ഈ സ്വര്‍ഗം എനിക്ക് മാത്രം സ്വന്തം.ഒരു പഷേ എനിക്ക് മാത്രം തോന്നുന്ന ഒരു വട്ടു മാത്രം ആയിരിക്കും ഇത് .കാരണം കണ്ണൂര്‍ ഉള്ള ഈ പൊട്ടിപൊളിഞ്ഞ തല്ലിപ്പൊളി കെട്ടിടം എങ്ങനെ സ്വര്‍ഗം ആയി മാറി എന്ന്.1989 ഓഗസ്റ്റ് മാസം മുതല്‍ 1992 ഏപ്രില്‍ വരെ ഉള്ള നീണ്ട ഒരു കാലഘട്ടം ,ഒരു പഷേ എന്റെ ജീവിതത്തില്‍ ഏറ്റവും നല്ല മുഹൂര്‍ത്തങ്ങള്‍ മാത്രം സമ്മാനിച്ച ഒരു കാലഘട്ടം ആയിരുന്നു സ്നേഹനിധികള്‍ ആയ ഒരു പാട് സുഹിര്തുക്കള്‍ സമ്മാനിച്ച ആ നല്ല ഓര്‍മ്മകള്‍ മറക്കാന്‍ കഴിയുന്നില്ല.വര്‍ഷങ്ങളോളം ആ നല്ല ഓര്‍മ്മകള്‍ കനല്‍ മൂടിയ ചാരം പോലെ മനസ്സില്‍ കിടന്നു .1o വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ആ ഓര്‍മ്മകള്‍ മനസിനെ അസ്വസ്ഥമാക്കാന്‍ തുടങ്ങി .പഷേ അപ്പോളേക്കും നാന്‍ കടല്‍ കടന്നു പൊയരുന്നു.2005 ആയപോഴേക്കും ഓര്‍മ്മകള്‍ വിഴുങ്ങാന്‍ തുടങ്ങി .എങ്ങനെയും അവിടെ ചെന്ന് പഴയത് എല്ലാം ഒരിക്കല്‍ കൂടെ അയ വിറക്കണം എന്ന് മനസ് കൂടെ കൂടെ ഒരമപെടുത്താന്‍ തുടങ്ങി.വര്‍ഷങ്ങള്‍ 20 കഴിഞ്ഞു എങ്കിലും ആ കെട്ടിടവും എന്റെ സുഹിര്തുക്കളും എല്ലാം ഇന്നും അവിടെ തന്നെ ഉണ്ടാകും എന്ന് മനസ് പറയുന്ന പോലെ തോന്നി ..നീ പൊയ് കാന് അവര്‍ എല്ലാരും അവിടെ ഉണ്ട്.നിന്നെ തിരക്കുന്നു എന്ന് പറഞ്ഞു കൊണ്ടിരിക്കുന്ന പോലെ തോന്നി .2 വര്ഷം മുന്‍പ് മുതല്‍ ഞാന്‍ അതിന്റെ ജോലി ആരംഭിച്ചു .വിദേശത്ത് ഇരുന്നു പഴയ ആ കെട്ടിടത്തിലെ ഓരോ മുറികളും ഓരോ സംഭവവും ഞാന്‍ അയ വിറക്കാന്‍ തുടങ്ങി.അവിടെ ഉണ്ടായിരുന്ന ഓരോ മുഖങ്ങളും ഞാന്‍ മനസ്സില്‍ കാണാന്‍ തുടങ്ങി .വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞു എങ്കിലും ആ ഓര്‍മ്മകള്‍ കൂടുതല്‍ സക്തി പ്രപിച്ചടല്ലാതെ ഒന്നും കുറഞ്ഞില്ല .കൂടെ കൂടെ എടുത്ത് നോക്കാന്‍ ഒരാളുടെ ഒരു ഫോട്ടോ പോലും ഉണ്ടായിരുന്നില്ല.ഇന്നും ഓര്‍ക്കുമ്പോള്‍ ഒരു പാട് നഷ്ടബോധം തോന്നാറുണ്ട്.അവസാന സമയങ്ങളില്‍ ഒരിക്കല്‍ കൂടെ കൂട്ടുകാരെ കണ്ടു കൈ കൊടുത്തു പിരിയാന്‍ …ഒരു ഫോട്ടോ എടുക്കാന്‍ ..വിശേഷങ്ങള്‍ ഉണ്ടാവുമ്പോള്‍ പരസ്പരം അറിയിക്കാന്‍ മേല്‍വിലാസം എഴുതി എടുക്കാന്‍ …ഒന്നും കഴിഞ്ഞില്ല…ഒരിക്കല്‍ പോലും ആരുടെ എങ്കിലും പേരോ അദ്ദ്രെസ്സോ ചോദിച്ച എഴുതി എടുക്കാന്‍ ഉള്ള അറിവോ വിവരമോ ഉണ്ടായിരുന്നില്ല .ഫോട്ടോ എടുക്കാന്‍ ആരുടേയും കയ്യില്‍ പണം ഉണ്ടായിരുന്നില്ല.കാരണം അവിടെ അന്നന് എന്റെ കൂടെ പടിചിരുന്നവരും താമസിചിരുന്നവരും എല്ലാം പാവപെട്ടവര്‍ ആയിരുന്നു.മാസം 25 രൂപ വാടകക്ക് താമസിക്കുന്ന പഠിക്കുന്ന കുട്ടികളുടെ കയ്യില്‍ എവിടെയാ ഫോട്ടോ എടുക്കാന്‍ പണം. കൂടെ പടിചിരുന്നവരോ ഒരമയില്‍ ഉള്ള പെരുകാലോ അങ്ങനെ ആരെങ്കിലും ഇന്റെര്നെട്ടിലോ മറ്റോ ഉണ്ടോ എന്ന് നോക്കാന്‍ തുടങ്ങി.വിളിച്ചു ചോദിയ്ക്കാന്‍ ആരുടേയും ഫോണ്‍ നമ്പര്‍ കൈവശം ഇല്ല . lodge ന്റെ per വച്ച് ഞാന്‍ ഒരു കമ്മ്യൂണിറ്റി തുടങ്ങി.ഒരേ തൂവല്‍ പഷികള്‍ ഉണ്ടെങ്കില്‍ വന്നു ചേരട്ടെ എന്ന് കരുതി ,കണ്ണൂര്‍ polytechinic ഗ്രൂപ്സ് ഞാന്‍ ജോയിന്‍ ചെയ്തു .ആ ഗ്രൂപുകളില്‍ പരിജയം ഉള്ള മുഗങ്ങള്‍ ഉണ്ടോ എന്ന് അനുഎഷിച്ചു നടക്കാന്‍ തുടങ്ങി .ഗൂഗിള്‍ മാപ് വഴി എങ്ങനെ ആ സ്ഥലം എല്ലാം ഇരിക്കുന്നടെന്നു നോക്കാന്‍ തുടങ്ങി.1 -14 വരെ ആയിരുന്നു ആകെമുറികള്‍ അവിടെ.
ഞാന്‍ എല്ലാ മുറികളിലും താമസിചിടുണ്ട്.ആ സമയത്ത് ആ മുറികളില്‍ ഉണ്ടായിരുന്ന ഓരോ ആളുകളുടെയും പേരുകള്‍ ഓര്‍മയില്‍ നിന്ന് എടുത്ത് എഴുതാന്‍ തുടങ്ങി.അവിടെ താമസിച്ചിരുന്ന എല്ലാ കൂടുകരും ആയിട്ട എനിക്ക് അഭേദ്യമായ ബന്ധം ഉണ്ടായിരുന്നു .എല്ലാ മുറികളിലും കയറി ഇറങ്ങാന്‍ ഉള്ള സ്വതന്ത്രം എനിക്ക് ഉണ്ടായിരുന്നു.ഒന്നമത്തെ മുറിയില്‍ ഒരു ഷാജിയും ഒരു അനില്‍ കുമാറും .രണ്ടു പേരും എന്റെ ക്ലാസ്സില്‍ പഠിക്കുന്നവര്‍ ആയിരുന്നു,ഇതേ വരെ അവരെ കുറിച്ച യാതൊരു അറിവും ഇല്ല .രണ്ടാമത്തെ മുറിയില്‍ jose paul സജുട്ടിന്‍ ആന്‍ഡ് sojan varghese മൂന്നു പേരും എന്റെ നാട്ടുകരാര്‍ ആണ്.ജോസിനെ ഞാന്‍ ഇടയ്ക്കിടെ കാണാറുണ്ട്.പഷേ സോജന്‍ ആന്‍ഡ് സജു എവിടെ ആണെന്ന് ഒരു പിടിയും ഇല്ല .
നാലാമത്തെ മുറിയില്‍ ഉണ്ടായിരുന്നത് എബി , നാരായണന്‍, രാജീവന്‍ , രാജ്കുമാര്‍ , രാജന്‍ എന്നിവര്‍ . രാജന്‍ ഇപ്പോള്‍ കണ്ണൂര്‍ ITI യില്‍ instructor ആണ്, എബിയെ ഞാന്‍ ഈയിടെ പൊയ് കണ്ടിരുന്നു .ഫോട്ടോസ് എടുത്തു.രാജീവന്‍ കൊച്ചിയില്‍ ഉണ്ട്.പഷേ ഞാന്‍ ഇതേ വരെ കണ്ടിട്ടില്ല.ഒരിക്കല്‍ ഫോണ്‍ വഴി സംസാരിച്ചിരുന്നു .അന്നാണ് ഞാന്‍ അറിഞ്ഞത് എന്റെ സുഹിര്തയിരുന്ന രാജ്കുമാര്‍ ഇന്ന് ഇല്ല എന്ന്.കൂടുതല്‍ വിവരങ്ങള്‍ ചോദിക്കുന്നതിനു മുന്‍പ് അവന്‍ ഫോണ്‍ വച്ച്.പിന്നീട് ഒരിക്കലും അവന്‍ എനിക്ക് മുഖം തന്നിട്ടില്ല .കാരണം അജ്ഞാതം .
അഞ്ചാമത്തെ റൂമില്‍ ഉണ്ടായിരുന്നത് സുള്‍ഫിക്കര്‍, പ്രകാശ് , ജോര്‍ജ് , വിനോദ് , സന്തോഷ് , രാജീവന്‍ തുടങ്ങിയവര്‍ . പ്രകാശ് ഇപ്പോള്‍ ദുബായില്‍ ഉണ്ട് .വിനോദ് കഞ്ഞിരോദ് KSEB സബ് എഞ്ചിനീയര്‍ ആണ്.സന്തോഷ് KSEB യില്‍ ഉണ്ട് . രണ്ടു പേരും പയ്യാവൂര്‍ കടയും നടത്തുന്നുണ്ട് .
ആറാമത്തെ മുറിയില്‍ ഉണ്ടായിരുന്നത് sherief പ്രേംലാല്‍ ജോജി രഹിം എന്നിവര്‍ ആയിരുന്നു .അതില്‍ sherief നെ മാത്രമേ ഞാന്‍ ഇപ്പൊ കാണാറുള്ളു.
ഏഴാമത്തെ മുറിയില്‍ ആയിരുന്നു ഞാനും ബാബുവും ബാബു ചെറുപുഴ ബാബുവിനെ കാണാന്‍ ഞാന്‍ ചെരുപുഴയില്‍ പോയിരുന്നു .അല്ലാതെ അവനെ കണ്ടെത്താന്‍ ഒരു മാര്‍ഗവും ഇല്ലായിരുന്നു വളരെ ബുദ്ധിമുട്ടി അവനെ കണ്ടെത്താന്‍ .
എട്ടാമത്തെ മുറിയില്‍ anto കാഞ്ഞങ്ങാട് ആന്‍ഡ് ഷൈജു വയനാട്
മറ്റു മുറികളില്‍ ഉണ്ടായിരുന്നവര്‍ സെബാസ്റ്റ്യന്‍ എറണാകുളം , തോമസ് ചെമ്പേരി , തോമസ് എന്നെ ഏറ്റവും കൂടുതല്‍ സ്നേഹിച്ചിരുന്ന എപ്പോളും പുഞ്ചിരി തൂകി നടന്നിരുന്ന അവന്‍ ഇപ്പൊ militariyil ആണ്.പയ്യാവൂര്‍ ചെന്നപ്പോ ആണ് അവന്റെ വീടിലെ നമ്പര്‍ കിട്ടിയത് .വീട്ടില്‍ നിന്ന് അവന്റെ നമ്പര്‍ വാങ്ങി അവനോടു സംസാരിച്ചു
സുനില്‍ ….(പ്രകാശിന്റെ അനിയന്‍) …ജയചന്ദ്രന്‍ …രാധാകൃഷ്ണന്‍ …മനു …രാജു ജേക്കബ് ….അങ്ങനെ ഒത്തിരി ഒത്തിരി…