കറുകുറ്റി പൈനാടത്ത് വീട്ടിൽ സാജോ നു ആദരാഞ്ജലികൾ

Sajo Pynadath Bio
Spread the love

Sajo Pynadath – Heart Left Condolences

ബഹ്റൈനിൽ താമസ സ്ഥലത്ത് മരിച്ച കറുകുറ്റി സ്വദേശി പൈനാടത്ത് സാജോ (51) യുടെ സംസ്‍കാരം 13-08-2025 ബുധനാഴ്ച വൈകീട്ട് 5-ന്

അങ്കമാലി : ബഹ്‌റൈനിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ കറുകുറ്റി സ്വദേശിയായ പൈനാടത്ത് സാജോ (51) യുടെ സംസ്കാരം നാളെ 13-08-2025, ബുധനാഴ്‌ച വൈകീട്ട് അഞ്ചിന് നടക്കും. കറുകുറ്റി സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളിയിലാണ് സംസ്കാരം. പരേതനായ ജോസ്, ഷീല എന്നിവരാണ് മാതാപിതാക്കൾ.

കഴിഞ്ഞ വെള്ളിയാഴ്ച സ്ഥാപനത്തിൽ നിന്നും താമസ സ്ഥലത്തേക്ക് പോയ സാജോയെ അമ്മ ഉൾപ്പടെ പലതവണ ഫോണിൽ വിളിച്ചിട്ടും കിട്ടിയില്ല. ഇതേ തുടർന്ന് വീട്ടുകാരും ബഹ്റൈനിലുള്ള ബന്ധുക്കളും സഹ പ്രവർത്തകരും നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണ കാരണമെന്ന് അറിയുന്നു.

  ബഹ്റൈനിൽ അലുമിനിയം ഫാബ്രിക്കേഷൻ  കോൺട്രാക്ടറാണ്. അവിടെ ജോലിക്ക് പോകും മുൻപ് കറുകുറ്റിയിൽ ഒട്ടേറെ സാമൂഹിക, സാംസ്‌കാരിക, സന്നദ്ധ, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധേയനും കർമ്മ നിരതനുമായിരുന്നു.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള  നടപടികൾ പൂർത്തിയായി.  ഭാര്യ : കണ്ണൂർ പിലാത്തറ കാപ്പിൽ കുടുംബാംഗം ബബിത കെ. പീറ്റർ (അധ്യാപിക). മകൻ : അലക്സ്‌ ഈഡൻ (നാലാം ക്ലാസ് വിദ്യാർത്ഥി). സഹോദരങ്ങൾ: സിജോ, ജോജോ.

One thought on “കറുകുറ്റി പൈനാടത്ത് വീട്ടിൽ സാജോ നു ആദരാഞ്ജലികൾ

Leave a Reply

Your email address will not be published. Required fields are marked *