ഹിന്ദു കുടുംബങ്ങളിൽ എങ്ങനെ ദൈവാധീനം നിലനിർത്താം ?
1) രാവിലെയും വൈകിട്ടും നിലവിളക്ക് കൊളുത്തുക…..
2) രാവിലെ കുളിച്ച് ആദിത്യഹൃദയമന്ത്രം ജപിക്കുക ….
3) സന്ധ്യക്ക് കുടുംബസമേതം നാമം ജപിക്കുക….
4) സന്ധ്യക്ക് അഷ്ടഗന്ധം കൊണ്ട് പുകയിടുക…..
5) പണം സൂക്ഷിക്കുന്ന വസ്തുക്കൾ അലക്ഷ്യമായി ഇടാതിരിക്കുക ….
6) മുഷിഞ്ഞ വസ്ത്രങ്ങൾ, എച്ചിൽ പാത്രങ്ങൾ കൂട്ടിയിടാതെ അപ്പോൾ തന്നെ കഴുകി വയ്ക്കുക…..
7 ) പാദരക്ഷകൾ വീടിനു മുന്നിൽ അലക്ഷ്യമായി വലിച്ചെറിയാതെ ദൂരെ അടുക്കി വയ്ക്കുക…..
8 ) വെള്ള, മഞ്ഞ, റോസ് നിറത്തിലുള്ളതും സുഗന്ധം നിറഞ്ഞതുമായ പുഷ്പങ്ങൾ ഉള്ള ചെടികൾ നട്ടുപിടിപ്പിക്കുക……
9 ) വീടിനു മുൻവശത്ത് ലക്ഷ്മീ നാരായണ ഭാവത്തിലുള്ള ചിത്രം വയ്ക്കുക, രൗദ്രഭാവത്തിലുള്ള ദേവി ദേവന്മാരുടെ ചിത്രം മുന്നിൽ നിന്നും കുറച്ച് മാറ്റി വയ്ക്കുക… ദൃഷ്ടിഗണപതിയുടെ ചിത്രവും വയ്ക്കുന്നത് നല്ലത്…
10) ഭക്ഷണ സാധനങ്ങൾ പാഴാക്കാതിരിക്കുക, ഭഗവാനെയും അന്നപൂർണ്ണദേവിയേയും പ്രാർത്ഥിച്ച് ദിവസവും അടുക്കള ജോലി തുടങ്ങുക…..
11 ) മരിച്ച ആളുകളുടെ ചിത്രം വീടിനു മുൻപിൽ വയ്ക്കരുത്……
12 ) തുളസി ചെടി വീട്ട് മുറ്റത്ത് നടുക…..
13 ) അതിഥിയെ വേണ്ട വിധം സൽക്കരിക്കുക, ദാനം നൽകുക…..
14) കാക്ക, കിളികൾ, അണ്ണാൻ എന്നിവയ്ക്ക് ഭക്ഷണം നൽകുക….
15) പൂജാമുറി വൃത്തിയായി സൂക്ഷിക്കുക, പൊട്ടിയതും ഉടഞ്ഞതും ആയ ചിത്രങ്ങളും വിഗ്രഹങ്ങളും അരുത് ………
16) ദേവിമാഹാത്മ്യം, ഭഗവത് ഗീത, രാമായണം എന്നീ ഗ്രന്ഥങ്ങൾ പട്ടിൽ പൊതിഞ്ഞ് വയ്ക്കുക……
17 ) കൂട്ടിലടച്ച കിളികളെ ഒഴിവാക്കുക……
18 ) കന്നിമൂല ,ഈശാന കോൺ ഇവ ശുദ്ധമായി സൂക്ഷിക്കുക…. പാഴ്വസ്തുക്കൾ, മലിനജലം ഒഴുക്കാതിരിക്കുക… ചെടികൾ നട്ട് വൃത്തിയായി സൂക്ഷിക്കുക… താമരക്കുളം നല്ലത്…..
19 ) ചേര്, കാഞ്ഞിരം ,പാല തുടങ്ങിയവ വീടിനടുത്ത് നട്ടുപിടിപ്പിക്കാതിരിക്കുക…..
20) ക്ഷേത്ര ദർശനം കഴിഞ്ഞുള്ള പ്രസാദം വീട്ടിൽ അലക്ഷ്യമായി ഇടരുത്…….
21 ) പറമ്പിൽ അനാവശ്യമായി പാഴ്വസ്തുക്കൾ കൂട്ടി ഇടാതിരിക്കുക…
22) ചൂല് കുലച്ചുവയ്ക്കാതിരിക്കുക…
23) വിൻഡ് ചൈം തൂക്കുന്നത് നല്ലതാണ്…
24 ) കണ്ണിന് വെറുപ്പും അറപ്പും ഉളവാക്കുന്ന വസ്തുക്കൾ ( കൊമ്പ്, നഖം, മൃഗങ്ങളുടെ സ്റ്റഫ്, തൂവലുകൾ ) വീട്ടിൽ വയ്ക്കാതിരിക്കുക….
25 ) ജനലും വാതിലും തുറന്നിട്ട് പരമാവധി സൂര്യപ്രകാശം അകത്ത് കയറ്റുക….