ഇന്റർനെറ്റിൽ ഇപ്പോൾ ആരും സുരക്ഷിതരല്ല

Spread the love

ഇലക്ട്രോണിക് ഉപകരണങ്ങളിൽ ( കമ്പ്യൂട്ടർ , മൊബൈൽ ) നിന്ന് വ്യക്തിവിവരങ്ങൾ (മെയിൽ , വെബ്‌സൈറ്റ് യൂസർ നെയിം , പാസ്സ്‌വേർഡ് , മൊബൈൽ നമ്പർ , ബാങ്ക് ഡീറ്റെയിൽസ് ) എന്നിവ ചോർത്തി തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തി പണം തട്ടാനുപയോഗിക്കുന്ന അകിര എന്ന റാൻസംവെയർ വൈറസിനെ കരുതിയിരിക്കണമെന്ന് സെക്യൂരിറ്റി ഏജൻസിയായ ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സിഇആർടി-ഇൻ) മുന്നറിയിപ്പു നൽകി. വിൻഡോസ്, ലിനക്സ് അടിസ്ഥാനമായ സംവിധാനങ്ങളെയാണ് വൈറസ് ലക്ഷ്യം വയ്ക്കുന്നത്. വിവരങ്ങൾ ചോർത്തി ശേഖരിച്ച ശേഷം പണമാവശ്യപ്പെടുകയാണ് ചെയ്യുന്നത്. പണം കൊടുത്തില്ലെങ്കിൽ വിവരങ്ങൾ ഡാർക്ക് വെബ് ബ്ലോഗുകളിൽ നൽകുകയാണ് ചെയ്യുന്നത്. വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്കുകളിൽ(വിപിഎൻ) നുഴഞ്ഞു കയറിയാണ് വി വരങ്ങൾ ചോർത്തുന്നത്. ശക്തമായ സെക്യൂരിറ്റി സംവിധാനങ്ങളോ മൾട്ടി ഫാക്ടർ ഓതന്റിക്കേഷനോ ഇല്ലാത്ത സിസ്റ്റങ്ങളാണ് ലക്ഷ്യമിടുന്നത്. ഓപറേറ്റിങ് സിസ്റ്റം നിരന്തരമായി അപ്ഡേറ്റ് ചെയ്യുകയും ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ അടിസ്ഥാന കാര്യങ്ങളിൽ ജാഗ്രത പുലർത്തുകയും വേണമെന്നും ഏജൻസി മുന്നറിയിപ്പു നൽകി. അൽപ ജ്ഞാനം പോലുമില്ലാത്താതെ ഇനി മുതൽ കമ്പ്യൂട്ടർ, മൊബൈൽ എന്നിവ ഉപയോഗിക്കരുത് എന്നർത്ഥം …

നൈജീരിയ പോലെ ഉള്ള ചില ദരിദ്ര രാജ്യങ്ങളിൽ നിന്നും ,ചൈന പോലെ ഉള്ള സമ്പന്ന രാജ്യങ്ങളിൽ നിന്നും ഇപ്പോൾ ഇത്തരം വൈറസുകളെ പടച്ചു വിടുന്നുണ്ട് . അവ ലോകം മുഴുവൻ കറങ്ങി നടക്കുകയും ചെയ്യുന്നു . കയറാൻ കഴിയുന്ന എല്ലാ കമ്പ്യൂട്ടറുകളിലും അവ നുഴഞ്ഞു കയറുകയും ചെയ്യുന്നു . വര്ഷം തോറും കണക്കില്ലാത്ത സമ്പത്താണ് ഇവ കാരണം ലോകത്തിനു നഷ്ടപ്പെടുന്നത്

Leave a Reply

Your email address will not be published. Required fields are marked *