എല്ലാ വിദ്യാർഥികൾക്കും സൗജന്യമായി ലാപ്ടോപ്

Fact-Check: Fake link circulating online promises free
Spread the love

വാട്സാപ്പിൽ വരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു റജിസ്റ്റർ ചെയ്താൽ വിദ്യാർഥികൾക്കു ലാപ്ടോപ് കിട്ടുമെന്നാണ് സന്ദേശം . അരുത്, ലിങ്കിൽ തൊടരുത് …

Multiple online posts are circulating a link, claiming that registering through it will get you a free computer under the Prime Minister’s Laptop Scheme. The claim is false.

    എല്ലാ വിദ്യാർഥികൾക്കും സൗജന്യമായി ലാപ്ടോപ് നൽകുമെന്ന മട്ടിലുള്ള പ്രചാരണം തുടങ്ങിയിട്ടു വർഷം കുറച്ചായി. കേന്ദ്രസർക്കാരിന്റെ പദ്ധതിയെന്ന പേരിലും ഇവിടെ കേരള വിദ്യാഭ്യാസവകുപ്പിന്റെ പദ്ധതിയെന്ന പേരിലുമെല്ലാം കറങ്ങുന്ന ഈ വ്യാജസന്ദേശം വീണ്ടും വന്നിരിക്കുന്നു. വാട്സാപ്പിൽ വരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു റജിസ്റ്റർ ചെയ്താൽ വിദ്യാർഥികൾക്കു ലാപ്ടോപ് കിട്ടുമെന്നാണ് സന്ദേശം. കണ്ടാൽ സർക്കാരിന്റെ ഔദ്യോഗിക സൈറ്റ് എന്നു തോന്നിപ്പിക്കുന്ന ഈ ലിങ്ക് പക്ഷേ തട്ടിപ്പു കാരുടേതാണ്. നമ്മുടെ വ്യക്തിവിവരങ്ങളും അക്കൗണ്ട് നമ്പറുമൊക്കെ തട്ടിയെടുക്കാനുള്ള ശ്രമം. എല്ലാ വിദ്യാർഥികൾക്കും സൗജന്യമായി ലാപ്ടോപ് നൽകുന്ന പദ്ധ തി കേന്ദ്ര, കേരള സർക്കാരുകൾക്കില്ല. നമ്മുടെ വിദ്യാഭ്യാസമന്ത്രി 2024 ഡിസംബറിൽ അദ്ദേഹത്തിന്റെ ഫെയ്സ്ബുക് പേജിൽ എഴുതിയതു നോക്കുക: “എല്ലാ വിദ്യാർഥികൾക്കും സൗ ജന്യ ലാപ്ടോപ് എന്നറിയിച്ച് പൊതുവിദ്യാഭ്യാസവകുപ്പിന്റെ പേരിൽ അപേക്ഷകരുടെ പേരുവി വരങ്ങൾ അടക്കം ശേഖരിച്ച് ഒരു സൈബർ തട്ടിപ്പിനു ശ്രമം നടക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടു ണ്ട്. സാധാരണ ജനങ്ങളിലേക്കു വാട്സാപ് സന്ദേശം വഴിയാണ് ഈ ലിങ്ക് എത്തുന്നത്. പൊതുജനങ്ങൾ തട്ടിപ്പിനിരയാകുന്നതു തടയാൻ വിദ്യാഭ്യാസ വകുപ്പ് ഡിജിപിക്കു പരാതി നൽകിയിട്ടുണ്ട്.സന്ദേശം മലയാളത്തിലോ ഇംഗ്ലിഷിലോ ഹിന്ദിയിലോ വരാം. തട്ടിപ്പുകാർ അടിച്ചുകൊണ്ടു പോകാനിടയുള്ള പണത്തിനു ഭാഷയൊന്നുമില്ല എന്ന് ഓർമിക്കുന്നതു നല്ലത്.

    Leave a Reply

    Your email address will not be published. Required fields are marked *