ആൾമാറാട്ടം ഫേസ്ബുക്കിലും

Spread the love

പ്രിയപ്പെട്ടവരേ,

എല്ലാവർക്കും ഒരു മുന്നറിയിപ്പു നൽകുന്നതിനു വേണ്ടിയാണ് ഇതെഴുതുന്നത്.

മിക്ക ഫേസ്ബുക്ക് അക്കൗണ്ടുകളും ആരോ അനധികൃതമായും കൃത്രിമമായും പുനഃസൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനായി നിലവിലുള്ള ഫേസ്ബുക്ക് അക്കൗണ്ട് ഉടമകളുടെ പേരും പ്രൊഫൈൽ പിക്ചറുമാണ് ഉപയോഗപ്പെടുത്തുന്നത്. അതിനു ശേഷം നിങ്ങളായി ആൾമാറാട്ടം നടത്തി സൃഷ്ടിച്ച ഫേസ്ബുക്ക് അക്കൗണ്ടിൻ്റെ പേരിൽ അവർ ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കും. നിങ്ങളാണ് എന്നു കരുതി പലരും ഈ റിക്വസ്റ്റുകൾ സ്വീകരിക്കും. ആ വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് കുതന്ത്രങ്ങളിലൂടെ പണം തട്ടിയെടുക്കലാണ് പ്രധാന ലക്ഷൃം .എനിക്ക് പുതിയ ഒരു ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങുന്നതിന് തൽക്കാലം യാതൊരു ഉദ്ദേശവുമില്ല എന്നറിയിക്കട്ടെ. അതിനാൽ എൻ്റെ പേരിൽ വീണ്ടും ഫ്രണ്ട് റിക്വസ്റ്റ് ആർക്കെങ്കിലും ലഭിച്ചാൽ അതു ഞാനയച്ചതല്ല എന്നു മനസ്സിലാക്കുകയും സ്വീകരിക്കാതിരിക്കുകയും ചെയ്യുമല്ലോ. പല സുഹൃത്തുക്കൾക്കും ചതി പറ്റിക്കൊണ്ടിരിക്കുന്നുവെന്നതിനാൽ നമുക്ക് സൂക്ഷിക്കാം.

ഫേസ്ബുക്കിലൂടെ ഞാൻ ആരോടും പണത്തിനായി അഭ്യർത്ഥന നടത്തുന്നതല്ല. നിങ്ങൾക്കറിയുന്ന എന്റെ ഫോൺ നമ്പർ എപ്പോഴും സജീവമാണ്; സംശയം തോന്നിയാൽ വിളിച്ച് ഉറപ്പുവരുത്തുക

#

എൻബി : ഈ സന്ദേശം കോപ്പി ചെയ്ത് നിങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക.,

Leave a Reply

Your email address will not be published. Required fields are marked *