ശ്രദ്ധിക്കൂ, അലുമിനിയ പാത്രങ്ങൾ ദോഷകരം

heres-why-cooking-with-aluminium-cookware-is-considered-dangerousphotostory
Spread the love

അലുമിനിയം ഉപയോഗിക്കുന്നത് കൊണ്ടുള്ള ദൂഷ്യ വശങ്ങൾ ? അലുമിനിയം പാത്രങ്ങൾ ഉപയോഗിക്കാറുണ്ടോ? എങ്കില്‍ ഇതൊക്കെ അറിഞ്ഞിരിക്കണം!

1975 കാലം വരെ പാചകത്തിനു മിക്കവാറും ആളുകൾ മൺചട്ടികളിൽ ആണ് പാചകം ചെയ്തിരുന്നത് . പിന്നീട് എന്തോ സൗകര്യം കൊണ്ടോ ഉപയോഗിക്കാൻ എളുപ്പം കൊണ്ടോ പിന്നീട് അലൂമിനീയം കൊണ്ടുള്ള പാത്രങ്ങൾ ആണ് ഉപയോഗിക്കുന്നത് . ഭാരം കുറവും വിലകുറവും സൗകര്യപ്രദവും ക്ഷിപ്ര ചൂടനും ആയതിനാൽ അലൂമിനിയം പാത്രങ്ങൾ ഏവർക്കും പ്രിയങ്കരമാണ്.

ക്യാൻസർ ഭീതി കാരണം മിക്കവരും നോൺസ്റ്റിക് പാത്രങ്ങൾ ഉപേക്ഷിച്ച് പഴയ മൺചട്ടിയിലേയ്ക്‌ തന്നെ മടങ്ങിയെത്തി. അതുതന്നെയാണുത്ത
മവും. മൺചട്ടികൾ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ഇവിടെ പറയാം.
നല്ലതുപോലെ വേവിച്ച ചട്ടി വാങ്ങുക. കൈവിരലുകൾ കൊണ്ട് കൊട്ടിനോക്കി ഇതറിയാം. നല്ല ചട്ടിയാണെങ്കിൽ “ക്ണിം” എന്നതുപോലെ ശബ്ദം കേൾക്കും. പൊട്ടൽ ഉണ്ടെങ്കിലും വ്യത്യാസം വരു. ഉൾഭാഗവും അടിഭാഗവും പരമാവധി മിനുസമുള്ളത് നോക്കി എടുക്കുക. അടിഭാഗം എല്ലായിടവും ഒരേ കനം ആണെന്ന് ഉറപ്പ് വരുത്തുക. നല്ല ചട്ടിയുടെ നിറം കുങ്കുമം/കാവി നിറം ആയിരിക്കും. പോളീഷ് ചെയ്തതോ കരി നിറം പിടിപ്പിച്ചിട്ടുള്ളതോ ഒഴിവാക്കുക. ചട്ടിയുടെ വലിപ്പം ആവശ്യത്തിനുള്ളത് തിരഞ്ഞെടുക്കുക. (വലിയ ചട്ടികൾ ചൂടായി വരാൻ കൂടുതൽ സമയം എടുക്കും)
വാങ്ങിക്കഴിഞ്ഞാൽ തട്ടാതെ മുട്ടാതെ വൈക്കോൽ /കച്ചിയിലോ പേപ്പറിലോ പൊതിഞ്ഞ് വീട്ടിലെത്തിക്കുക.
ഇനി ചട്ടി എങ്ങനെ പരുവപ്പെടുത്തി എടുക്കാം എന്നു നോക്കാം. നല്ലതുപോലെ കഴുകി ഉണക്കുക. ശേഷം അൽപ്പം വെളിച്ചെണ്ണയോ നല്ലെണ്ണയൊ അകത്തും പുറത്തും പുരട്ടുക. തുടർന്ന് ചെറുതീയിൽ വേവിക്കുക. തണുപ്പിച്ച ശേഷം വെള്ളം ഒഴിച്ച് തിളപ്പിക്കുക. വേണമെങ്കിൽ അൽപം നാരങ്ങാനീരും മഞ്ഞൾപ്പൊടിയും ചേർക്കാം. തിളച്ചതിനു ശേഷം കഴുകി ഉണക്കി വീണ്ടും അകത്ത് എണ്ണ പുരട്ടുക. ചെറുതായി ഒന്നുകൂടി ചൂടാക്കുക. ചട്ടി റെഡി.
ഇനി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ. ചൂട് ചട്ടിയിൽ പെട്ടന്ന് തണുത്ത വെള്ളം ഒഴിക്കരുത്; ചട്ടി പൊട്ടും. ഉണങ്ങിയ ചട്ടിയിൽ സോപ്പോ മറ്റ് വാഷിംഗ് ദ്രാവകങ്ങളൊ പുരട്ടരുത്. ഇത് ചട്ടിയിലേയ്ക് ആഗിരണം ചെയ്യപ്പെടുകയും പിന്നീട് നമ്മുടെ ആഹാരത്തിലെത്തുകയും ചെയ്യും. ചട്ടി നല്ലതുപോലെ നനച്ചു മാത്രമേ കഴുകാവൂ (പണ്ടത്തെ മുത്തശ്ശിമാർ ചാരം ഇട്ടാണു കഴുകിയിരുന്നത് എന്നതോർക്കുക)
ചട്ടിപുരാണം ഇവിടെ തീരുന്നില്ല.
ഷെയർ ചെയ്യുക ആര്ക്കെങ്കിലും ഈ പോസ്റ്റുകൾ ഉപകാരം ആകട്ടെ

പഠനങ്ങള്‍ പറയുന്നത് അലുമിനിയം പാത്രങ്ങളില്‍ നിന്നും അലുമിനിയം ഭക്ഷണത്തില്‍ കലരാനുള്ള സാദ്ധ്യത ഉണ്ടെന്നും, കൂടുതലായുള്ള അലുമിനിയം ഉപയോഗം ചിലപ്പോള്‍ മാരകമായ അസുഖങ്ങള്‍ക്ക് ഹേതുവാകും എന്നുമാണ്. അലുമിനിയം എന്ന ധാതു അല്പം പോലും ശരീരത്തിന് ആവശ്യമില്ലെന്നും ഒരു ചെറിയ അംശം ശരീരത്തിൽ എത്തിയാൽ പോലും വളരെ ദോഷകരം ആണ് എന്ന് അറിയാൻ മേലാഞ്ഞിട്ടല്ല അതിന്റെ നിർമാതാക്കൾ അലുമിനിയം ഉപയോഗിച്ചുള്ള ഉത്പന്നങ്ങൾ പടച്ചു വിടുന്നത് . അലുമിനിയ പാത്രത്തിൽ പാചകം ചെയ്യുന്ന കണ്ടാൽ പോലും വളരെ സഹതാപം ആണ് തോന്നാറുള്ളത് . ഇതിനെ കുറിച്ചൊന്നും അറിയാതെ അലുമിനിയം ചട്ടികളിലും , പാത്രങ്ങളിലും സ്റ്റീൽ , അല്ലെങ്കിൽ മറ്റു Metals കൊണ്ട് തന്നെ ഉള്ള സ്പൂൺ , വടി , കൈൽ എന്നിവ ഇട്ട് ഇളക്കി അലുമിനിയം ചട്ടിയിൽ നിന്നും ഇളക്കി ഭക്ഷണത്തിൽ കലർത്തുന്നത് കാണുമ്പോൾ പേടിയും തോന്നാറുണ്ട് . ഈ തലമുറക്ക് എന്ത് സംഭവിക്കും . എന്തും സംഭവിക്കാം . കാരണം അത്ര അധികം വിനാശ കാരി ആണ് ഈ പറയുന്ന അലുമിനിയം .

പ്രകൃതിക്ക് ദോഷം ചെയ്യുന്ന സി എഫ് എൽ , പ്ലാസ്റ്റിക് പോലെ ഉള്ള ഉത്പന്നങ്ങൾ നിരോധിക്കാൻ ഇവിടെ സംഘടനകൾ വരെ ഉണ്ട് . എന്നാൽ മനുഷ്യരെ കാർന്നു തിന്നുന്ന അലുമിനിയം നിരോധിക്കാൻ ഇവിടെ ആര് നിരോധിക്കാൻ …(സാമ്പാർ ഒക്കെ വച്ചാൽ പണികിട്ടും എന്ന് പറയുന്നു, പക്ഷെ നമ്മൾ തലമുറകളായി വച്ചോണ്ടിരിക്കുന്നു ) അലുമിനിയവും അല്‍ഷിമേഴ്‌സും ഭായി ഭായി ആണെന്ന് പറയപ്പെടുന്നുണ്ട്. അടുത്ത 10 കൊല്ലത്തിനുള്ളിൽ കേരളത്തിൽ 40 % പേരുടെ വൃക്ക ( കിഡ്നി ) നശിക്കാൻ ഇട ഉള്ളതായി ഒരു രഹസ്യ പഠനം പറയുന്നു . വില്ലൻ അലുമിനിയം …

അസിഡിറ്റി ഉള്ളതും ഉപ്പിട്ടതുമായ ഭക്ഷണങ്ങൾ ഉയർന്ന ഊഷ്മാവിൽ അലുമിനിയം പാത്രങ്ങളിൽ പാകം ചെയ്താൽ അത് പ്രധാന പോഷകങ്ങളുടെ കുറവിന് കാരണമാകും. ധാതുക്കളുടെ അഭാവം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും ജേണൽ ഓഫ് ഇലക്‌ട്രോകെമിക്കൽ സയൻസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. അലുമിനിയം ഫോയിൽ ഉപ‌യോ​ഗിച്ച് ഹോട്ടലുകളിൽ നിന്നും ഭക്ഷണം പൊതിഞ്ഞ് നൽകാറുണ്ടല്ലോ. ശരിക്കും ഇത് ഉപയോ​ഗിക്കുന്നത് സുരക്ഷിതമാണോ? അതിനെ കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ശരിക്കും പറഞ്ഞാൽ അലുമിനിയം ഉപയോ​ഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നാണ് വിദഗ്ധർ പറയുന്നത്. കാരണം, ഇത് ഭക്ഷണത്തിന്റെ അസിഡിക് സ്വഭാവത്തോട് പ്രതികരിക്കും. ഭക്ഷണത്തിന്റെ പിഎച്ച് വാല്യൂ, അതിൽ അടങ്ങിയിട്ടുള്ള ഉപ്പ്, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ കൂടുന്നതനുസരിച്ച് അലൂമിനിയം ഉരുകാം. പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ അലുമിനിയം ഫോയിൽ അലുമിനിയം കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. അത് ചൂട് നഷ്ടപ്പെടാതിരിക്കാനും സഹായിക്കും. ഭക്ഷണത്തിന്റെ രുചിയും ഗുണവും നഷ്ടപ്പെടാതെ സൂക്ഷിക്കാനും ഇത് സഹായിക്കുന്നു. വേഗം കേടുവരുന്ന ഭക്ഷണം പൊതിയാനും പാലുൽപ്പന്നങ്ങൾ ദീർഘകാലം കേടുകൂടാതെ വയ്ക്കാനും അലുമിനിയം ഫോയിൽ ഉപയോഗിക്കുന്നു. ഭക്ഷണം ചൂടോടെ നിലനിർത്താൻ അലുമിനിയം ഫോയിൽ സഹായിക്കുന്നു. എന്നാൽ മറ്റൊന്ന് ഭക്ഷണം നേരിട്ട് ഇതിൽ പൊതിയുന്നതുകൊണ്ട് ​ഗുണങ്ങൾ ലഭിക്കുന്നില്ല. അലുമിനിയം ഫോയിൽ ഭക്ഷണവുമായി നേരിട്ട് സമ്പർക്കം വരാതെ ഒന്നോ രണ്ടോ ബട്ടർ പേപ്പർ കൊണ്ട് പൊതിഞ്ഞ ശേഷം വേണം അലുമിനിയം ഫോയിൽ കൊണ്ട് പൊതിയുന്നതാണ് കൂടുതൽ നല്ലത്. കാരണം, ഈർപ്പം നിലനിർത്താനും ഭക്ഷണം ഫ്രഷായിരിക്കാനും ചൂടും നിലനിർത്താനും സഹായിക്കും. പലരും ബേക്കിംഗ് സമയത്ത് ബട്ടർ പേപ്പറിന് പകരമായി അലുമിനിയം ഫോയിൽ ഉപയോഗിക്കുന്നു. ഒരു കാരണവശാലും ഇത് ചെയ്യരുത്. കാരണം ഇത് കേക്കുകളും കുക്കികളും പെട്ടെന്ന് പൊട്ടി പോകുന്നതിന് ഇടയാക്കും. പാകം ചെയ്ത ഭക്ഷണം സൂക്ഷിക്കാനും ചൂടുള്ള ആഹാര പദാർഥങ്ങൾ കുറേ സമയം കേടുകൂടാതെ എടുത്തു വയ്ക്കാനും പായ്ക്ക് ചെയ്യാനും അലുമിനിയം ഫോയിൽ , പാത്രങ്ങൾ സാധാരണയായി ഉപയോഗിക്കാറുണ്ട്. ചിലപ്പോഴൊക്കെ ഇറച്ചി അലുമിനിയം ഫോയിലിൽ പൊതിഞ്ഞ് പാകം ചെയ്യാറുമുണ്ട്. ഇന്ന് പല വീടുകളിലും അലുമിനിയം ഫോയിലുകൾ കാണാം.

അലുമിനിയം ഉപയോഗിക്കുന്നത് ശരിക്കും സുരക്ഷിതമാണോ?. വിദഗ്ദർ ആണെന്നും അല്ലെന്നും പറയുന്നു. 400 ഡിഗ്രി ഫാരൻഹീറ്റ് വരെയുള്ള താപനിലയിൽ അലുമിനിയം ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്ന് കരുതപ്പെടുന്നുണ്ടെങ്കിലും, ചില അപകടസാധ്യതകൾ തള്ളികളയാനുമാകില്ല എന്നാണ് വിദഗ്ദാഭിപ്രായം. പാചകത്തിന് അലുമിനിയം ഉപയോഗിക്കാമെങ്കിലും അവ പൂർണമായും സുരക്ഷിതമായിരിക്കില്ലെന്നാണ് പറയുന്നത്. തക്കാളി, സിട്രസ്, വിനാഗിരി തുടങ്ങിയ അസിഡിക് ഭക്ഷണങ്ങളിലേക്ക് പ്രത്യേകിച്ച് ഉയർന്ന ഊഷ്മാവിൽ കലരാൻ സാധ്യതയുണ്ടെന്നും പറയുന്നു. ഉയർന്ന ഊഷ്മാവിൽ അലുമിനിയം ഉപയോഗിച്ച് പാകം ചെയ്യുമ്പോൾ, ചേരുവകൾ അമ്ലമാണെങ്കിൽ ചെറിയ അളവിൽ ഭക്ഷണത്തിലേക്ക് ഒഴുകാൻ സാധ്യതയുണ്ട്. മനുഷ്യശരീരത്തിന് ചെറിയ അളവിൽ അലൂമിനിയം പ്രോസസ്സ് ചെയ്യാൻ കഴിയുമെങ്കിലും, അമിതമായി അല്ലെങ്കിൽ നിരന്തരമായ എക്സ്പോഷർ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും. ന്യൂറോടോക്സിസിറ്റി കാരണം അലുമിനിയം എക്സ്പോഷർ അൽഷിമേഴ്സ് പോലുള്ള അവസ്ഥകൾക്ക് കാരണമാകുമെന്നും പറയുന്നു. അതേ സമയം ബേക്കിംങ്ങിനായി മിതമായതോ കുറഞ്ഞതോ ആയ താപനിലയിൽ പാചകം ചെയ്യുന്നതിനായി അലുമിനിയം പാത്രങ്ങൾ ഉപയോഗിക്കുന്നത് ഉയർന്ന താപനിലയുള്ള ഗ്രില്ലിങ്ങിനെക്കാളും ബ്രോയിലിങ്ങിനെക്കാളും സുരക്ഷിതമായി കണക്കാക്കപ്പെടുന്നു. ചൂടുള്ള ഭക്ഷണ സമ്പർക്കത്തിന് അലൂമിനിയം സുരക്ഷിതമാണെന്ന് എഫ്ഡിഎ പറയുന്നുണ്ട്. അലുമിനിയം ഭക്ഷണവുമായി നേരിട്ട് സമ്പർക്കം വരാതെ ഒന്നോ രണ്ടോ ബട്ടർ പേപ്പർ കൊണ്ട് പൊതിഞ്ഞ ശേഷം വേണം അലുമിനിയം ഫോയിൽ കൊണ്ട് പൊതിയാൻ. ഇത് ഭക്ഷണത്തിന്റെ പുതുമ നഷ്ടപ്പെടാതിരിക്കാൻ സഹായിക്കും. അലൂമിനിയം ഭക്ഷണത്തിലേക്ക് കടക്കാനുള്ള സാധ്യത കുറയ്ക്കുന്നതിന്, തക്കാളി അല്ലെങ്കിൽ വിനാഗിരി പോലുള്ള അസിഡിറ്റി ഉള്ള ഭക്ഷണങ്ങൾ പാകം ചെയ്യുമ്പോൾ കടലാസ് പേപ്പർ ഉപയോഗിച്ച് ഫോയിൽ പൊതിയാം. അല്ലെങ്കിൽ ഇത്തരം അസിഡിറ്റി ഇല്ലാത്ത ഭക്ഷണങ്ങൾക്കായി മാത്രം അലുമിനിയം ഉപയോഗിക്കുക. അതുപോലെ പാചകത്തിന് ഉയർന്ന ചൂട് ആവശ്യമുള്ളപ്പോൾ സുരക്ഷിതമായ ബദലുകൾ തിരഞ്ഞെടുക്കുക. ഭക്ഷണത്തിലെ അലുമിനിയം ചോർച്ചയുടെ അളവ് സാധാരണയായി അപകടകരമല്ലെങ്കിലും, അതിന്റെ ഉപയോഗം പരിമിതപ്പെടുത്തുന്നതായിരിക്കും നല്ലത്. അസിഡിറ്റി ഉള്ളതോ ഉപ്പിട്ടതോ ആയ ഭക്ഷണങ്ങൾ പാകം ചെയ്ത ഉടൻ തന്നെ പാത്രങ്ങളിൽ വയ്ക്കാതെ മാറ്റിയാൽ ലോഹ രുചി ഉണ്ടാക്കുന്നതും ഒഴിവാക്കാനാകും. കളിമൺ പാത്രങ്ങളും ചെമ്പ് പാത്രങ്ങളുടെയും ഉപയോഗത്തിലേക്ക് മനുഷ്യൻ മാറേണ്ട സമയം ഇതാ സമാഗതമായി … അതിൽ ഏറ്റവും വിനാശകാരം ആണ് അലുമിനിയം പ്രഷർ കുക്കർ . നിങ്ങൾ അടുക്കളയിൽ പോയി നിങ്ങളുടെ കുക്കറിന്റെ അടിവശം ഒന്ന് പരിശോധിക്കുക . അതിൽ തുളകൾ പോലെ കണ്ടോ . അവിടെ ഉള്ള അലുമിനിയം ആര് തിന്നു . നിങ്ങൾ തിന്നു . അപ്പോൾ ഓർക്കുക ആയുസ്സ് അടുത്തെത്തി .

പഴയ അലുമിനിയ പാത്രങ്ങൾ വാങ്ങാൻ നടക്കുന്നവരെ കണ്ടിട്ടില്ലേ ? അവരെ വിളിച്ചു കിട്ടുന്ന കാശിനു കൊടുത്ത് തുലക്കുക , അതെ ഉള്ളു ഇനി ഒരേ ഒരു മാർഗം 

Leave a Reply

Your email address will not be published. Required fields are marked *