വോട്ട് ചേർത്തതിൽ തന്നെ വലിയ ക്രിത്രിമം നടന്നു. ഇവയിൽ എല്ലാം തെരഞ്ഞടുപ്പ് കമ്മീഷൻ ഉൾപ്പെട്ടു എന്ന് രാഹുൽ
ബിഹാറിലെ വോട്ടർപ്പട്ടികത്തട്ടിപ്പ് പുറത്തു വന്നപ്പോൾ രാഹുൽ ഗാന്ധിക്ക് ഒരു കാര്യം മനസ്സിലായി . ഇന്ത്യയിലാകമാനം വോട്ടർ പട്ടികയിൽ ശുദ്ധീകരണം നടക്കാൻ പോവുകയാണെന്ന് . ചുരുങ്ങിയത് രണ്ടു കോടി അനധികൃത കുടിയേറ്റക്കാരും 2 കോടി ഇരട്ട വോട്ടുകാരും പട്ടികയിൽ നിന്ന് പുറത്തു പോകും .മുപ്പതിനായിരം വോട്ട് ശരാശരി ഭൂരിപക്ഷമുള്ള ലോക്സഭാ മണ്ഡലങ്ങളിൽ ഇവർ ഉയർത്തിയിരുന്ന സ്വാധീനം എത്രയായിരിക്കും . ഇവരൊന്നും ഒരിക്കലും ബിജെ പിക്ക് വോട്ട് ചെയ്തവരായിരിക്കില്ല എന്നത് ഉറപ്പാണ്.

ഇന്നത്തെ വാർത്താ സമ്മേളനത്തിൽ അയാൾ ഒരു മുളം മുമ്പേ എറിഞ്ഞതാണ്. വോട്ടിങ്ങ് മെഷിനെ കുറ്റവിമുക്തനാക്കി ഇപ്പോൾ വോട്ടർ പട്ടികയുടെ പിറകെ ആണ്. നിങ്ങളുടെ പത്ര സമ്മേളനത്തിൽ വല്ല ആത്മാർത്ഥതയും ഉണ്ടെങ്കിൽ വോട്ടർ പട്ടിക ശുദ്ധീകരണത്തിൽ സഹകരിക്കുക.
ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രകിയ എത്ര മാത്രം രക്ത രൂഷിതവും കൃത്രിമവും ആയിരുന്നു പണ്ടൊക്കെ? ഇപ്പോൾ മാവോയിസ്റ്റ് കേന്ദ്രങ്ങളിൽ പോലും സമാധാനപരമായ വോട്ടെടുപ്പ് ആണ് നടക്കുന്നത്. ബാലറ്റ് പെട്ടി തട്ടിക്കൊണ്ടു പോയി , കുത്തി ഇട്ട് വൈകുന്നേരം തിരിച്ചു കൊണ്ടു വെക്കുന്ന കാലമൊക്കെ വോട്ടിങ്ങ് മെഷിൻ വന്നതോടെ പോയി. അതോടെ വോട്ടിങ്ങ് മെഷിന് നേരെ ആരോപണമായി. തെളിയിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വെല്ലു വിളിച്ചപ്പോൾ ഒരുത്തനും പോയില്ല. ഒരൊറ്റ തെരഞ്ഞെടുപ്പ് ഹരജികൾ പോലും കോടതിയിൽ എത്തിയതുമില്ല. വെറും കുപ്രചരണം മാത്രം.
ഇപ്പോൾ വോട്ടർപട്ടികയാണ് പോലും വില്ലൻ. ശരി നമുക്ക് അതും ശുദ്ധീകരിച്ചു കളയാം . ബിഹാറിലെപ്പോലെ ഇന്ത്യ മുഴുവൻ അത് ചെയ്യുമ്പോൾ കണ്ട ബംഗളാദേശിക്ക് വോട്ടധികാരം നൽകണമെന്ന് പറഞ്ഞ് മോങ്ങാതിരുന്നാൽ മതി.
ഇങ്ങേര് ആറ്റംബോംബ് പൊട്ടിക്കാൻ പോകുന്നു എന്ന് പറഞ്ഞ് പത്രസമ്മേളനം നടത്തുമ്പോൾ വിചാരിച്ചു , ഒരു ഓലപ്പടക്കമെങ്കിലും ഉണ്ടാവുമെന്ന് . ഇതിപ്പോ മിക്കവാറും ഒരു സെൽഫ് ഗോൾ ആകാനാണ് സാദ്ധ്യത.

അസാധാരണ പ്രസ് മീറ്റിലൂടെ ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ട് അട്ടിമറിയെ കുറിച്ചു നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് പ്രത്യക്ഷ സമരത്തിന്. ഇന്ന് രാവിലെ 11 മണിക്ക് ബെംഗളുരുവിലെ ഫ്രീഡം പാര്‍ക്കില്‍ വമ്പന്‍ റാലി നടത്തും. രാഹുല്‍ ഗാന്ധിക്കു പുറമെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ, സംഘടനാ കാര്യ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. പരിപാടിക്കു ശേഷം കര്‍ണാടക മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറെ നേരിട്ടു കണ്ടു വോട്ട് മോഷണം സംബന്ധിച്ച പരാതിയും തെളിവുകളും കൈമാറും. ഇതിനായി തിരഞ്ഞെടുപ്പ് ഓഫീസര്‍ സമയം അനുവദിച്ചിട്ടുണ്ട് .വോട്ട് മോഷണം നടന്നുവെന്ന് രാഹുല്‍ഗാന്ധി ആരോപിച്ച ബെംഗളുരു സെന്‍ട്രല്‍ മണ്ഡലത്തില്‍ ഉള്‍പെടുന്ന സ്ഥലത്താണ് പ്രതിഷേധ റാലിയെന്നതും ശ്രദ്ധേയമാണ്. പരാതിയുണ്ടെങ്കില്‍ ഹൈക്കോടതിയിലാണു ചോദ്യം ചെയ്യേണ്ടതെന്നും ഒരു പാര്‍ട്ടിയും ഫലത്തെ സംബന്ധിച്ചു പരാതി നല്‍കിയിട്ടില്ലെന്നാണു കര്‍ണാടകയിലെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നിലപാട്.
മറ്റുള്ളവരുടെ വാക്കിനു വില കൽപ്പിക്കാതെ സ്വന്തമായി എന്തെങ്കിലും അറിവ് സമ്പാദിച്ച് പ്രതിപക്ഷ നേതാവായി കാണുന്നതാണ് എനിക്ക് ഇഷ്ടം . പക്ഷെ ഇത് വരെ ഇദ്ദേഹം മറ്റുള്ളവരുടെ ഒരു ചട്ടുകം ആണ് . |
രാഹുൽ ഇത്രയൊക്കെ നുണ പറഞ്ഞിട്ടും നിങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചോ ?
2019 ൽ സ്വന്തം മണ്ഡലത്തിൽ 50000 വോട്ടിന് സ്മൃതി ഇറാനിയോട് തോറ്റതിന് ആ മൊയന്തിന് യാതൊരു ന്യായീകരണവും പറയാനില്ല
മറിച്ച് 2024 ൽ മറ്റിടങ്ങളിലെ തോറ്റ സ്ഥാനാർത്ഥിക്ക് പോലുമില്ലാത്ത പരാതിയും പറഞ്ഞ് ഉഡായിപ്പിറക്കുക മാത്രമാണയാൾ ചെയ്യുന്നത് .
സംഗതി ഇത്രേയുള്ളു 2014 , 2019 ലെ തോൽവികൾക്ക് പപ്പുവിന് ആരോടും ന്യായീകരണം പറയേണ്ടതില്ല
സ്വന്തം ചിലവിൽ ചെയ്ത തിരഞ്ഞെടുപ്പുകളായിരുന്നു
2024 ൽ പക്ഷെ സോറോസും ടീമും ശതകോടികൾ ചിലവഴിച്ച് കോൺഗ്രസിനെ ബാഹ്യനിയന്ത്രണത്തിൽ നിർത്തി നടത്തിയ പ്രചരണങ്ങൾ
അതിൽ ഫലം കിട്ടിയില്ലെങ്കിൽ പണം മുടക്കിയവർ കുത്തിന് പിടിക്കും
സ്വാഭാവികം, അവർക്കു വേണ്ടിയാണു ഈ കോപ്രായങ്ങൾ മൊത്തത്തിൽ കാണിക്കുന്നത്