്തിൽ ആണ്..അവർ മരങ്ങളും അഴകടലിലും മനുഷ്യൻ ഒഴിച്ചിട്ട വീടുകളിലും മനുഷ്യരുടെ കൂടെയും താമസിക്കും..പക്ഷി മൃഗാതികൾക്ക് ഇവരെ കാണാൻ സാധിക്കുന്നതാണ്.

ജിന്നുകൾ മനുഷ്യരെ പോലെ ഒരു സമൂഹം ആണ്..അവർക്ക് മനുഷ്യരെക്കാൾ ഒരുപാട് കഴിവുകൾ ഉണ്ടെങ്കിലും അവരെക്കാൾ ഒരു പടി താഴെയാണ് ജിന്നുകളുടെ സ്ഥാനം.

കാരണം സ്വന്തമായി തീരുമാനങ്ങൾ എടുക്കാനുള്ള വിവേകം അവർക്ക് ഇല്ലാത്തത് കൊണ്ടാണ്…അറിവുകൾ ഉള്ള പക്ഷെ സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ പറ്റാത്ത കൂട്ടരാണ് ഇവർ.

അവർക്ക് വികാരമാണ് കൂടുതൽ,പക,വൈരാഗ്യം,അതെല്ലാം അവരിൽ കൂടുതൽ ഉണ്ടാകും.അത് പോലെ തന്നെ സ്നേഹിച്ചാൽ അവർ തിരിച്ചും സ്നേഹം ഉള്ളവരാണ്…മനുഷ്യന് ഈ കൂട്ടരെ ഭയക്കേണ്ട കാര്യം ഇല്ല..കാരണം ഇക്കൂട്ടരിൽ നിന്ന് രക്ഷപെടാനുള്ള അധികാരവും ശക്തിയും മനുഷ്യർക്കാണ് ദൈവം നൽകിയിട്ടുണ്ട്.

പക്ഷെ ചിലർ ജിന്നുകളെ അഭിചാര ക്രിയകൾക്കും മറ്റു ചിലർ നല്ല കാര്യങ്ങൾ നേടിയെടുക്കാനും ഉപയോഗിക്കുന്നുണ്ട്…അതായത് ജിന്നുകളെ ഉപയോഗിച്ച് സ്വസ്ഥമായി ജീവിക്കുന്നവരുടെ ജീവിതം നശിപ്പിക്കാൻ സാധിക്കും…ചിലർ ശത്രുകളുടെ ഉൽമൂലനത്തിന് വേണ്ടി ഇങ്ങനെ ചെയ്യാറുണ്ട്…ഇതൊരു നല്ലൊരു പ്രവണതയല്ല…ഇങ്ങനെ ചെയ്യുമ്പോൾ ദൈവത്തിന് മുന്നിൽ അതൊരു വലിയ തെറ്റായി നിൽക്കുകയും ഈ ലോകത്തും പര ലോകത്തും അതിനുള്ള ശിക്ഷ അനുഭവിക്കേണ്ടി വരുന്നതും ആണ്.

NB:ജിന്നുകൾ ഒരിക്കലും ഉപദ്രവകാരികൾ അല്ല…മനുഷ്യർ നല്ല രീതിയിൽ ആണെങ്കിൽ അവർക്ക് നന്മകൾ ചെയ്യാനും പ്രാർഥിക്കാനും അവർ കൂടെ ഉണ്ടാകും…നേരെ തിരിച്ചും..പ്രഥമ ദൃഷ്ടിയിൽ അവർ മനുഷ്യനെ ഉപദ്രവിക്കില്ല..ആരുടെയെങ്കിലും കണ്ണേറ് കൊണ്ടേ അതു സംഭവിക്കൂ….

Leave a Reply

Your email address will not be published. Required fields are marked *