ആയുഷ്മാൻ വയ വന്ദന കാർഡ് – 5 ലക്ഷം ഇൻഷുറൻസ്

ayushman
Spread the love

ആയുഷ്മാൻ വയ വന്ദന കാർഡ്: 70 വയസ്സിന് മുകളിലുള്ളവർക്ക് ₹5 ലക്ഷം സൗജന്യ ആരോഗ്യ ഇൻഷുറൻസ്

70 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന വയ വന്ദന കാര്‍ഡ് പുറത്തിറക്കി പ്രധാനമന്ത്രി: പ്രതിമാസം നിശ്ചിത പ്രതിമാസ പെന്‍ഷന്‍ ഉറപ്പ് നല്‍കുന്നു; പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപ വരെ അധിക പരിരക്ഷ: അറിയാം പ്രധാനമന്ത്രിയുടെ ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതി , ആയുഷ്മാൻ വയ വന്ദന കാർഡ്‘ ഉപയോഗിച്ച് എംപാനൽ ചെയ്ത ആശുപത്രികളിൽ നിന്ന് സൗജന്യ ചികിത്സ ലഭിക്കും .

എല്ലാ മുതിർന്ന പൗരന്മാർക്കും അവരുടെ വരുമാനം പരിഗണിക്കാതെ ആരോഗ്യ പരിരക്ഷ നൽകാനാണ് ആയുഷ്മാൻ വയ വന്ദന കാർഡ് ലക്ഷ്യമിടുന്നത് .

തിരഞ്ഞെടുക്കപ്പെട്ട വയോധികർക്ക്‌ ‘വയ വന്ദന’ കാർഡുകൾ മോദി വിതരണം ചെയ്തു.

*കേൾക്കാതെ പോകരുത്*   70 വയസ്സിനു മുകളിൽ ഉള്ള ആരെങ്കിലും നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ *വയ വന്ദന കാർഡ്* എത്രയും വേഗം എടുത്തു വക്കൂ…  Just 5 min മതി ഇത് ചെയ്യാൻ…  5 lakhs per year ഹോസ്പിറ്റൽ ഇൻഷുറൻസ് coverage അവർക്ക് കിട്ടും ഇപ്പോൾ കേരളത്തിലും ഈ പദ്ധതി കഴിഞ്ഞ മാസം മുതൽ നടപ്പിലാക്കിയിരിക്കുന്നു എന്ന സന്തോഷവാർത്ത കൂടി അറിയിക്കട്ടെ

ആയുഷ്മാൻ വയ വന്ദന കാർഡ് ഇന്ത്യയിലെ മുതിർന്ന പൗരന്മാരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നത്തിനുള്ള വലിയ നീക്കമാണ്. സാമ്പത്തിക ബുദ്ധിമുട്ടുകളില്ലാതെ മികച്ച ചികിത്സ ലഭിക്കാൻ ഇനി എളുപ്പമാണ്. ഇപ്പോൾ തന്നെ നിങ്ങൾക്കോ അല്ലെങ്കിൽ നിങ്ങളുടെ വീട്ടിലെ മുതിർന്നവർക്കായോ രജിസ്റ്റർ ചെയ്യൂ. കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.pmjay.gov.in സന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *