പ്രേമം നല്ലതു തന്നെ

Spread the love

പ്രേമിക്കുമ്പോൾ ആണും പെണ്ണും ഒരു സ്വപ്ന ലോകത്തായിരിക്കും .. ഒന്നിച്ചു ജീവിക്കാൻ തുടങ്ങുമ്പോൾ മാത്രമാണ് നൂൽ പൊട്ടിയ പട്ടം പോലെ യഥാർത്ഥ ലോകത്തേക്ക് വീഴുന്നത് . യാഥാർഥ്യങ്ങൾ എല്ലായ്‌പോഴും കയ്പ് നീര് നിറഞ്ഞതായിരിക്കും , ആരെയും നമുക്ക് പ്രേമിക്കാം , പക്ഷെ പ്രേമിക്കുന്ന , അല്ലെങ്കിൽ പ്രേമിക്കപ്പെടുന്ന ആൾ ജീവിത പങ്കാളി ആവാൻ യോഗ്യത ഉള്ള ആൾ ആണോ എന്ന് ചിന്തിക്കണം . അല്ലെങ്കിൽ വിട്ടു കളയണം . അതിൽ യാതൊരു തെറ്റുമില്ല .വിശ്വാസ വഞ്ചനയുമില്ല

പ്രേമം നല്ലതു തന്നെ ആണ് . ജീവിതത്തിൽ  അത് അനുഭവിക്കുകയും  വേണം , പക്ഷെ മിക്കവാറും പേർ പ്രേമവും വിവാഹവും തമ്മിൽ കൂട്ടി ചേർക്കും . അവിടെ ആണ് തെറ്റ് പറ്റുന്നത് . ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ സൗഹൃദത്തേക്കാൾ ഏറിയ ഒരു ഇഷ്ടവും ഉണ്ടാവാം . അതാണ് പലപ്പോഴും പ്രേമം എന്ന് വിളിക്കുന്ന വികാരം . പക്ഷെ അവർ നല്ല ജീവിത പങ്കാളികൾ ആവണമെന്നില്ല .അത് മനസ്സിലാക്കാൻ ഉള്ള വിവേചന ബുദ്ധി ഉണ്ടാവണം .

Leave a Reply

Your email address will not be published. Required fields are marked *