തീയറ്റർ EXPERIENCE പങ്ക്‌വെക്കാം
സത്യൻ,നസിർ,ജയൻ, ബാലൻ k നായർ, ഉമ്മർ, അടൂർ ഭാസ്സി, സങ്കരാടി, പപ്പു, മാള, കുഞ്ചൻ, ഷീല, സുകുമാരി, ജയഭാരതി, ശ്രീവിദ്യ,ശ്രീദേവി രജനീ കാന്ത്, കമൽഹാസ്സൻ, ഭാഗ്യരാജ്, മനോരമ ഇവരൊക്കെ ആ മഴയിൽ തത്തി കളിക്കുന്നത് കാണാം.
കറുകുറ്റിയുടെ 1979 കാലം . ഞാൻ അന്ന് St Thomas UP സ്കൂളിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു . ഒരു ലോക വിവരവും ഇല്ലാത്ത ഒരു പൊട്ടൻ ആയിരുന്നു ഞാൻ . ആരോടെങ്കിലും വർത്താനം പറയാൻ പോലും പേടിയോ നാണമോ എല്ലാം ആയിരുന്ന ഞാൻ അറിഞ്ഞു , കറുകുറ്റിയിൽ ഒരു സിനിമ ടാകീസ് വരുന്നു . അങ്കമാലിയിൽ ഉണ്ടായിരുന്ന സംഗീത തീയറ്റർ ആണ് പൊളിച്ചു കറുകുറ്റിയിലേക്ക് കൊണ്ട് വരുന്നത് എന്നറിഞ്ഞു . അന്ന് പോലും Technology യോട് ചെറിയ മമത ഉണ്ടായിരുന്ന ഞാൻ വീട്ടിൽ നിന്നും ക്ലാസ്സിൽ പോകുന്ന വഴിക്കും അല്ലാതെയും അതിന്റെ പരിസരത്ത് ചുറ്റി തിരിയാൻ തുടങ്ങി , എന്തിനാണെന്ന് ചോദിച്ച , എന്തോ ? സിനിമയുടെ ആന്തരാവയവങ്ങൾ അടുത്ത് കാണാനും പഠിക്കാനും ഉള്ള ഒരു കൊതി എന്ന് എടുത്തോ .
ജയന് അതുല്യം ജയൻ മാത്രം❤❤❤ പെരുമയാർന്ന അതുല്യ നടൻ ജയന്റെ സ്മരണാർത്ഥം ആണ് സംഗീത എന്ന പേര് മാറ്റി ജയൻ എന്നാക്കി മാറ്റിയത് . അതിന്റെ ഉടമ അങ്കമാലിക്കാരൻ ഒരു ജേക്കബ് ഏട്ടൻ ആയിരുന്നു . അദ്ദേഹത്തിന്റെ യെസ്ഡി ബൈക്കിലുള്ള പത്രാസോടെ ഉള്ള വരവ് ഇന്നും ഓർക്കുന്നുണ്ട് . ആരോടും വലിയ അടുപ്പം ഒന്നും കാണിക്കാത്ത വലിയ ഗൗരവക്കാരൻ . നല്ല പോലെ കുടിക്കുമായിരുന്നു എന്നാണ് എനിക്ക് തോന്നിയിരുന്നത് . ടാക്കീസിന്റെ ചിത്രങ്ങൾ അധികമൊന്നും ലഭ്യമല്ല . ഞാൻ കണ്ട ആദ്യത്തെ പടം ജയന്റെ തന്നെ തടവറ ആയിരുന്നു . 3 ക്ലാസ്സുകൾ ആയിരുന്നു . ഏറ്റവും മുൻപിൽ തറ ടിക്കറ്റ് . 75 പൈസ . മണലിൽ തറയിൽ ഇരിക്കണം . അതിന്റെ മുകളിൽ 1.50 രൂപ . ഏറ്റവും പുറകിൽ 2.50 രൂപ .
ഇരിക്കുന്ന കസേര ഇളകും , മഴ പെയ്താൽ നനയും , കാറ്റും അടിക്കും , തൊട്ടടുത്ത് എലി ഓടുന്ന എഫക്റ്റ് വരെ കിട്ടുമായിരുന്നു. ഇതൊക്കെ വർഷങ്ങൾക്ക് മുൻപേ കറുകുറ്റി ജയൻ ടാക്കീസിൽ ഉണ്ടായിരുന്നു.പരിമിതികൾ ആയിരുന്നു അധികവും . ഞങ്ങളെ ഒരുപാട് സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ച ജേക്കബ് ചേട്ടൻ ഫാമിലിക്കും.. തിയേറ്ററിലെ എല്ലാ ജീവനക്കാർക്കും.. കറുകുറ്റിക്കാരുടെ സ്നേഹം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു…❤❤❤ഞങ്ങളുടെ സ്വന്തം ജയൻ തിയേറ്റർ മറക്കില്ല ഒരിക്കലും…❤❤❤
ഒരുകാലത്ത് കറുകുറ്റിക്കാരുടെ സ്വകാര്യ അഹങ്കാരമായിരുന്നു ജയൻ തിയേറ്റർ ❤❤❤ജേക്കബ് ഏട്ടൻ അകാല ചരമം പ്രാപിച്ചതോടെ തിയറ്റർ നോക്കി നടത്താൻ പ്രാപ്തരായവർ ഉണ്ടായില്ല . മാത്രവുമല്ല കാലത്തിനൊത്ത മാറാൻ ജേക്കബ് ഏട്ടന്റെ മകന് കഴിഞ്ഞില്ല . അതോടെ തിയറ്റർ അടച്ചു പൂട്ടലിന്റെ ഭീഷണിയിൽ എത്തി . ഇപ്പോൾ ഇവിടെ തിയറ്റർ പ്രവർത്തിക്കുന്നില്ല…ഒരു ഗോഡൗൺ ആണ് ഉള്ളത് .
കറുകുറ്റി ജയൻ തീയറ്റർ വരുംന്നതിനു മുൻപും കറുകറ്റിയിൽ സിനിമാ തീയറ്റർ ഉണ്ടായിരുന്നു. ചാക്കിയേത് മൂട ചേട്ടന്റെ പാരീസ് ആയിരുന്നു അത് . ജയൻ ഇരുന്നതിന്റെ തൊട്ടു മുൻപിൽ ആയിരുന്നു ആ ഓല തീയറ്റർ എന്ന് ആരൊക്കെയോ പർണജൂ കേട്ട അറിവ് ഉള്ളൂ . അവിടെ വന്നതൊക്കെ ബ്ലാക്ക് ആൻഡ് വൈറ്റ് പടങ്ങൾ ആയിരുന്നത്രേ . കാരണം അന്ന് ബ്ലാക്ക് ആൻഡ് വൈറ്റ് കാലം ആയിരുന്നല്ലോ . കറുകുറ്റിയിലൂടെ കടന്ന് പോകുമ്പോൾ ഇന്നും അറിയാതെ മുഖം അങ്ങോട്ട് തിരിയും .
ജേക്കബ് ചേട്ടന് പ്രണാമം


Copy :
Binesh Alphonsa Joy
Karukutty is a village panchayat in Aluva Taluk, Ernakulam district of Kerala, India. Classified as a Grade A panchayat, Karukutty comprises 17 wards and falls under Angamaly block panchayat in Aluva taluk. It is part of Angamaly Assembly constituency
#Images and some texts are copied