ഏഷ്യാനെറ്റിന്റെ സ്റ്റാർ സിങ്ങർ എന്ന പരിപാടിയുടെ സൗണ്ട് എൻജിനീയറെ എത്രയും പെട്ടെന്ന് മാറ്റുക . ആ വ്യക്തിയുടെ സർട്ടിഫിക്കറ്റും വ്യാജം ആണെന്ന് തോന്നുന്നു . അല്ലെങ്കിൽ സൗണ്ട് എങ്ങീനെറിങ് എന്താണെന്നു അത്യാവശ്യം കണ്ടു പഠിക്കാൻ എങ്കിലും പറയുക . അയാൾ റെക്കോർഡ് ചെയ്യുന്ന ഈ പരിപാടി ഒരിക്കൽ എങ്കിലും അയാൾ ഒന്ന് കണ്ടു നോക്കിയാൽ അയാളുടെ പെർഫോമൻസ് ഏത് നിലയിൽ നിൽക്കുന്നു എന്ന് പറയാൻ സാധിക്കും . സൗണ്ട് എഞ്ചിനീയറിംഗ് എന്നാൽ കുറെ എക്കോ അങ്ങോട്ട് ശബ്ദ ബഹള മയം ആണെന്നാണ് അയാളുടെ ധാരണ . ഞാൻ ഉദ്ദേശിക്കുന്നത് എന്താണെന്ന് അറിയണം എങ്കിൽ ഫ്ളവർസ് ടി വിയുടെ പരിപാടി അതെ സമയം തന്നെ നടക്കുന്നുണ്ട് . ഒന്ന് പോയി കണ്ടേച്ചു വാ . എല്ലാ കലാ കാരന്മാർക്കും അവരുടെ പെർഫോമൻസ് കിറു കൃത്യം ആയി കേൾവിക്കാരിൽ എത്തിക്കാൻ സാധിക്കുന്നു . ഇതിപ്പോൾ സാക്ഷാൽ യേശുദാസ് പോലും വന്നു ഈ അന്തരീക്ഷത്തിൽ വന്നു പാടിയാൽ തന്റെ ശബ്ദം നിയന്ത്രിക്കാൻ കഴിയാതെ കാഴ്ചക്കാരിൽ ആസ്വാരസ്യം സൃഷ്ടിക്കുമായിരുന്നു . അത്ര മോശം ആണ് ഈ പരിപാടിയുടെ ശബ്ദ നിയന്ത്രണം . പാടുന്ന കുട്ടികളുടെ ശരി ആയ കഴിയുകൾ വികലം ആയി പോകുന്നതിൽ ഈ സൗണ്ട് എൻജിനീയറുടെ തെറ്റായ ശബ്ദ നിയത്രണ രീതികൾ കാരണം ആവുന്നുണ്ട് ., നല്ല പോലെ പാടാൻ കഴിയ്‌വുള്ള കുട്ടികൾക്ക് പോലും തങ്ങളുടെ കഴിയുകൾ പ്രകടിപ്പിക്കാൻ ഈ അന്തരീക്ഷത്തിൽ കഴിയുന്നില്ല . കുട്ടികൾ അത് കൊണ്ട് തന്നെ പുറത്താവുന്നു . സ്വരസ്ഥാനങ്ങൾ തെറ്റുന്നു . പലപ്പോഴും ജഡ്ജസ് പോലും അഭിപ്രായപ്പെടുന്നു , റിഹേഴ്സൽ സമയത്ത് മനോഹരമായി പാടുന്ന കുട്ടികൾക്ക് സ്റ്റേജിൽ എന്ത് സംഭവിക്കുന്നു . സൗണ്ട് എൻജിനീയർക്ക് അറിയില്ല പെർഫോമൻസ് നു ഉള്ള അന്തരീക്ഷത്തിൽ എന്ത് മാത്രം വോളിയം , എക്കോ , കൊടുത്തു മിക്സ് ചെയ്യണം എന്ന കാര്യം . അത് കൊണ്ട് അയാളെ ഉടനെ പുറത്താക്കി കഴിവുള്ള ആളെ വെച്ചാൽ ആ കുട്ടികൾ രക്ഷപെടും . പരിപാടിയുടെ ഗുണവും കൂടും . റേറ്റിങ്ങും …
ഏഷ്യാനെറ്റിന്റെ സ്റ്റാർ സിങ്ങർ എന്ന പരിപാടി
