വിവാഹം കഴിഞ്ഞതിനു ശേഷം നിരവധി ആളുകളാണ് തങ്ങളുടെ വിവാഹത്തില്‍ ഖേദിക്കുകയും ശപിക്കുകയും ചെയ്യാറുള്ളത്. നിങ്ങള്‍ അവിവാഹിതരാണെങ്കില്‍ നിങ്ങള്‍ അറിയണം, എന്തുകൊണ്ടാണ് ആളുകള്‍ക്ക് വൈവാഹിക ജീവിതം കയ്പ്പേറിയതാകുന്നതും ജീവിതാവസാനം വരെ അസംതൃപ്തി നിറഞ്ഞ ബന്ധം തുടരേണ്ടി വരുന്നതുമെന്നും. അതിനാല്‍ തന്നെ ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ തെറ്റുപറ്റരുത്…
1) ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ അവരുടെ സ്വഭാവഗുണത്തേക്കാള് പരസ്പരം മനസ്സിലാക്കാന്‍ പറ്റുന്ന ആളാണോ എന്നതിന് മുന്‍ഗണന നല്‍കുക…
അവരുടെ ജീവിത പശ്ചാത്തലം കുടുംബ പശ്ചാത്തലം എന്നിവയെല്ലാം പരിശോധിക്കണം. നല്ല സന്തോഷത്തോടെയും സ്നേഹത്തോടെയും കഴിയുന്ന കുടുംബത്തിലുള്ള അംഗങ്ങള്‍ സ്വാഭാവികമായും നല്ല ആരോഗ്യമുള്ളവരും മനോവികാരമുള്ളവരുമാകും. ശാരീരികമായും ലൈംഗികമായും പരസ്പരം ഒത്തുപോകാന്‍ കഴിയുന്നവരാണോ എന്നും പരിശോധിക്കണം…
അനുയോജ്യത: ജീവിതത്തിലുടനീളം നിങ്ങളുമായി ഒത്തു പോകാന്‍ കഴിയുന്ന ആളായിരിക്കണം. പരസ്പര തുല്യമായ ഘടകങ്ങള്‍ ശ്രദ്ധിക്കുക. അതായത്, നിങ്ങളുടേത് പോലുള്ള കുടുംബം, സംസ്കാരം, ഭാഷ, രാഷ്ട്രീയം, മനോഭാവം എന്നിവയെല്ലാം ഒരേ രൂപത്തിലാകുന്നതിന് പ്രാധാന്യം നല്‍കുക.
2) വിവാഹത്തിനു ശേഷം മാറുമെന്ന് ഇരുവരും ആഗ്രഹിക്കുന്നു…
വിവാഹത്തിനു മുന്‍പ് രണ്ടു പേരും സ്വന്തത്തോട് ചോദിക്കേണ്ട ചോദ്യമാണ്, ഇന്നയാളുടെ നിലവിലെ സാഹചര്യത്തിലും അവസ്ഥയിലും ഞാന്‍ സംതൃപ്തനാണോ സന്തോഷവാനാണോ എന്ന്…
സാധ്യത യുണ്ടെന്ന് കണക്കാക്കി ഒരിക്കലും വിവാഹം ചെയ്യരുത്. അതൊരു തെറ്റായ രീതിയാണ്. അതായത്, ഒരാള്‍ക്ക് ഒരു തെറ്റായ ശീലമുണ്ടെന്ന് മനസ്സിലാക്കുകയും അത് വിവാഹത്തോടെ മാറിയേക്കുമെന്നും സാധ്യത കല്‍പ്പിച്ച് വിവാഹം ചെയ്യരുതെന്നര്‍ത്ഥം. അവള് അല്ലെങ്കില്‍ അവന് ആ ശീലം മാറ്റിയില്ലെങ്കില്‍ അത് പരസ്പരം വെറുക്കുന്നതിന് കാരണമാകുന്നു.
3) സ്ത്രീയുടെയും പുരുഷന്റെയും അടിസ്ഥാന ആവശ്യങ്ങള്‍ മനസ്സിലാക്കുക…
സ്ത്രീക്കും പുരുഷനുമെല്ലാം അടിസ്ഥാന ആവശ്യങ്ങള്‍ ഒന്നാണെന്ന് ആദ്യം മനസ്സിലാക്കുക. ഇരുവരുടെയും ഉന്മേഷവും ഊര്‍ജവുമെല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണ്. ഭര്‍ത്താവ് തന്നെ ആദരിച്ചും ബഹുമാനിച്ചും നില്‍ക്കാനും ഭാര്യ വാത്സല്യവുമാണ് പരസ്പരം ആഗ്രഹിക്കുന്നത്. ആത്യന്തികമായി വിവാഹത്തിനു മുന്‍പ് ഈ ഉത്തരവാദിത്വങ്ങളെല്ലാം ഇരുവരും മനസ്സിലാക്കണം.
4) ജീവിതത്തില്‍ എന്തിനു വേണ്ടി നിലകൊള്ളുന്നുവെന്ന് മനസ്സിലാക്കുക…
നിങ്ങള്‍ ജീവിതത്തില്‍ എന്തിനു വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് സ്വയം മനസ്സിലാക്കുക. ജീവിത പങ്കാളി തന്നെയാണ് നിങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള പങ്കാളിയെന്നും അറിയുക. ജീവിതലക്ഷ്യങ്ങള്‍ ഇരുവരും മനസ്സിലാക്കി മുന്നോട്ടുപോയാലെ മികച്ച ദാമ്പത്യ ജീവിതം നിലനില്‍ക്കൂ.
നമ്മള് ആദ്യം നമ്മെ തന്നെ വ്യക്തമായും ശക്തമായും അറിയുക. അത് നിങ്ങള്‍ക്ക് ശരിയായ ഇണയെ കണ്ടെത്താന്‍ സഹായിക്കും.
5) നിങ്ങളെ നിന്ദിക്കുന്ന ഒരാളെ തെരഞ്ഞെടുക്കാതിരിക്കുക…
ഇത്തരം ബന്ധങ്ങളിലാണ് പങ്കാളികള്‍ക്ക് പരസ്പരം അഭിപ്രായങ്ങളും പ്രയാസങ്ങളും പ്രകടിപ്പിക്കാന്‍ കഴിയാതെ പോകുന്നത്. ഇതിന് ഇരുവര്‍ക്കുമിടയില്‍ ഭയമായിരിക്കും. വൈകാരികമായി സംരക്ഷണം ലഭിക്കാതിരിക്കുക, നിങ്ങളുടെ വികാരങ്ങളില്‍ സുരക്ഷ ലഭിക്കാതിരിക്കുക, നിങ്ങള്‍ എന്താണ് പറയുന്നതെന്ന് നോക്കിയിരിക്കുക, നിങ്ങള്‍ക്ക് വിശ്രമം ലഭിക്കാതിരിക്കുക എന്നിവയെല്ലാം ഇത്തരം ബന്ധങ്ങളില്‍ പ്രകടമാവും.
6) പരസ്പരം ഒത്തു പോവുന്ന ബന്ധത്തിന് മുന്‍ഗണന നല്‍കുക…
മികച്ച രീതിയിലുള്ള വൈകാരിക ബന്ധത്തിനര്‍ത്ഥം നിങ്ങള്‍ സ്നേഹത്തിലാണെന്നല്ല…
ഞാന്‍ എന്റെ പങ്കാളിയെ ആദരിക്കുകയോ ബഹുമാനിക്കുകയോ ചെയ്യുന്നുണ്ടോ..? എല്ലാ രീതിയിലും എനിക്ക് അവനെ/അവളെ വിശ്വസിക്കാന്‍ പറ്റുന്നുണ്ടോ, അവന്റെ അഭിപ്രായ പ്രകടനത്തില്‍ ഞാന്‍ സംതൃപ്തനാണോ, ഞാന്‍ അവളുടെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്ടോ, അവന് ആഗ്രഹിക്കുന്നത് എനിക്ക് നല്കാന് സാധിക്കുന്നുണ്ടോ..? നമ്മുടെ അഭിപ്രായങ്ങളും വികാരങ്ങളും സത്യസന്ധമായി തുറന്നു പറയാന്‍ സാധിക്കുന്നുണ്ടോ..? ഇതിനെല്ലാം വ്യക്തമായ ഉത്തരമുണ്ടെങ്കിലേ വൈകാരികമായും മാനസികമായും മികച്ച ബന്ധം നിലനിര്‍ത്താന്‍ പറ്റൂ.
7) ആശയ വിനിമയം മികച്ച രീതിയിലാവുക…
വൈവാഹിക ജീവിതത്തില്‍ പരസ്പരമുള്ള ആശയവിനിമയത്തിന് വലിയ പ്രാധാന്യമുണ്ട്. പരസ്പരം കേള്‍ക്കാനും മനസ്സിലാക്കാനും ഉള്‍കൊള്ളാനും കഴിഞ്ഞാലേ കുടുംബ ജീവിതം ആനന്ദമാക്കാന്‍ പറ്റൂ.