സ്ത്രീകളുടെ കുറഞ്ഞ വിവാഹ പ്രായപരിധി 18 വയസ്സിൽനിന്ന് 21 ലേക്ക്

What Age Can You Get Married in India
Spread the love

The minimum legal age for marriage in India is 21 years for men and 18 years for women. However, the government is planning to increase the legal age for women from 18 to 21

വിവാഹത്തിന് സ്ത്രീകളുടെ കുറഞ്ഞ പ്രായപരിധി 18 വയസ്സിൽനിന്ന് 21 വയസ്സ് ആക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം, ജനസംഖ്യാ നിയന്ത്രണം, സ്ത്രീ–പുരുഷ സമത്വം തുടങ്ങിയവ ഉദ്ദേശിച്ചാണ് നടപടി. പാർലമെന്റിന്റെ നടപ്പു സമ്മേളനത്തിൽതന്നെ നിയമഭേദഗതി അവതരിപ്പിക്കാനാണ് ശ്രമമെന്നു സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ഈ മാസം 23 വരെയാണ് നടപ്പു സമ്മേളനം.
പെൺകുട്ടികൾക്കും അവസരങ്ങൾ ലഭിക്കണം: വിവാഹപ്രായം ഉയർത്തുന്നതിൽ ജയ ജയ്റ്റ്ലി പ്രായപരിധി ഉയർത്താൻ ബാല വിവാഹ നിരോധന നിയമത്തിലാവും പ്രധാന ഭേദഗതി വരുത്തുക. ഒപ്പം ചില വ്യക്തിനിയമങ്ങളിലും ഉചിതമായ വ്യവസ്ഥകൾ ഉൾപ്പെടുത്തിയേക്കും. സ്ത്രീകളുടെ വിവാഹപ്രായപരിധി പരിഷ്കരിക്കാനും സ്ത്രീശാക്തീകരണത്തിനും ജയ ജയ്റ്റ്ലി അധ്യക്ഷയായ കർമ സമിതി നൽകിയ ശുപാർശ പ്രകാരമാണ് തീരുമാനം.


നജ്മ അക്തർ, വസുധ കാമത്ത്, ദീപ്തി ഷാ, നിതി ആയോഗ് അംഗം (ആരോഗ്യം) ഡോ. വി.കെ.പോൾ, ആരോഗ്യ, വനിതാ–ശിശു ക്ഷേമ മന്ത്രാലയങ്ങളുടെയും, ഉന്നത വിദ്യാഭ്യാസ, സ്കൂൾ വിദ്യാഭ്യാസ – സാക്ഷരത, നിയമ വകുപ്പുകളുടെയും സെക്രട്ടറിമാർ തുടങ്ങിയവരും ഉൾപ്പെട്ട സമിതിയെ 2020 ജൂണിലാണ് നിയോഗിച്ചത്.
ആദ്യം 14, ഇപ്പോൾ 18, ഇനി 21
ബ്രിട്ടിഷ് ഭരണകാലത്ത് 1929 സെപ്റ്റംബർ 28നു പാസാക്കിയ ബാല വിവാഹ നിയന്ത്രണ നിയമപ്രകാരം പെൺകുട്ടികൾക്കു 14 വയസ്സ്, ആൺകുട്ടികൾക്ക് 18 എന്നിങ്ങനെയായിരുന്നു വിവാഹപ്രായം. സെൻട്രൽ ലെജിസ്ലേറ്റിവ് അസംബ്ലിയിൽ ഇതിനു ബിൽ അവതരിപ്പിച്ച മുൻ ജഡ്ജി ഹർ ബിലാസ് ശാരദയുടെ പേരിലാണ് നിയമം അറിയപ്പെട്ടത്. 1978 ൽ ശാരദ നിയമം ഭേദഗതി ചെയ്തു: പെൺകുട്ടികൾക്ക് 18 വയസ്സ്, പുരുഷൻമാർക്ക് 21 എന്നിങ്ങനെയാക്കി. ശാരദ നിയമത്തിനു പകരമായി ബാല വിവാഹ നിരോധന നിയമം 2006 ൽ കൊണ്ടുവന്നെങ്കിലും പ്രായപരിധി മാറ്റിയില്ല.

Leave a Reply

Your email address will not be published. Required fields are marked *