ദിവസവും വീട്ടിലെത്തുന്ന ഒട്ടേറെ കിളികൾ

Lovebird is the common name for the genus Agapornis
Spread the love

മുട്ടത്തിൽ സച്ചിതാനന്ദന്റെ ഭാര്യ പ്രേമവല്ലിയുടെ കൂട്ടുകാർ പക്ഷികളാണ് . ദിവസവും വീട്ടിൽ വിരുന്നെത്തുന്ന ഒട്ടേറെ കിളികൾക്ക് ഈ അമ്മ ഭക്ഷണം നൽകും. 75–ാം വയസ്സിലും അമ്മയുടെ ദിനചര്യയാണത്. ആലുവ ആലങ്ങാട് കാരുകുന്നു ധർമ്മ ശാസ്താ ക്ഷേത്രത്തിനു സമീപത്താണു വീട്. മകൻ സാംജിയോടൊപ്പം ആണ് താമസം. പ്രകൃതി സ്നേഹികളാണു പ്രേമവല്ലിയും സാംജിയും . പ്രേമവല്ലി കിളികൾക്കു ഭക്ഷണം നൽകാൻ തുടങ്ങിയിട്ടു കാലങ്ങൾ ഏറെ ആയി .നേരം പരപരാ വെളുക്കുമ്പോൾ തന്നെ പക്ഷികൾ തൊട്ടടുത്ത ചില്ലകളിലും മരക്കൊമ്പുകളിലും സ്ഥാനം പിടിച്ചിട്ടുണ്ടാകും. രാവിലെ എഴുന്നേറ്റാൽ ഉടൻ തീറ്റയുമായി ജനാലക്കൽ എത്തും . ഭക്ഷണം ഒരു പാത്രത്തിൽ ആക്കി ജനലിലൂടെ പുറത്തേക്ക് നീട്ടും . പുറത്തു പാത്രത്തിൽ വെള്ളവും വച്ചിരിക്കും. തീറ്റയെടുക്കാനും വെള്ളം കുടിയ്ക്കാനും ഒട്ടേറെ കിളികൾ പതിവായി ഇവരുടെ വീട്ടിലെത്തുന്നുണ്ട്. പലരും സ്ഥിരം സന്ദർശകർ കൂടി ആണ് . തിന, മറ്റു ധാന്യങ്ങൾ, പഴവർഗങ്ങൾ എന്നിവയാണു നൽകുന്നത്. ഗുഡ് ഡേയ് ബിസ്കറ്റു ആണ് പ്രിയ ഭക്ഷണം എന്ന് പ്രേമവല്ലി പറയുന്നു . രാവിലെ മാത്രമല്ല 3 നേരവും പക്ഷികൾക്ക് ഇവിടെ ഭക്ഷണമുണ്ട്. വിശക്കുന്ന കിളികൾ അമ്മയെ വിളിക്കുന്നത് കേൾക്കാൻ നല്ല രസമാണ് . ചിലർ ജനാലക്കൽ വന്നു ചില്ലിൽ തട്ടി ശബ്ദം ഉണ്ടാക്കും . ചിലർ പുറത്തു നിന്നും ചൂളം കുത്തുന്ന പോലെ വിളിക്കും . കരിയിലക്കിളി, നാട്ടുമൈന, ഓലഞ്ഞാലി, നാട്ടുബുൾബുൾ, ഇരട്ടത്തലച്ചി, നാട്ടുകുയിൽ, ചെമ്പോത്ത്, മരംകൊത്തി, കൊളക്കോഴി , കാക്ക തുടങ്ങിയ പക്ഷികളാണു സാധാരണയായി എത്തുന്നത്. ഇത് കൂടാതെ അണ്ണാനും ഉണ്ട് . വേനലിൽ കിളികളുടെ എണ്ണം വർധിക്കും. പക്ഷികളുടെ കലപില ശബ്ദം എപ്പോഴുമുള്ളത് രസമാണെന്നു പ്രേമവല്ലി പറഞ്ഞു. വീടിനോടു ചേർന്നുള്ള 4 സെന്റിൽ അമ്മയും മകനും ചേർന്നു വൃക്ഷങ്ങളും ഔഷധസസ്യങ്ങളും നട്ടുവളർത്തി കാനന പ്രതീതിയുള്ള അന്തരീക്ഷം ഒരുക്കിയിട്ടുണ്ട്.സ്ഥിര പരിചയം ആയ കിളികൾ അമ്മയുടെ കയ്യിൽ നിന്ന് പോലും വാങ്ങി കഴിക്കും . കൂടുതൽ ഇണക്കം ഉള്ള പുള്ളൂകൾ അമ്മ പുറത്തു ഇറങ്ങുന്നതോടെ വീടിനകത്തേക്ക് കയറി അകം ആകെ ചുറ്റി പറക്കും .വീടിനകത്തു ഭകഷണം എവിടെ ആണ് ഉള്ളതെന്ന് അവർക്ക് കൃത്യം ആയി അറിയാം . ചിലർക്കാവട്ടെ ഒരു ദിവസം ഈ അമ്മയുടെ കയ്യിൽ നിന്നും ഒരു കഷ്ണം ബിസ്‌ക്കറ് എങ്കിലും കിട്ടിയില്ലെങ്കിൽ എന്തോ ഒരു തരം അസ്വസ്ഥത പ്രകടിപ്പിച്ചു കൊണ്ട് പരിസരം ആകെ പാറി പറന്നു നടക്കുന്നത് കാണാം , ഇതിൽ മറ്റു ചിലർ ആവട്ടെ വിശപ്പ് മാറിയാലും വന്നു അമ്മയെ വിളിക്കും , അമ്മ ജനൽ തുറക്കുകയും അമ്മയുടെ ശബ്ദമോ മുഖമോ കണ്ടാൽ സന്തോഷമായി പറന്നു പോകുകയും ചെയ്യുന്നു ..

Leave a Reply

Your email address will not be published. Required fields are marked *