നടി ജയഭാരതി ജയന്റെ മുറപ്പെണ്ണ് ആണ്; ആരോടും പറയാതിരുന്ന ആ രഹസ്യം ജയനാണ് തന്നോട് പറഞ്ഞതെന്ന് ശ്രീകുമാരന്‍ തമ്പി.
മലയാള ചലച്ചിത്ര ചരിത്രത്തിൽ സ്വന്തമായി ഒരു അഭിനയ ശൈലി ഉണ്ടാക്കി അതിലൂടെ മുന്നേറിയ അനുഗ്രഹ നടൻ ആണ് ജയൻ . അതി സാഹസികത അദ്ദേഹത്തിന്റെ കൈ മുതൽ ആയിരുന്നു . ആദ്യ സിനിമ 1974ൽ പുറത്തിറങ്ങിയ ശാപമോക്ഷം. സത്യനും പ്രേംനസീറും നിറഞ്ഞുനിന്ന മലയാള സിനിമയിൽ പതിയെ ജയൻ എന്ന പ്രതിഭ ഉദിച്ചുയർന്നു. വില്ലനായും നായകനായും പകർന്നാടിയ,ഓരോ വേഷങ്ങൾക്കും മികവിന്റെ കയ്യൊപ്പ് ചാർത്തിയ അഭിനേതാവായിരുന്നു ജയൻ. ഒരു കാലത്ത് യുവാക്കൾക്കിടയിൽ ഹരമായി മാറിയ മലയാളത്തിന്റെ സ്വന്തം അനശ്വര നടൻ ജയൻറെ ഓർമ്മകൾക്ക് ഇന്ന് 45 വയസ്സ്. ജയൻ പാടി അഭിനയിച്ച മലയാള സിനിമാ ഗാനങ്ങൾ ഇന്നും കേരളത്തിൽ ഹിറ്റുകളായി തുടരുന്നു. മലയാള സിനിമ (malayalam cinema)യിലെ ആദ്യ ആക്ഷൻ ഹീറോ, ജയൻ. ഒരു കാലഘട്ടത്തിന്റെ ത്രസിപ്പിക്കുന്ന ഓർമ്മയാണ് ജയൻ.

അനശ്വര നടന്‍ ജയന്റെ വിയോഗത്തിലൂടെ മലയാള സിനിമയ്ക്ക് ഉണ്ടായത് കനത്ത നഷ്ടമാണ്. വളരെ കുറഞ്ഞ കാലയളവില്‍ സൂപ്പര്‍താര പദവിയിലേക്ക് എത്തിയ മാസ് നായകനായിരുന്നു ജയന്‍. അഭിനയിച്ച ഓരോ സിനിമയിലൂടെയും വേറിട്ട രൂപവും ഡയലോഗും വസ്ത്രങ്ങളുമൊക്കെ കൊണ്ട് ജയന്‍ ശ്രദ്ദേയനായി. സിനിമാ ലൊക്കേഷനില്‍ നിന്നുണ്ടായ ജയന്റെ അപകടം കേരളക്കരയെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരുന്നു. ആ വേര്‍പാടിന് ശേഷം വര്‍ഷങ്ങള്‍ ഒത്തിരി കഴിഞ്ഞെങ്കിലും അതൊരു നോവായി തുടരുകയാണ്.

ജയനും ജയഭാരതിയും മുറചെറുക്കനും മുറപ്പെണ്ണമാണ് . ജയൻ ചേട്ടൻ്റെ മൂത്ത അമ്മാവൻറെ മകളാണ് ജയഭാരതി.പല സിനിമകളിലും സീമ ചേച്ചിയാണ് ചേട്ടൻറെ നല്ല ജോഡിയാണ് എന്ന് ലോകം മുഴുവൻ പറയുമ്പോഴും , ജയഭാരതി ചേച്ചി ജയൻ ഉള്ള കോമ്പിനേഷൻ സീനുകളിൽ അവരുടെ രണ്ടുപേരുടെയും അഭിനയം കാണുമ്പോൾ ശരിക്കും നല്ല ജോഡികൾ ഇവരല്ലേ എന്ന് തോന്നിയിട്ടുണ്ട്.എന്റെ മനസ്സിൽ തോന്നിയതാണ് എല്ലാവർക്കും തോന്നണമെന്നില്ല.എങ്കിലും അവർ കുറച്ച് സിനിമകളിൽ താര ജോഡികളായി അഭിനയിച്ചപ്പോൾനല്ല കുറെ സിനിമകൾ നമ്മൾ കണ്ടു .

jayanmemmories #jayabarathi #malayalamcinema #sureshchaithram