വിഭജനത്തിന്റെ ദുഃഖകഥ വിസ്മരിയ്ക്കരുത്

Partition Horrors Remembrance Day - Wikipedia
Spread the love

On 14 August 2021, Prime Minister Narendra Modi declared that 14 August annually will be remembered as Partition Horrors Remembrance Day to remind the nation of the sufferings and sacrifices of Indians during the partition in 1947.

ആഗസ്ത് – 14 , ഭാരത വിഭജനത്തിന്റെ കറുത്ത ദിനം

ഇന്ന് ഭാരതമാതാവിന്റെ ഇരുകരങ്ങളും ഛേദിക്കപ്പെട്ട ദിനം. കൊടുംചതിയുടേയും, വഞ്ചനയുടേയും, മൃഗീയതയുടേയും, വംശീയ ഉന്മൂലനത്തിന്റെയും , മതവെറിയുടേയും തീരാ കളങ്കമായി ഭാരത ചരിത്രം അടയാളപ്പെടുത്തിയ ദിനം.

മത രാഷ്ട്രമോഹികൾക്ക് മഹാൻമാരെന്ന് വാഴ്ത്തുന്ന സ്വാതന്ത്ര്യ സമരനേതാക്കൾ ഭാരതഭൂമിയുടെ ഇരു കരങ്ങളും പതിച്ചു നൽകിയപ്പോൾ ഒഴുകിയത് ലക്ഷക്കണക്കിന് മനുഷ്യരുടെ ചോരയാണ്… മണിപ്പൂരിനെയോർത്ത് വ്യസനിക്കുന്ന കപട മനുഷ്യ സ്നേഹികളുടെ പിൻമുറക്കാരുടെ കാർമ്മികത്വത്തിൽ നടന്ന ലോക ചരിത്രത്തിലെ തന്നെ അതിനിഷ്ഠൂരമായ ഈ അരുംകൊലയെ കുറിച്ചോർക്കാൻ ആരൊക്കെയുണ്ട്.. ?

ഭാരതത്തെ വെട്ടിമുറിക്കണമെങ്കിൽ ആദ്യമെന്നെ വെട്ടിമുറിക്കണമെന്ന മഹാത്മാവിന്റെ വാക്കുകൾ വിശ്വസിച്ച് ആത്മവിശ്വാസത്തോടെ സ്വന്തം കൂരയിൽ കിടന്നുറങ്ങിയവർ സ്വപ്നേപി വിചാരിച്ചിരുന്നില്ല 1947 ആഗസ്ത് 14 അർധരാത്രിക്ക് ശേഷം തങ്ങൾ മതരാഷ്ട്രമായ പാകിസ്ഥാനിലായിരിക്കും ഉറക്കമുണരുകയെന്ന്… പക്ഷേ ഉറക്കമുണരും മുമ്പേ ക്രൂരപീഡനങ്ങളുടെ അകമ്പടിയോടെ കൂട്ടക്കുരുതികൾ ആരംഭിച്ചു കഴിഞ്ഞിരുന്നു.. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പൂർണ്ണസമ്മതത്തോടെ വെട്ടിമുറിച്ച ശേഷം ഭാരതമെന്ന പേരിൽ ശേഷിച്ച മണ്ണിലേക്ക് എല്ലാം വിട്ടെറിഞ്ഞ് മാതാപിതാക്കളും മക്കളും, കൈക്കുഞ്ഞുങ്ങളുമായി പ്രാണരക്ഷാർത്ഥം പാഞ്ഞ ഹിന്ദുക്കളും, സിഖ് മതസ്തരും, ജൈനരും, പാഴ്സികളുമെല്ലാം നിർദ്ദയം വധിക്കപ്പെട്ടു.. ഒട്ടേറെ സ്ത്രീകൾ പീഡനത്തിനിരയായി മതം മാറ്റപ്പെട്ടു..

മതത്തിന് തീറെഴുതിയ ഭൂമിയിൽ നിന്നും സർവ മതങ്ങൾക്കും സ്ഥാനമുള്ള മണ്ണിലേക്ക് ഓടിയെത്തിയ ട്രെയിനുകൾ കണ്ടവരുടെ നെഞ്ചകം തകർന്നു.. അവ നിറയെ വെട്ടിത്തുണ്ടമാക്കിയ മൃതശരീരങ്ങളുടെ കൂനകളായിരുന്നു… ജീവനോടെ ശേഷിച്ചവർക്ക് പൗരത്വം നൽകാനുള്ള നീക്കത്തെ പോലും രാജ്യം വെട്ടിമുറിച്ചവരുടെ പിൻമുറക്കാർ അടിമുടി ചെറുക്കുന്ന മനുഷ്യത്വരഹിതമായ നീതിനിഷേധത്തിന്റെ കാഴ്ചകൾ നാമിന്നും കാണുന്നില്ലേ…?

പ്രിയരേ… ആഗസ്ത് 14 മറക്കാനുള്ളതല്ല.. വെട്ടിമുറിച്ച മണ്ണിൽ ജീവിച്ചിരുന്ന പ്രിയ സോദരരും കൂടി അടരാടി നേടിയതാണ് ഭാരത സ്വാതന്ത്ര്യം.. അവരുടെ ചുണ്ടുകൾ അവസാന ശ്വാസം വരെ ജപിച്ചത് ഒറ്റ മന്ത്രമാണ്.. ഭാരതമാതാവിന്റെ വിജയ മന്ത്രം….

ജീവനെടുക്കപ്പെട്ട ലക്ഷക്കണക്കിന് സോദരർക്ക് സ്മൃതി പ്രണാമങ്ങൾ…🙏

മനുഷ്യചരിത്രത്തിലെ ഏറ്റവും ദുഃഖകരമായ ദിനങ്ങളിൽ ഒന്നാണ്‌ 1947 ഭാരത വിഭജനം . ദശലക്ഷക്കണക്കിന് ആളുകൾ അവരുടെ ജീവൻ വെടിഞ്ഞാണ് നമുക്ക് ഈ സ്വാതന്ത്രം നേടി തന്നത് എന്ന വസ്തുത ഒരിക്കലും വിസ്മരിച്ചു കൂടാ . അത് കൊണ്ട് സാതന്ത്രത്തിന്റെ സന്തോഷം പുതുക്കുമ്പോൾ വിഭജനത്തിന്റെ ദുഃഖകഥ യുടെ കൂടി ദിവസം ആണ് ആഗസ്റ്റ് 15 എന്നോർക്കണം . ആ സ്വാതന്ത്രത്തിന്റെ വില നാം കാത്ത് സൂക്ഷിക്കണം .

ഭാരത് മാതാ കീ ജയ്

#PartitionHorrorsRemembranceDay

Leave a Reply

Your email address will not be published. Required fields are marked *