പഴയ സുഹൃത്തുക്കളെ കാണാൻ പോകുമ്പോൾ

Group of senior adults discussing around a laptop in a warm indoor setting.
Spread the love

ആവരോരോരുത്തരെയും കണ്ടു മടങ്ങുമ്പോൾ ജീവിതം അവരിലും,ചിലപ്പോൾ നമ്മളിലും പകർന്നു തന്നിട്ടുള്ളൂ മാറ്റങ്ങൾ തൊട്ടറിയും നാം…അപ്പോൾ ഓർമയിൽ സൂക്ഷിരുന്ന മഞ്ഞു കണങ്ങൾ ഓരോന്നായി ഉരുകി ഒലി ച്ചു വീഴുന്നത് കാണാം..പല പ്രതീക്ഷകളും ആസ്ഥാനത്തായി കാണാംഅന്ന് കണ്ണുകളിൽ കടൽ ഒളിപ്പിച്ചു വെച്ചവളുടെ മിഴികളിൽ ഇപ്പോൾ ശൂന്യത മാത്രം..ഹിപ്പി ലുക്കിൽ തലനിറയെ മുടിയുണ്ടായയിരുന്നവന് ഇപ്പോൾ തരിശ് നിലം പോലെയായി…ഓരോ പരീക്ഷയും രണ്ടും, മൂന്നും പ്രാവശ്യം എഴുതി ജയിച്ചവൻ ഇപ്പോൾ കോടീശ്വരൻ….കിലുക്കാം പെട്ടി എന്ന് വിളിപേരുണ്ടാ യിരുന്നവൾ ചിരിക്കാൻ പോലും മറന്നപോലെ…

ജീവിതത്തിൽ ഒരുപാട് സ്വപ്‌നങ്ങൾ കണ്ടിരുന്ന പഠിപ്പിസ്റ്റുകളായ മുൻനിര ബെഞ്ചുകാരിൽ പലരും എന്തൊക്കെയോ ആയി കാണും എന്ന് തെറ്റിദ്ധരിച്ചതും വെറുതെ…പലരും വീട്ടമ്മമാരായി, പ്രാരാബ്ദങ്ങളുടെ ഭാണ്ഡകെട്ടുകൾ ചുമന്ന് ജീവിക്കുന്നു.നന്നായി പാടിയിരുന്ന ,നൃത്തം ചവിട്ടിയിരുന്ന കൂട്ടുകാരിയോട് ” ഒന്ന് പാടു… ” എന്ന് ചോദിച്ചപ്പോൾ “ഞാനോ….അതൊക്കെ പണ്ടല്ലേ… ഇപ്പോൾ ഒക്കെ പോയി…” എന്ന് നിരാശയോടെയുള്ള മറുപടി…കലപില ചിരിച്ച് സംസാരിച്ചിരുന്ന പലർക്കും ഇപ്പോൾ മൗനം മാത്രം….അങ്ങനെ എത്രയോ ഉദാഹരണങ്ങൾ…ജീവിതം ഓരോരുത്തർക്കും വരുത്തിയ മാറ്റങ്ങൾ.. ഉദ്ദേശിച്ചതിലും എത്രയോ അപ്പുറം…

എന്തൊക്കെയോ പ്രതീക്ഷിച്ച് പോയ ഞാൻ…

ജീവിതത്തിന്റെ വിവിധ തട്ടുകളിൽ വിരാജിക്കുന്ന പല പല മുഖങ്ങളുടെ പദവിന്യസം ശ്രവിച്ച് അവരിലൊരാളായി തീർന്നപ്പോൾ വെറുതെ എന്റെ മിഴികൾ നനഞ്ഞിരുന്നു….എല്ലാ എരിഞ്ഞടങ്ങി ഇന്നലെയുടെ കഥകളിൽ കാലിടറി വീഴുമ്പോളും, ഒർമ്മചെപ്പിൽ സൂക്ഷിച്ചു വെച്ച ഒരു പിടി നനുത്ത ഓർമകളിൽ എന്നേ തന്നെ നഷ്ടപെടാതിരിക്കാൻ പലവുരു ശ്രമിച്ച് വെറുതെ ഞാനും നിനച്ചുപോയി..” കാലമേ, നീയെന്തിനു തന്നു ഞങ്ങൾക്കീ ഋതു ഭേദങ്ങൾ ….

ഓർമയിൽ സൂക്ഷിക്കാൻ ഒരുപിടി ബാല്യകാല സ്മരണകൾ, ബാക്കിയാക്കി….. “

Leave a Reply

Your email address will not be published. Required fields are marked *