How to communicate with dead people ?
മരിച്ചവരോട് സംസാരിക്കാനുള്ള ഒരു വിദ്യയുണ്ട് വിയറ്റ്നാമിലെ സന്യാസികൾ ചെയ്യുന്ന ഈ രീതി കേരളത്തിലെ ചില മാന്ത്രികരും ചെയ്യാറുണ്ട് ഇപ്പോൾ വിയറ്റ്നാമിൽ നിലവിലുണ്ടെങ്കിലും ഇത് ഇന്ത്യയിൽ കണ്ടുപിടിക്കപ്പെട്ട വിദ്യയാണ് എന്നാണ് പറയപ്പെടുന്നത്
നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ഞാനിത് ഇടക്കൊക്കെ ചെയ്തു എന്റെ അമ്മാവനോട് മന്ത്രികത്തിലെ ചില സംശയങ്ങൾ ചോദിക്കാറുണ്ട് മാത്രമല്ല എന്റെ സുഹൃത്തുക്കളായ ചിലർക്ക് വേണ്ടിയും ഞാനിത് പരീക്ഷിച്ചു വിജയിച്ചിട്ടുണ്ട്
ഓജോ ബോർഡു കൊണ്ട് എനിക്ക് ഇതുവരെ ഒരാത്മാവുമായി പോലും സംസാരിക്കാൻ സാധിക്കാത്തത് കൊണ്ട് ഞാൻ ഇതുവരെ ഓജോ ബോർഡിൽ വിശ്വസിക്കുന്നില്ല
ഇതിന് വേണ്ടത് അഞ്ചു സാധനങ്ങളാണ്
1 : ഒരു ഓട്ടയുള്ള നല്ല ഷേപ്പിൽ മുറിഞ്ഞ ഒരു കണ്ണൻ ചിരട്ട നാളികേരം ഉടക്കുമ്പോൾ കണ്ണ് ഭാഗം ഉള്ള കഷ്ണം മറ്റേ കഷണത്തേക്കാൾ വലുതായിരിക്കണം ഇത് തീയിലിട്ട് കരിച്ചു അതിലെ നാരുകളും ഉള്ളിലെ അവശിഷ്ടങ്ങളും വൃത്തിയാക്കി കളഞ്ഞെടുക്കണം അതായത് നല്ല ഫിനിഷിങ് ആക്കിയെടുക്കണം
2 : ഇനി വേണ്ടത് ചുവന്ന ഒരു പട്ടിന്റെ കഷണമാണ് ഈ ചിരട്ട മൂടാനുള്ള വലുപ്പം വേണം
3 : ഇനി വേണ്ടത്
4 :യവം
5 :ഗരുഡക്കൊടുവേലി കടുക്ക എന്നീ മൂന്ന് സാധനങ്ങളാണ് നെല്ല് പോലുള്ള ഒന്നാണ് യവം ഗരുഡക്കൊടുവേലി ഒരു ചെടിയാണ് ഇത് മൂന്നും ആയുർവേദ മരുന്നുകളുടെ കടയിൽ കിട്ടും
ആദ്യം ഇത് ചെയ്യുന്ന ആൾ ചെറിയൊരു വ്രതം എടുക്കണം അതായത് അന്നത്തെ ദിവസം മുഴുവൻ നിങ്ങൾ വേവിച്ച ഭക്ഷണങ്ങൾ ഒന്നും കഴിക്കാൻ പാടില്ല
ഇനി അവസാനം പറഞ്ഞ ആയുർവേദ മരുന്നുകൾ മൂന്നും നന്നായി പൊടിച്ചെടുക്കണം പട്ടുതുണി ചിരട്ടയുടെ ഉള്ളിൽ വിരിച്ച ശേഷം
ആരോടാണോ നമുക്ക് സംസാരിക്കേണ്ടത് അയ്യാളുടെ കുഴിമാടത്തിന്റെ നടു ഭാഗത്തു നിന്നും ഒരു ഉള്ളംകൈ മണ്ണ് എടുക്കണം ദഹിപ്പിച്ച മൃതദേഹം ആണെങ്കിൽ അസ്ഥി കുഴിയിലെ മണ്ണ് ആയാലും മതി എന്നിട്ട് ആ മണ്ണിൽ ഈ പൊടി ചേർക്കണം നന്നായി മിക്സ് ചെയ്യണം മണ്ണ് നന്നായി പരത്തിയ ശേഷം മുകളിൽ അല്പം പശുവിൽ നെയ്യ് എടുത്തു ചിരട്ടയിൽ മണ്ണിന്റെ നടുവിലായി വെക്കണം
ഇനി ഈ ചിരട്ട നട്ടുച്ച സമയത്തു കൊണ്ടുപോയി കുഴിമാടത്തിന്റെ നടുവിൽ അല്ലെങ്കിൽ അസ്ഥിത്തറയിൽ നടുഭാഗത്തു വെക്കണം മൂന്ന് ദിവസം വൈകുന്നേരം അവിടെ വടക്കോട്ട് തിരിച്ചു ഒരു തിരി കത്തിക്കണം ആ മൂന്ന് ദിവസം നിങ്ങൾ രാവിലെ മുനി സ്നാനം ചെയ്യണം ശേഷം അര മണിക്കൂർ ധ്യാനിക്കണം ഉച്ചക്ക് ഒരു നേരം മാത്രം അരിയാഹാരം കഴിക്കാം ബാക്കിയുള്ള നേരങ്ങളിൽ വേവിക്കാത്ത ഭക്ഷണങ്ങൾ മാത്രം കഴിക്കണം
നാലാമത്തെ ദിവസം പകൽ നിങ്ങൾ നിങ്ങൾക്ക് അന്ന് രാത്രി തനിച്ചിരിക്കാൻ കഴിയുന്ന ഏകാന്തത ഉള്ള ഒരിടം നോക്കി വെക്കണം അവിടം നല്ലപോലെ വൃത്തിയാക്കുക എന്നിട്ട് വൈകിട്ട് കുളിച്ച ശേഷം ആ ചിരട്ട എടുത്തു കൊണ്ടുവന്നു ആ സ്ഥലത്ത് വെച്ചു വടക്കോട്ട് ഒരു തിരി കത്തിക്കണം ആ തിരി രാത്രി ഒരുമണി വരെ അണയാതെ നോക്കണം
ഒരുമണിയായാൽ നിങ്ങൾക്ക് നഗ്നനായി ചരടോ മറ്റുള്ള സാധനങ്ങളോ ദേഹത്തു ഉണ്ടാവരുത് ചമ്രം പടിഞ്ഞു യോഗസ്ഥായിയിൽ ചിരട്ടയുടെയും വിളക്കിന്റെയും മുന്നിലിരുന്നു കണ്ണുകൾ ചിരട്ടയിൽ നോക്കി ആ ആത്മാവിനെ ധ്യാനിക്കാം വന്നു താങ്കളോട് സംസാരിക്കാൻ അപേക്ഷിക്കുക പതിനഞ്ചു മിനിറ്റിനുള്ളിൽ നായ്ക്കൾ കുരയ്ക്കാൻ തുടങ്ങും അല്പം സമയത്തിനുള്ളിൽ നിങ്ങൾ കത്തിച്ച തിരിയുടെ വെളിച്ചം ചുവന്ന നാളമായി മാറും അത് ഇളകുകയും ചെയ്യും പക്ഷെ നോട്ടം മാറ്റരുത്
അതോടെ ആ ആത്മാവിന്റെ സാനിധ്യം നിങ്ങൾക്ക് അറിയാൻ സാധിക്കും അയ്യാളുടെ ഗന്ധം അവിടെ നിറയും പിറകിൽ നിന്നും നിശ്വാസം പോലുള്ള ശബ്ദങ്ങൾ കേൾക്കാം നിഴലനക്കങ്ങൾ കാണാം ആ സമയത്തു നല്ല മാനസിക ധൈര്യത്തോടെ ഇരിക്കണം തിരിഞ്ഞു നോക്കരുത് ചിലപ്പോൾ നിങ്ങൾ പേടിക്കും ഇനി നിങ്ങൾക്ക് ഇടത് ചെവി വലതു കൈകൊണ്ട് പൊത്തിപിടിച്ച ശേഷം സാവധാനം അദ്ദേഹത്തിനോട് സംസാരിക്കാം
ആദ്യം മിക്കവാറും കരച്ചിൽ ആയിരിക്കും അല്ലെങ്കിൽ ചിരി ചിലപ്പോൾ ചെറിയ അലർച്ചകളും ഉണ്ടാകാം പക്ഷെ നിങ്ങൾ ശാന്തനായി ഇരിക്കുക നിങ്ങൾക്ക് ഒരപകടവും സംഭവിക്കില്ല കാരണം ആത്മാവ് നോർമൽ ആവാൻ അല്പം സമയം എടുക്കും
ചോദ്യം ചോദിച്ചു കൊണ്ടിരിക്കുക കുറച്ചു കഴിയുമ്പോൾ നിങ്ങളുടെ വലതു ചെവിയിൽ അതിനുള്ള ഉത്തരങ്ങൾ പതിഞ്ഞ ശബ്ദത്തിൽ അയ്യാൾ പറയുന്നത് കേൾക്കാം സംസാരിച്ചു കഴിഞ്ഞാൽ നന്ദി പറയുക യാത്ര പറയുക
പിന്നെ ആ വിളക്ക് അണയ്ക്കുക അതോടെ അദ്ദേഹം പോകും എന്നിട്ട് പോയി കുളിക്കുക ആവശ്യം കഴിഞ്ഞാൽ ആ ചിരട്ടയിലെ മണ്ണും ചിരട്ടയും കൂടി ഒഴുകുന്ന വെള്ളത്തിൽ കളയുക ഒരിക്കലും വീട്ടിൽ വെയ്ക്കരുത് കാരണം അത് ഉള്ള സ്ഥലത്തേക്ക് അദ്ദേഹം വീണ്ടും വരും പിന്നീട് അതൊരു ശല്യമായി തീരും
മാനസിക ധൈര്യം ഇല്ലാത്തവർ ഇത് ചെയ്യാതിരിക്കുന്നതാണ് നല്ലത് ആത്മാവിൽ നിന്നും യാതൊരു വിധ ഉപദ്രവവും ഉണ്ടാകില്ലെങ്കിലും ചിലർക്ക് മനസിന് പേടി പറ്റാൻ സാധ്യത ഉണ്ട് അഥവാ നിങ്ങൾ നോക്കിയാലും അനങ്ങുന്ന പുക പോലുള്ള ഒന്ന് മാത്രമേ നിങ്ങൾക്ക് അവിടെ കാണാൻ സാധിക്കൂ
#How To Talk To Dead People With Ai