ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാൻ മരുന്ന് കൊണ്ട് മാത്രം സാധ്യമല്ല. അതിന് ജീവിതശൈലി തന്നെ മാറ്റണം. Low Glycemic Index അല്ലെങ്കിൽ Fiber അധികമായുള്ള ഭക്ഷണങ്ങൾക്ക് രക്തത്തിലേക്കുള്ള Glucose നെ നിയന്ത്രിക്കാൻ കഴിയും. നമ്മുടെ പ്രധാന ധാന്യ വിഭവങ്ങളായ അരിയിലും, ഗോതമ്പിലും Fiber ന്റെ അളവ് (1009ൽ 0–0.2%) കുറവും, Glycemic Index (70-72%) കൂടുതലുമായതിനാൽ ആഹാരം കഴിച്ച് ഏകദേശം 30 മിനിറ്റിനുള്ളിൽ അതിലുള്ള Carbohydrate, Glucose ആയി മാറുകയും രക്തത്തിൽ അടിഞ്ഞ് കൂടുകയും ചെയ്യുന്നു. തൽഫലമായി നമ്മൾ ജീവിതശൈലി രോഗങ്ങൾക്ക് അടിമപ്പെടുന്നു. ഇവിടെയാണ് മില്ലറ്റുകൾ അഥവാ ചെറുധാന്യങ്ങളുടെ സവിശേഷത. അരിയേക്കാളും ഗോതമ്പിനേക്കാളും 40% മുതൽ 50% വരെ Fiber ന്റെ അളവ് 100ൽ 8-12%) കൂടുതലും, Glycemic Index (48-50%) കുറവുമായതിനാൽ മില്ലറ്റുകൾ കഴിച്ച് 5 മുതൽ 6 മണിക്കൂർ കഴിയുമ്പോൾ മാത്രമേ Carbohydrate, Glucose ആയി മാറി രക്തത്തിൽ അലിഞ്ഞു ചേരുന്നുള്ളൂ. ഇതിനാൽ അമിതമായി അടിഞ്ഞു കൂടുന്ന Glucose നെ പ്രതിരോധിക്കാൻ മില്ലറ്റുകൾക്ക് കഴിയുന്നു .
എന്താണ് മില്ലറ്റുകൾ (ചെറുധാന്യങ്ങൾ)
ഭാരതത്തിലെ പരമ്പരാഗത ഭക്ഷണമായിരുന്നു മില്ലറ്റുകൾ എന്ന് വിളിക്കപ്പെടുന്ന ചെറുധാന്യങ്ങൾ. നിത്യജീവിതത്തിൽ നമ്മുടെ പൂർവ്വികർ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരുന്ന ധാന്യ വിഭവങ്ങളാണിത്. പിൽക്കാലത്ത് കാലാവസ്ഥ വ്യതിയാനവും ഉയർന്ന ഉൽപാദന ചിലവും കാരണം ക്രമേണ നമ്മുടെ നിത്യജീവിതത്തിൽ നിന്ന് ഒഴിവാക്കപ്പെടുകയും പകരമായി അരിയും ഗോതമ്പും ജീവിതത്തിന്റെ ഭാഗമാവുകയും ചെയ്തു. ഇതിനാൽ നമ്മൾ ഒരുപാട് ജീവിതശൈലി രോഗങ്ങൾക്ക് അടിമപ്പെട്ടു. പാരമ്പര്യ കൃഷിരീതികളിലേക്കും ഭക്ഷണ ശീലങ്ങളിലേക്കുമുള്ള തിരിച്ചുപോകലാണ് ഇതിനെല്ലാം ഏറ്റവും നല്ല പ്രതിവിധി. നമ്മുടെ പിന്മുറക്കാർ ജീവിതത്തിന്റെ ഭാഗമാക്കിയിരുന്ന പോഷക സമ്പന്നമായ മില്ലറ്റുകൾ (ചെറുധാന്യങ്ങൾ ശീലമാക്കലാണ് ഇതിൽ പ്രധാനം. ശരീരത്തിന് അവശ്യമുള്ള അമിനോ ആസിഡുകളുടെ സാന്നിധ്യം, കൊളസ്ട്രോൾ, അനുയോജ്യമായ അളവിലുള്ള കാത്സ്യം, അയൺ, കുറഞ്ഞ അളവിലുള്ള ഗ്ലൈസെമിക് സാന്നിധ്യം എന്നിവ പൊണ്ണത്തടി, പ്രമേഹം, കാൻസർ, ഹൃദ്രോഗം, ബി.പി തുടങ്ങിയ ജീവിതശൈലി രോഗങ്ങളെ ചെറുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു .
പ്രധാനപ്പെട്ട ചെറുധാന്യങ്ങൾ (Millets)
റാഗി ( Finger Millet)
മഴയെ ആശ്രയിച്ച് വരണ്ട പ്രദേശങ്ങളിൽ കൃഷിചെയ്യുന്ന ഒരു ചെറുധാന്യമാണ് റാഗി. ഇതിൽ വളരെക്കൂടിയ അളവിൽ പ്രോട്ടീനും അമിനോ ആസിഡുകളും വിറ്റാമിൻ എ, വിറ്റാമിൻ ബി എന്നിവയും അടങ്ങിയിരിക്കുന്നു. അരിയിലും ഗോതമ്പിലും അടങ്ങിയതിനേക്കാൾ 10 ഇരട്ടി കാത്സ്യം ഇരുമ്പ് എന്നിവ റാഗിയിൽ ഉണ്ട്. അമിതമായ അളവിൽ നാരുകൾ ഉള്ളതിനാൽ മലബന്ധം, ഉയർന്ന രക്തസമ്മർദം, കുടലിൽ വരുന്ന കാൻസർ എന്നിവ തടയാൻ സഹായിക്കുന്നു.
a2 (Little Millet)
അരിക്ക് ബദലായി ഉപയോഗിക്കുന്ന ചെറുധാന്യമാണ് ചാമ. ഇതിൽ 37 % മുതൽ 38 % നാരുകൾ അടങ്ങിയിരിക്കുന്നു. ഉയർന്ന അളവിൽ പ്രോട്ടീൻ, ഭക്ഷ്യനാര്, അപൂരിത കൊഴുപ്പ് എന്നിവ അടങ്ങിയ ചാമ ഏറെ രുചികരവും പോഷകപ്രദവുമാണ്. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന് വികസിത രാജ്യങ്ങൾ കൂടുതലായി ആശ്രയിക്കുന്നത് ചാമയെയാണ്.
mi(Pearl Millet)
വിളക്കുറവ് നേരിടുന്ന പ്രദേശങ്ങളിലും ചൂട് വളരെ കൂടുതലുള്ള പ്രദേശങ്ങളിലും നല്ല രീതിയിൽ കൃഷിചെയ്യുവാൻ ഉപയുക്തമായ വിളയാണ് കമ്പ്. ഇതിൽ വളരെ ഉയർന്ന അളവിൽ മഗ്നീഷ്യം, കോപ്പർ, സിങ്ക്, വിറ്റാമിൻ ഇ, ബി കോംപ്ലക്സ് എന്നിവ അടങ്ങിയിരിക്കുന്നു. മറ്റ് ചെറുധാന്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കമ്പിൽ ഉയർന്ന അളവിൽ ഊർജ്ജം അടങ്ങിയിട്ടുണ്ട്.
മണിച്ചോളം (sorghum)
ഏത് പ്രതികൂല കാലാവസ്ഥയിലും കരുത്തോടെ വളരുന്ന വിളയാണ് മണിച്ചോളം, അരിയിൽ അടങ്ങിയതിനേക്കാൾ കൂടുതൽ പോഷകങ്ങൾ ചോളത്തിൽ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ, ഫൈബർ, തയാമിൻ, ഫോളിക്ക് ആസിഡ്, കാൽസ്യം, ഫോസ്ഫറസ്, അയൺ, ബീറ്റാ കരോട്ടിൻ, സിങ്ക് എന്നിവ നല്ല അളവിൽ അടങ്ങിയിരിക്കുന്നു.
mlm (Foxtail millet)
ലോകത്തിലെ ഏറ്റവും പുരാതന വിളയാണ് തിന. ഏതാണ്ട് 7000 വർഷങ്ങൾക്കു മുമ്പേ ചൈനയിൽ തിന കൃഷിചെയ്തിരുന്നു എന്നതിനു രേഖകളുണ്ട്. പക്ഷികൾക്കു തീറ്റയായിട്ടാണ് തിന ഉപയോഗിച്ചു വരുന്നതെങ്കിലും ഭക്ഷ്യയോഗ്യമായ ചെറുധാന്യമാണിത്. ഉയർന്ന ആന്റി ഓക്സിഡന്റ് അംശം ഉള്ള ഇവയിലെ അന്നജം ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് ഫലപ്രദമാണ്.
minion (Proso Millet)
വേഗത്തിൽ ദഹിക്കുന്നതും Gluten Free യുമായ പനിവരഗ്, ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ എന്നിവ കുറക്കാൻ സഹായിക്കുന്നു. നാരുകൾ, പ്രോട്ടീൻ, മിനറലുകൾ, ഇരുമ്പ്, സിങ്ക്, മാംഗനീസ്, കോപ്പർ എന്നിവ വളരെക്കൂടിയ അളവിൽ പനിവരഗിൽ അടങ്ങിയിരിക്കുന്നു.
(Kodo Millet)
3000 വർഷങ്ങൾക്ക് മുമ്പ് തന്നെ ഇന്ത്യയിൽ കണ്ട് വന്നിരുന്ന വിളയാണ് വരഗ്. 90 സെ.മീറ്റർ ഉയരത്തിൽ ഇവ വളരുന്നു. ഇതിൽ നല്ല അളവിൽ പ്രോട്ടീൻ, ഭക്ഷ്യനാര് എന്നിവ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ ബി, നിയാസിൻ, ബി6, ഫോളിക്ക് ആസിഡ്, കാത്സ്യം, സിങ്ക്, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും ഉയർന്ന തോതിലുണ്ട്. കൊളസ്ട്രോൾ, ബ്ലഡ് പ്രഷർ എന്നിവ കുറച്ച് ഹൃദയസംബന്ധിയായ അസുഖം കുറയ്ക്കാനും വരഗിനു ശേഷിയുണ്ട്.
മില്ലറ്റ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1.മില്ലറ്റുകൾ തിരഞ്ഞെടുക്കുമ്പോൾ Fiber ന്റെ അളവ് കുറവായ Polished & Semi Polished മില്ലറ്റുകൾ ഒഴിവാക്കി പകരം 100% Unpolished മില്ലറ്റുകൾ മാത്രം ഉപയോഗിക്കുക.
2.പാചകം ചെയ്യുന്നതിന് മുമ്പ് മില്ലറ്റുകൾ കുറഞ്ഞത് 4 മുതൽ 8 മണിക്കൂർ വരെ വെള്ളത്തിൽ കുതിർത്ത് വെക്കേണ്ടതുണ്ട്. ഇങ്ങനെ ചെയ്യുന്നത് ധാന്യത്തിന്റെ പോഷകാംശം വർദ്ധിപ്പിക്കാനും പാചക സമയം കുറയ്ക്കുവാനും സഹായിക്കുന്നു.
3.പ്രായഭേദമന്യേ മികച്ച ആരോഗ്യത്തിന് മില്ലറ്റുകൾ നിങ്ങളുടെ ഭക്ഷണ ക്രമത്തിൽ ഉൾപ്പെടുത്താവുന്നതാണ്.
മില്ലറ്റുകൾ കൊണ്ട് ഉണ്ടാക്കാവുന്ന വിഭവങ്ങൾ
മില്ലറ്റുകൾകൊണ്ട് ചോറ്, കഞ്ഞി, ദോശ, ഉപ്പ്മാവ്, ഇഡലി, പുട്ട്, ചപ്പാത്തി, ഹെൽത്ത് മിക്സുകൾ, അട, ഇടിയപ്പം, പായസം, ബിരിയാണി തുടങ്ങിയ ഏത് വിഭവവും പാചകം ചെയ്യാവുന്നതാണ്.
MILLETS MILLET FLOURS | MILLET KANJI MIX MILLET DOSA MIX | MILLET PUTTUPODI
MILLET IDIYAPPAM PODI | MILLET HEALTH MIX POWDER MILLET UPMA MIX | MILLET BIRIYANI MIX MILLET FLAKES MILLET RAVA | MILLET COOKIES | MILLET RUSK
MILLET NOODLES | MILLET PASTA | MILLET VERMICELLI BROWN RICE | RED RAW BROWN RICE | PALM SUGAR CANE JAGGERY POWDER | ROCK SALT | HONEY CHIA SEED FLAX SEED | SESAME SEED