ഫോൺ പേയും ഗൂഗിൾ പേയും ഒക്ടോബർ 1 മുതൽ ഈ സേവനങ്ങൾ നിർത്തലാക്കുന്നു

India plans to curb google-pay and phonepe dominance in upi transactions
Spread the love

ഗൂഗിൾ പേയ്ക്കും ഫോൺ പേയ്ക്കും മൂക്കുകയർ ഇടുമോ?

ഗൂഗിൾ പേയും ഫോൺപേയും ഉപയോഗിക്കുന്നവരാണോ?​ എപ്രിൽ ഒന്ന് മുതൽ ആ മാറ്റം സംഭവിക്കും,​ ശ്രദ്ധിച്ചില്ലെങ്കിൽ കാശ് പോകും .

പ്രവർത്തനരഹിതമായ മൊബൈൽ നമ്പറുകളിൽ നിന്ന് അടുത്ത മാസം ആദ്യം മുതൽ യുപിഐ സേവനങ്ങൾ നടത്താൻ സാധിക്കില്ലെന്ന് മുന്നറിയിപ്പ്. അനധികൃത ഇടപാടുകളും തട്ടിപ്പുകളും തടയുന്നതിന്റെ ഭാഗമായാണ് നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഒഫ് ഇന്ത്യ (എൻപിസിഐ) ബാങ്കുകളോടും മ​റ്റ് സേവന ദാതാക്കളോടും നിർദ്ദേശിച്ചിരിക്കുന്നത്. യുപിഐ സേവനങ്ങൾക്കായി രജിസ്​റ്റർ ചെയ്ത മൊബൈൽ നമ്പറുകൾ സജീവമാണോയെന്ന് ഉപയോക്താക്കൾ പരിശോധിക്കണമെന്നും എൻപിസിഐ അറിയിച്ചിട്ടുണ്ട്.

യുപിഐ ഇടപാടുകൾക്കായി ബന്ധിപ്പിച്ചിട്ടുളള പ്രവർത്തനരഹിതമായ നമ്പറുകൾ സുരക്ഷാ ഭീഷണി ഉണ്ടാക്കുന്നതിനെ തുടർന്നാണിത്. ഉപയോക്താക്കൾ അവരുടെ നമ്പരുകൾ പ്രവർത്തനരഹിതമാക്കുകയോ മാ​റ്റുകയോ ചെയ്താലും യുപിഐ ഇടപാടുകൾക്കായി ആ നമ്പർ തന്നെ ഉപയോഗിക്കുകയാണ്. ഇത് ദുരുപയോഗം ചെയ്യപ്പെടാനുളള സാദ്ധ്യത കൂടുതലാണ്. പ്രവർത്തനരഹിതമായ നമ്പറുകൾ ഉപയോഗിച്ച് തട്ടിപ്പുക്കാർക്ക് എളുപ്പത്തിൽ സാമ്പത്തിക ഇടപാടുകൾ നടത്താൻ സാധിക്കും. ഇത് തടയുന്നതിനായി പണമിടപാട് ആപ്ലിക്കേഷനുകളായ ഗൂഗിൾ പേ, ഫോൺ പേ, പേടിഎം എന്നിവകളിൽ നിന്ന് എത്രയും വേഗം പ്രവർത്തനരഹിതമായ നമ്പറുകൾ മാ​റ്റേണ്ടതുണ്ട്.

യുപിഐ ഇടപാടുകളിൽ ഫോൺപേ, ഗൂഗിൾ പേ തുടങ്ങിയ കമ്പനികളുടെ വർധിച്ചുവരുന്ന വിപണി ആധിപത്യം കുറക്കുന്നതിനുള്ള നടപടികളുടെ ഭാഗം ആയിട്ടാണെന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ വളർന്നുവരുന്ന ഫിൻ ടെക് കമ്പനികൾക്ക് കൂടി വിപണിവിഹിതം ലഭിക്കുന്ന രീതിയിൽ അഴിച്ചുപണികളുണ്ടാകുമെന്നാണ് സൂചന. അതായത് ഇന്ത്യയിൽ ഡിജിറ്റൽ ഇടപാടുകൾ വർധിക്കുന്ന സാഹചര്യത്തിൽ ചെറുകിട ആഭ്യന്തര കമ്പനികൾക്ക് കൂടി വളർച്ചയ്ക്കുള്ള അവസരം ഉണ്ടാക്കണം എന്ന നിലയിലാണ് ഗൂഗിൾ പേ , ഫോൺ പേ എന്നിവയെ നിയന്ത്രിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നത്. ഇന്ത്യയിൽ യുപിഐ സേവനം നൽകുന്ന ഏറ്റവും വലിയ കമ്പനിയായ പേ ടി എമ്മിന്റെ വിപണി വിഹിതം മാർച്ച് അവസാനത്തെ കണക്കുകൾ പ്രകാരം 9 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 86 % ഇടപാടുകളും ഗൂഗിൾ പേയും ഫോൺ പേയും നിയന്ത്രിക്കുന്നതാണ് സർക്കാരിന് ആശങ്കയുണ്ടാക്കുന്നത്. നേപ്പാൾ, സിങ്കപ്പൂർ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവിടങ്ങളിൽ യുപിഐ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഫോൺ പേ നിരവധി കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ട്. രാജ്യാന്തര പേയ്‌മെന്റുകൾക്കായി യുപിഐ വിപുലീകരിക്കാൻ ഈ വർഷം ആദ്യം ഗൂഗിൾ പേയും എൻപിസിഐയുമായി കരാറിൽ ഒപ്പുവച്ചിരുന്നു. ഇതും ഇവരുടെ ആധിപത്യം കൂട്ടാൻ സഹായിക്കും. ഈ സാഹചര്യത്തിലാണ് ചെറുകിട ഫിൻ ടെക് കമ്പനികൾക്ക് പിന്തുണ നൽകാൻ സർക്കാർ ആലോചിക്കുന്നത്.

പുതിയ നിയമം ബാങ്കുകൾ എങ്ങനെ നടപ്പിലാക്കും?
1. ബാങ്കുകളും മ​റ്റ് സേവന ദാതാക്കളും പ്രവർത്തനരഹിതമായതും പുനർനിർമിച്ചതുമായ നമ്പറുകൾ ആപ്ലിക്കേഷനുകളിൽ നിന്ന് നീക്കം ചെയ്യും.
2. ഇത്തരത്തിലുളള നമ്പറുകൾ നീക്കം ചെയ്യുന്നതിന് മുൻപ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകും.
3. മുന്നറിയിപ്പ് നൽകിയിട്ടും പ്രവർത്തനരഹിതമായ നമ്പറുകൾ യുപിഐ ഇടപാടുകളിൽ നിന്ന് നീക്കം ചെയ്തില്ലെങ്കിൽ അത് അവർ തന്നെ നീക്കം ചെയ്യും.
4. കൃത്യമായി സമയപരിധിക്കുളളിൽ ഇത് ചെയ്തിരിക്കണം.

ആരെയാണ് ബാധിക്കുന്നത്?
1. മൊബൈൽ നമ്പർ മാറിയ വിവരം ബാങ്കിനെ അറിയിക്കാത്തവരെ
2. ദീർഘനാളുകളായി പ്രവർത്തനരഹിതമായ നമ്പറുകൾ ഉളള ഉപയോക്താക്കളെ
3. ബാങ്കുമായി ഇടപാട് നടത്തുന്ന നമ്പർ മാ​റ്റിയവരെ
4. പഴയ നമ്പർ മ​റ്റാർക്കെങ്കിലും ഉപയോഗിക്കാൻ നൽകിയവരെ

യുപിഐ എങ്ങനെ സജീവമാക്കാം
1. യുപിഐയിൽ നൽകിയിരിക്കുന്ന നമ്പരിൽ നിന്ന് ആരെയെങ്കിലും വിളിച്ചോ സന്ദേശം അയച്ചോ പരിശോധിക്കാം.
2. അക്കൗണ്ടിൽ നിന്നുളള സന്ദേശങ്ങൾ, ഒടിപികൾ എന്നിവ നമ്പരിൽ വരുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.
3. നെ​റ്റ് ബാങ്കിംഗ്, യുപിഐ ആപ്ലിക്കേഷനുകൾ, എടിഎം, ബാങ്കുകൾ സന്ദർശിക്കുക തുടങ്ങിയവ ചെയ്ത് നിങ്ങളുടെ യുപിഐയുമായി ബന്ധപ്പെടുത്തിയിരിക്കുന്ന നമ്പർ സജീവമാക്കുക.

ഒടിപി അറിയുന്നതിന് നിങ്ങളുടെ നമ്പറുകൾ ബന്ധിപ്പിച്ചിട്ടുണ്ട്. അതിനാൽ ഈ നമ്പറുകൾ പ്രവർത്തനരഹിതമാകുകയോ മ​റ്റൊരാൾ വീണ്ടും ഉപയോഗിക്കുകയോ ചെയ്താൽ നിങ്ങളുടെ ഇടപാടുകൾ പരാജയപ്പെടാനോ പണം തെ​റ്റായ അക്കൗണ്ടിലേക്ക് പോകാനോ സാദ്ധ്യതയുണ്ട്.

India plans to curb google-pay and phonepe dominance in upi transactions

Leave a Reply

Your email address will not be published. Required fields are marked *