അമ്മയുടെ ഭാവി ഇനി ശ്വേതാ മേനോന്റെ കൈകളിൽ
In a historic election, Shwetha Menon has been elected as the first woman president of the Association of Malayalam Movie Artists (AMMA), defeating Devan
അമ്മയുടെ തലപ്പത്ത് ഇനി വനിതകൾ, പ്രസിഡൻ്റായി ശ്വേതാ മേനോനും സെക്രട്ടറിയായി കുക്കു പരമേശ്വരനും തെരെഞ്ഞെടുക്കപ്പെട്ടു . രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ കൊച്ചി മാരിയറ്റ് ഹോട്ടലിലാണ് തെരെഞ്ഞെടുപ്പ് നടന്നത്.




താരസംഘടനയായ അമ്മയുടെ ചരിത്രത്തില്‍ ആദ്യത്തെ വനിതാ പ്രസിഡന്റായി ശ്വേത മേനോന്‍. വിവാദങ്ങളും ആരോപണ- പ്രത്യാരോപണങ്ങളും നിറഞ്ഞുനിന്ന തെരെഞ്ഞെടുപ്പില്‍ ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേത മേനോന്റെ വിജയം. കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറിയായും തെരെഞ്ഞെടുക്കപ്പെട്ടു. ഉണ്ണി ശിവപാലാണ് ട്രഷറര്‍.

അമ്മയെ സേവിക്കാൻ കഴിഞ്ഞതിൽ സന്തോഷം പങ്കുവച്ച് ശ്വേത മേനോൻ
‘അമ്മയുടെ ആദ്യ വനിതാ പ്രസിഡന്റ് എന്ന നിലയില്‍ ഞാന്‍ അഭിമാനവും നന്ദിയും കൊണ്ട് വീര്‍പ്പുമുട്ടുകയാണ്. 2021 മുതല്‍ 2024 വരെയുള്ള വര്‍ഷങ്ങള്‍ നിരവധി ഉയര്‍ച്ചകളും വളരെ കുറച്ച് താഴ്ചകളുമുള്ള അവിശ്വസനീയമായ യാത്രയായിരുന്നു അത്. ഞങ്ങളുടെ അമ്മയെ സേവിക്കാന്‍ എനിക്ക് അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്.
മോഹൻലാലിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും കഴിഞ്ഞ 25 വർഷമായി മികച്ച സംഭവനകൾ നൽകി അമ്മയെ ഒരു മഹത്തായ സംഘടനയാക്കി മാറ്റുന്നതിൽ ഇടവേള ബാബുവിന് വലിയ പങ്കുണ്ടെന്നും ശ്വേത കുറിപ്പിലൂടെ പങ്കുവച്ചു. എല്ലാ അംഗങ്ങൾക്കും നന്ദി പറഞ്ഞ താരം പുതിയ അംഗങ്ങളുടെ കീഴിൽ അമ്മ കൂടുതൽ കരുത്തയാകട്ടെ എന്ന് ആശംസിച്ചിട്ടുമുണ്ട്.
ലാലേട്ടാ നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്നത് ഒരു ബഹുമതിയാണ്. കഴിഞ്ഞ 25 വര്‍ഷമായി നല്‍കിയ മികച്ച സംഭാവനകള്‍ക്ക് ഇടവേള ബാബു ഏട്ടന് പ്രത്യേക നന്ദി. നിങ്ങള്‍ കാരണം ‘അമ്മ’ ഇപ്പോള്‍ നമ്മുടെ സഹപ്രവര്‍ത്തകരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന കൂടുതല്‍ അര്‍ഥവത്തായ ഒരു സംഘടനയായി മാറിയിരിക്കുന്നു. നിങ്ങള്‍ എന്നിലര്‍പ്പിച്ച പിന്തുണയ്ക്കും വിശ്വാസത്തിനും എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങള്‍ക്കും അമ്മയിലെ എല്ലാ അംഗങ്ങള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.
നമ്മള്‍ ഒരുമിച്ച് വലിയ കാര്യങ്ങള്‍ ചെയ്യുകയും നമ്മുടെ ലക്ഷ്യത്തില്‍ എത്തിച്ചേരുമെന്ന് ദൃഢനിശ്ചയം ചെയ്യുകയും ചെയ്തു. പുതിയ കമ്മിറ്റിക്ക് കീഴില്‍ അമ്മ കൂടുതല്‍ കരുതയായി മുന്നേറുമെന്നും മലയാള സിനിമ പുതിയ ഉയരങ്ങളിലെത്തുമെന്നും എനിക്ക് ഉറപ്പുണ്ട്. ഹൃദയം നിറഞ്ഞ നന്ദി’- ശ്വേത കുറിച്ചു.

