പണ്ട് കൊച്ചി പള്ളുരുത്തിയിലുള്ള മാമന്റെ വീട്ടിൽ വെക്കേഷന് പോകുന്ന സമയത്താണ് KSRTC ബസ്സുകളോടുള്ള എന്റെ ഇഷ്ടത്തിന്റെ തുടക്കം. അക്കാലത്ത് എല്ലാ KSRTC ബസ്സുകളും അരൂർ – ഇടക്കൊച്ചി – തോപ്പുംപടി വഴിയായിരുന്നു എറണാകുളം ഭാഗത്തേക്കും തിരിച്ചും സർവ്വീസ് നടത്തിയിരുന്നത്. അതുകൊണ്ട് വീതികുറഞ്ഞ ഇടക്കൊച്ചി – തോപ്പുംപടി റോഡിലൂടെ സൂപ്പർഫാസ്റ്റും സൂപ്പർ എക്സ്പ്രസ്സുമെല്ലാം ചീറിപ്പാഞ്ഞു പോകുന്നത് പേടിയോടെയായിരുന്നു കണ്ടിരുന്നത്. അതേപോലെതന്നെ അപകടങ്ങളും പതിവായിരുന്നു. അക്കാലത്ത് എന്നെ ഏറെ ആകർഷിച്ചിരുന്നത് ചുവന്ന ബസ്സുകൾക്കിടയിൽ ഇടയ്ക്കിടയ്ക്ക് ഒറ്റയാനായി വന്നിരുന്ന പച്ച സൂപ്പർ എക്സ്പ്രസ്സ് ബസ്സുകളായിരുന്നു. അക്കാലത്ത് അതിൽ കയറണമെന്ന് വാശിപിടിക്കുമായിരുന്നു. ഒടുവിൽ എന്നെ KSRTC യിൽ കയറ്റാൻ വേണ്ടി മാമന്റെ മകനായ ദിപു ചേട്ടൻ ചേർത്തല – തോപ്പുംപടി ഓർഡിനറി ബസ്സിൽ എന്നെയും കൊണ്ട് ചുമ്മാ തോപ്പുംപടി വരെ പോയിവന്നതൊക്കെ മറക്കാനാവാത്ത ഓർമ്മകളാണ്. പിൽക്കാലത്ത് സൂപ്പർ എക്സ്പ്രസ്സ് ബസ്സുകളിൽ കുറേ യാത്രകൾ ചെയ്തെങ്കിലും ഇതുപോലുള്ള പഴയ ആനവണ്ടി എക്സ്പ്രസ്സുകളിലെ യാത്രാനുഭവം നഷ്ടമായി നിങ്ങൾ നടത്തിയ സൂപ്പർ എക്സ്പ്രസ്സ് യാത്രകളെക്കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെക്കൂ
#ksrtc #aanavandi